konnivartha.com: കോന്നി ഫയര്‍ ഫോഴ്സ് ഓഫീസിനു സമീപം കോന്നി തണ്ണിതോട് റോഡിലേക്ക് മരം ഒടിഞ്ഞു വീണു . മരം ഒടിഞ്ഞു വീണ വിവരം നാട്ടുകാര്‍ കോന്നി പോലീസില്‍ അറിയിച്ചിട്ടും പോലീസ് എത്തിയില്ല .
ഏറെ നേരം കഴിഞ്ഞാണ് ഫയര്‍ ഫോഴ്സ് യൂണിറ്റു തന്നെ എത്തിയത് . മരങ്ങള്‍ ഒടിഞ്ഞു വീണാല്‍ പോലീസില്‍ ഉടന്‍ വിവരം അറിയിക്കണം എന്നുള്ള ദുരന്ത നിവാരണ വകുപ്പ് നിര്‍ദേശം ഉള്ളതിനാല്‍ ആണ് നാട്ടുകാര്‍ പോലീസില്‍ വിളിച്ചു അറിയിച്ചത് .സമീപം തന്നെ പോലീസ് വിഭാഗം ഉണ്ടെങ്കിലും അവര്‍ എത്തിയില്ല എന്ന് പരാതി ഉയര്‍ന്നു .
അഗ്നി സുരക്ഷാ വിഭാഗം എത്തി മരം മുറിച്ച് നീക്കിയ ശേഷമാണു ഗതാഗതം പൂര്‍ണ്ണ തോതിലായത് . വാഹന അപകടത്തില്‍പെട്ട കാര്‍ പോലീസ്സ് ഇവിടെ കൊണ്ടുവന്നു ഇട്ടിട്ടുണ്ട് .അതിനു മുകളിലേക്ക് ആണ് മരം ഒടിഞ്ഞു വീണത്