
konnivartha.com: തൊഴിലുറപ്പ് തൊഴിലാളികളുടെ വേതനം 500 രൂപയാക്കണം എന്ന് മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളി കോൺഗ്രസ് ( INTUC)ആവശ്യം ഉന്നയിച്ചു . തണ്ണിത്തോട് ബ്ലോക്ക് സമ്മേളനം ജില്ലാ പ്രസിഡൻ്റ് ജ്യോതിഷ് കുമാർ മലയാലപ്പുഴ ഉദ്ഘാടനം ചെയ്തു.
ഗ്രാമീണ ജനങ്ങളുടെ ജീവിതത്തിൽ സമഗ്ര മാറ്റത്തിന് വഴി തെളിയിച്ച പദ്ധതിയുടെ യഥാർത്ഥ ലക്ഷ്യത്തിന് എതിരാണ് ഇപ്പോൾ കേന്ദ്രസർക്കാർ നടപ്പിലാക്കുന്ന മാറ്റങ്ങൾ എന്നും തൊഴിലുറപ്പ് തൊഴിലാളിക്ക് മിനിമം വേതനം 500 രൂപയാക്കണമെന്ന് കേന്ദ്ര ബഡജറ്റ് സമ്മേളനത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു .
ഐ.എൻ.ടി.യു.സി നിയോജകമണ്ഡലം പ്രസിഡൻറ് ജി ശ്രീകുമാർ അധ്യക്ഷത വഹിച്ചു DCC ജനറൽ സെക്രട്ടറി ഹരികുമാർ പൂതംകര തണ്ണിത്തോട് ബ്ലോക്ക് പ്രസിഡൻ്റ് R ദേവകുമാർ. ചിറ്റാർ ഗ്രമപഞ്ചായത്ത് പ്രസിൻ്റ് Aബഷീർ.INTUC നേതാക്കളായ PKഗോപി. AD ജോൺ . MRശ്രീധരൻ . VN ജയകുമാർ ‘മോഹന്‍ കുമാര്‍ കോന്നി LM മത്തായി .ഷിജു അറപ്പുരയിൽ .ഡെയ്സി. അജയൻ പിള്ള .ബിജു മാത്യു. ബാബു പരുമല. EP ശ്രീധരൻ. സുസമ്മദാസ്. ജോസ്പുരയിടം. ഗുരുപ്രസാദ് .കലാബാലൻ. അമ്പിളിസുരേഷ്. എന്നിവർ സംസാരിച്ചു
ഭരവാഹികൾ – പ്രസിഡൻ്റ് KR ഉഷ. വൈ: സുജാമോഹൻ .ശശാങ്കൻ തണ്ണിത്തോട് എന്നിവരെ തെരഞ്ഞടുത്തു