
konnivartha.com: കുളത്തിങ്കൽ ഓർത്തഡോക്സ് പള്ളിയുടെ മതിലിലേക്ക് കാര്‍ ഇടിച്ചു കയറി . രണ്ടു പേര്‍ക്ക് ഗുരുതര പരിക്ക് ഉണ്ട് .
പത്തനാപുരം ഭാഗത്ത് നിന്നും കോന്നിയിലേക്ക് വന്ന ആൾട്ടോ കാറാണ് അപകടത്തിൽ പെട്ടത് .കാറിൽ ഉണ്ടായിരുന്ന നാലു പേരിൽ രണ്ടു പേർക്ക് ഗുരുതര പരുക്കേറ്റു.
നാട്ടുകാരുടെ സഹായത്തോടെ നാലു പേരെയും ഒരു പിക്കപ്പ് വാഹനത്തിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി. വകയാർ കോട്ടയം മുക്ക് സ്വദേശികള്‍ക്ക് ആണ് പരിക്ക് .രണ്ടു പേരെ കോന്നി ആശുപത്രിയിലും രണ്ടു പേരെ തിരുവല്ല ആശുപത്രിയിലും പ്രവേശിപ്പിച്ചു.പ്രണവ്,പ്രീജില്,അച്ചു ജോയ്,സച്ചു ജോയ് എന്നിവര്‍ക്ക് ആണ് പരിക്ക് .