സപ്ലൈകോ ഓണം ഫെയറിന് അടൂരില്‍ തുടക്കം

Spread the love

 

കേരളം മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് വിലക്കയറ്റം കുറഞ്ഞ സംസ്ഥാനമാണന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍. കേരളാ സ്റ്റേറ്റ് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ ആഭിമുഖ്യത്തില്‍ അടൂരില്‍ എല്ലാ വര്‍ഷവും നടത്തിവരുന്ന ഓണം ഫെയറിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കയായിരുന്നു അദ്ദേഹം. അടൂര്‍ സപ്ലൈകോ പീപ്പിള്‍സ് ബസാറില്‍ നടന്ന ചടങ്ങില്‍ കൗണ്‍സിലര്‍ അഡ്വക്കേറ്റ് എസ് ഷാജഹാന്‍ അധ്യക്ഷനായി.

ജനങ്ങള്‍ക്ക് മിതമായ നിരക്കില്‍ ഭക്ഷ്യസാധനം ലഭിക്കുന്നതിന് ഇവിടെ അവസരം ലഭിക്കും.
ആദ്യ വില്പന നഗരസഭ മുന്‍ ചെയര്‍മാന്‍ ഡി. സജി നിര്‍വഹിച്ചു. സജു മാഖായേല്‍, സാംസണ്‍ ഡാനിയല്‍, രാജന്‍ സുലൈമാന്‍, ഡിപ്പോ മാനേജര്‍ ഷിജ തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.

error: Content is protected !!