മലപ്പുറം എസ്‌പി എസ് ശശിധരനെ സ്ഥലംമാറ്റി:16 ഡി.വൈ.എസ്.പിമാരെയും സ്ഥലം മാറ്റി

Spread the love

 

മലപ്പുറം പോലീസിൽ വൻ അഴിച്ചു പണി.മലപ്പുറം എസ്‌പി എസ് ശശിധരനെ സ്ഥലംമാറ്റി. ജില്ലയിലെ എട്ട് ഡി.വൈ.എസ്.പിമാർ ഉൾപ്പെടെ 16 ഡി.വൈ.എസ്.പിമാരെ സ്ഥലം മാറ്റി ഉത്തരവ് പുറപ്പെടുവിച്ചു. മലപ്പുറം ജില്ലയിലെ എട്ട് ഡി.വൈ.എസ്.പിമാരെ ഒറ്റയടിയ്ക്ക് മാറ്റി .

പരാതിക്കാരിയോട് ദുരുദ്ദേശപരമായി പെരുമാറിയതിന് പാലക്കാട് സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി. എം.വി. മണികണ്ഠനെ സസ്പെൻഡ് ചെയ്തു.താനൂർ ഡി.വൈ.എസ്.പി. വി.വി. ബെന്നിയെയും സ്ഥലം മാറ്റി . പ്രേംജിത്ത് (ഡി.വൈ.എസ്.പി. മലപ്പുറം) സാജു കെ എബ്രഹാം (ഡി.വൈ.എസ്.പി. പെരിന്തൽമണ്ണ) ബൈജു കെ.എം. (തിരൂർ ഡി.വൈ. എസ്.പി.) ഷിബു പി (കൊണ്ടോട്ടി ഡി.വൈ.എസ്.പി.സന്തോഷ് പി.കെ. (നിലമ്പൂർ ഡി.വൈ.എസ്.പി.) അബ്ദുൾ ബഷീർ (ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് മലപ്പുറം) മൂസ വല്ലോക്കാടൻ (മലപ്പുറം സ്പെഷ്യൽ ബ്രാഞ്ച്) എന്നിവരെ ആണ് മലപ്പുറം ജില്ലയില്‍ നിന്നും സ്ഥലം മാറ്റിയത് .

മലപ്പുറത്ത് പോലീസുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന പരാതികളുടെ പശ്ചാത്തലത്തിലാണ് നടപടി. തെറ്റായ പ്രവണത പൊലീസിൽ വച്ചുപുലർത്തില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വ്യാപക അഴിച്ചുപണി.മലപ്പുറത്തെ സ്പെഷ്യല്‍ ബ്രാഞ്ച് ഉള്‍പ്പെടെ എല്ലാം സബ് ഡിവിഷനിലെ ഉദ്യോഗസ്ഥരെയും മാറ്റിയിട്ടുണ്ട്. മലപ്പുറം പൊലീസിനെ കുറിച്ച് വ്യാപക പരാതി ഉയർന്ന സാഹചര്യത്തിലാണ് സർക്കാർ നടപടി. പൊലീസ് ആസ്ഥാന എഐജി വിശ്വനാഥ് മലപ്പുറം എസ്പിയാകും.മലപ്പുറം മുൻ എസ് പിയും പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയുമായ എസ്.സുജിത് ദാസിനെ അൻവറിന്റെ വെളിപ്പെടുത്തലിന് പിന്നാലെ സസ്‌പെൻഡ് ചെയ്‌തിരുന്നു.

കൊച്ചി കമ്മീഷണർ ശ്യാം സുന്ദർ ദക്ഷിണ മേഖല ഐജിയാകും. പുട്ട വിമലാദിത്യയാണ് പുതിയ കൊച്ചി കമ്മീഷണർ‌. സി.എച്ച് നാഗരാജു ഗതാഗത കമ്മീഷണറാകും.

error: Content is protected !!