കലഞ്ഞൂർ ഇടത്തറ ആരോഗ്യ ഉപകേന്ദ്രം:നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു

Spread the love

 

konnivartha.com/ കോന്നി :55.5 ലക്ഷം രൂപ ചിലവിൽ നിർമ്മിക്കുന്ന കലഞ്ഞൂർ ഇടത്തറ ആരോഗ്യ ഉപകേന്ദ്രം അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ നിർമ്മാണ ഉദ്ഘാടനം  നിർവഹിച്ചു.

കലഞ്ഞൂർ
കൊട്ടന്തറയിൽ ആണ് പുതിയ ആരോഗ്യ ഉപകേന്ദ്രം നിർമ്മിക്കുന്നത്. ഇതിനായി ഗ്രാമ പഞ്ചായത്ത്‌ 5 സെന്റ് സ്‌ഥലം ലഭ്യമാക്കിയിരുന്നു.

.കലഞ്ഞൂർ ഗ്രാമപഞ്ചായത്തിലെ 13,15,16,വാർഡുകൾക്കായി പ്രവർത്തിച്ചു വരുന്ന ഇടത്തറ സബ്‌സെന്റർ ദീർഘ നാളായി കൊട്ടന്തറ അംഗൻവാടിയുടെ കെട്ടിടത്തിലായിരുന്നു പ്രവർത്തിച്ചിരുന്നത്. പുതിയ സബ് സെന്റർ നിർമ്മാണം പൂർത്തികരിക്കുന്നതോടെ രാവിലെ 9 മുതൽ 4 വരെ നഴ്സിംഗ് ജീവനക്കാരുടെ സേവനം ലഭ്യമാകും.

ഗ്രാമ പഞ്ചായത്ത്‌ എഞ്ചിനീയറിങ് വിഭാഗത്തിനാണ്‌ നിർവഹണ ചുമതല.വെയ്റ്റിംഗ് ഏരിയ,ഇങ്കുബേഷൻ റൂം,പരിശോധന മുറി, ശുചി മുറി എന്നിവയാണ് പുതിയ സബ്സെന്റർ കെട്ടിടത്തിൽ നിർമ്മിക്കുന്നത്.

കോന്നി മണ്ഡലത്തിൽ പുതിയതായി 8 ആരോഗ്യ ഉപ കേന്ദ്രങ്ങളാണ് 55.5 ലക്ഷം രൂപ ചിലവിൽ പുതിയതായി നിർമ്മിക്കുന്നത്.കലഞ്ഞൂർ കൊട്ടൻതറയിൽ അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ കലഞ്ഞൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് ടി വി പുഷ്പവല്ലി അധ്യക്ഷയായി.ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് ബീന പ്രഭ, ഗ്രാമപഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് മിനി എബ്രഹാം, പഞ്ചായത്ത്‌ അംഗങ്ങൾ ആയ ആശ സജി, അജിത സജി, ഷാൻ ഹുസൈൻ, സുഭാഷിണി, ബിന്ദു, സജൻ മെഡിക്കൽ ഓഫീസർ ഡോ. അനുരുപ് തുടങ്ങിയവർ പങ്കെടുത്തു.

error: Content is protected !!