സര്‍വീസ് പ്രൊഡൈവര്‍ ഒഴിവ്

 

ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡിലേക്ക് (എറണാകുളം ടെറിട്ടറി റീട്ടെയില്‍ ഓഫീസ്) കമ്പനി ഓണ്‍ഡ് കമ്പനി ഓപ്പറേറ്റഡ് റീട്ടെയില്‍ ഔട്ട്‌ലെറ്റ് നടത്തുന്നതിന് സര്‍വീസ് പ്രൊവൈഡറെ നിയമിക്കുന്നു. മിലിട്ടറി സര്‍വീസില്‍ നിന്നും ജൂനിയര്‍ കമ്മീഷന്‍ഡ് റാങ്കില്‍ താഴെയല്ലാതെ വിരമിച്ചവര്‍ക്ക് അപേക്ഷിക്കാം. (പ്രായം 21നും 60നും ). കമ്പനി ആവശ്യപ്പെടുന്ന ബാങ്ക് ഗ്യാരന്റിയും കമ്പനി ആവശ്യപ്പെടുന്ന ജോലിക്കാരെയും നല്‍കണം. തെരഞ്ഞെടുക്കപ്പെട്ടാല്‍ ഇപിഎഫ്/ഇഎസ്‌ഐസിയില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതും രേഖകള്‍ സമര്‍പ്പിക്കേണ്ടതുമാണ്.
താത്പര്യമുളളവര്‍ ആഗസ്റ്റ് 12ന് മുമ്പ് ടെറിട്ടറി മാനേജര്‍, എറണാകുളം ടെറിട്ടറി, ഇരിമ്പനം ഇന്‍സ്റ്റലേഷന്‍, ഇരിമ്പനം, കൊച്ചി എന്ന വിലാസത്തില്‍ നോമിനേഷന്‍ നല്‍കേണ്ടതും പകര്‍പ്പ് പത്തനംതിട്ട ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ സമര്‍പ്പിക്കേണ്ടതുമാണ്. ഫോണ്‍: 0484 2774057. ഇ-മെയില്‍ kannabirand@bharatpetroleum.in, sudheendranpc@bharatpetroleum.in, mereenaphilip@bharatpetroleum.in, egmanualraju@bharatpetroleum.in..

Related posts