Trending Now

കോന്നി നിയോജക മണ്ഡലത്തിലെ വിദ്യാര്‍ഥികള്‍ക്ക് ആദരം

Spread the love

കോന്നി നിയോജക മണ്ഡലത്തിലെ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് വാങ്ങിയ വിദ്യാര്‍ഥികള്‍ക്ക് ആദരം

ഉന്നത വിദ്യാഭ്യാസം നേടിയ വിദ്യാര്‍ഥികള്‍ക്ക് തൊഴില്‍ ലഭിക്കുന്നതിന് ആവശ്യമായ പരിശീലനം നല്‍കുന്നതിന് തൊഴില്‍ വകുപ്പിന്റെ നേതൃത്വത്തില്‍ കോന്നിയില്‍ സ്ഥാപനം ആരംഭിക്കുമെന്നും എംഎല്‍എ പറഞ്ഞു

കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി നിയോജക മണ്ഡലത്തിലെ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് വാങ്ങിയ വിദ്യാര്‍ഥികള്‍ക്ക് അഡ്വ.കെ.യു. ജനീഷ് കുമാര്‍ എംഎല്‍എയുടെ ആദരം. വിജയികളെ ഓണ്‍ലൈനിലൂടെയാണ് എംഎല്‍എ അഭിനന്ദിക്കുകയും ആദരിക്കുകയും ചെയ്തത്. പ്ലസ് ടു പരീക്ഷയില്‍ 1200 മാര്‍ക്കും നേടിയ മൂന്ന് വിദ്യാര്‍ഥികളടക്കം എല്ലാ വിജയികളും, രക്ഷിതാക്കളും ആദരിക്കല്‍ ചടങ്ങില്‍ പങ്കെടുത്തു.

ഗൂഗിള്‍ മീറ്റ് വഴി ഓണ്‍ലൈനായി നടത്തിയ ആദരിക്കല്‍ ചടങ്ങ് ഗ്രാന്‍ഡ്മാസ്റ്റര്‍ ജി.എസ്.പ്രദീപ് ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ഥികളെ ഉന്നത നേട്ടങ്ങളില്‍ എത്തിച്ചേരാന്‍ പര്യാപ്തമാക്കുന്ന നിലയില്‍ പ്രോല്‍സാഹനം നല്‍കുന്നതാണ് എംഎല്‍എയുടെ നേതൃത്വത്തില്‍ നടത്തുന്ന അനുമോദന ചടങ്ങെന്ന് ജി.എസ്. പ്രദീപ് പറഞ്ഞു.

കോന്നി നിയോജക മണ്ഡലത്തിലെ കുട്ടികള്‍ മികച്ച വിജയമാണ് കരസ്ഥമാക്കിയതെന്ന് അനുമോദന പ്രസംഗത്തില്‍ എംഎല്‍എ പറഞ്ഞു. പ്രതികൂലമായ സാഹചര്യത്തിലാണ് ഈ വര്‍ഷം വിദ്യാര്‍ഥികള്‍ പരീക്ഷയെ നേരിട്ടത്. കോവിഡ് ഉയര്‍ത്തിയ ഭീതിയെ അതിജീവിച്ച് ഉന്നത വിജയം കൈവരിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് കഴിഞ്ഞതായും എംഎല്‍എ പറഞ്ഞു.

ഉന്നത വിദ്യാഭ്യാസം നേടിയ വിദ്യാര്‍ഥികള്‍ക്ക് തൊഴില്‍ ലഭിക്കുന്നതിന് ആവശ്യമായ പരിശീലനം നല്‍കുന്നതിന് തൊഴില്‍ വകുപ്പിന്റെ നേതൃത്വത്തില്‍ കോന്നിയില്‍ സ്ഥാപനം ആരംഭിക്കുമെന്നും എംഎല്‍എ പറഞ്ഞു. ഇതിനായി തൊഴില്‍ വകുപ്പ് മന്ത്രിയുമായുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയതായും എംഎല്‍എ പറഞ്ഞു.

എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും മൊമന്റോ നല്‍കുമെന്നും എംഎല്‍എ അറിയിച്ചു. ഇനിയും ഫോട്ടോ എത്തിച്ചു നല്‍കാത്തവര്‍ 8848783504 എന്ന വാട്സ് ആപ്പ് നമ്പറില്‍ നല്‍കണം.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!