
കോന്നി: ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കാവിലെ (മൂലസ്ഥാനം ) പത്തു ദിവസം നീളുന്ന മഹോത്സവത്തിന്റെ ഒമ്പതാം ഉത്സവം മലയ്ക്ക് കരിക്ക് പടേനിയോടെ തുടങ്ങി.
വാനര ഊട്ട് മീനൂട്ട് ഉപ സ്വരൂപ പൂജ പ്രഭാത പൂജ പുഷ്പാഭിഷേകത്തിന് ശേഷം ഒമ്പതാം മഹോത്സവത്തിന് തുടക്കം കുറിച്ചുള്ള ഉദ്ഘാടനം നടന്നു.
കരുനാഗപ്പള്ളി എം എൽ എ സി.ആർ മഹേഷ് ഒമ്പതാം ഉത്സവം ഭദ്രദീപം തെളിയിച്ചു സമർപ്പിച്ചു.കല്ലേലി ജീവകാരുണ്യ പദ്ധതികളുടെ ഉദ്ഘാടനം അഡ്വ അടൂർ പ്രകാശ് എം പി നിർവ്വഹിച്ചു.
കേരള അഗ്രോ ഫ്രൂട്ട്സ് പ്രോസസിംഗ് കമ്പനി ചെയർമാൻ ബെന്നി കക്കാട്, മോഷഗിരി ആശ്രമം ചെയർമാൻ ഡോ.രമേശ് ശർമ്മ,മഹാരാഷ്ട്ര നാഗ സന്യാസി യോഗി അംഗദ് നാഥു, പ്രമാടം പഞ്ചായത്ത് പ്രസിഡന്റ് എൻ.നവനിത്ത്, ചലച്ചിത്ര നടൻ ആദിനാട് ശശി, തലപ്പാറ കോട്ട സെക്രട്ടറി കെ കെ സുകു, വിശ്വകർമ്മ മഹാസഭ പ്രതിനിധി സുനിൽ വാസ്തു പീഠം, കുമ്മണ്ണൂർ വനം ഡെപ്യൂട്ടി റെയിഞ്ച് ഓഫീസർ സുന്ദരൻ, സാംസ്കാരിക വകുപ്പ് ഫെലോഷിപ്പ് ജേതാവ് രഞ്ചു പൂങ്കാവ്,കോന്നി ബ്ലോക്ക് അംഗം പ്രവീൺ പ്ലാവിളയിൽ, അരുവാപ്പുലം പഞ്ചായത്ത് അംഗങ്ങളായ ജി.ശ്രീകുമാർ, അമ്പിളി, മുൻ പഞ്ചായത്ത് അംഗം സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു.
കാവ് പ്രസിഡന്റ് അഡ്വ സി വി ശാന്തകുമാർ അധ്യക്ഷത വഹിച്ചു. കാവ് സെക്രട്ടറി സലിംകുമാർ കല്ലേലി സ്വാഗതം പറഞ്ഞു.സാബു കുറുമ്പകര നന്ദി രേഖപ്പെടുത്തി.
പ്രസിദ്ധമായ പത്താമുദയ കല്ലേലി ആദിത്യ പൊങ്കാലയും സാംസ്കാരിക സദസ്സും വലിയ പടേനിയും ദ്രാവിഡ കലകളും ഏപ്രിൽ 23 ന് പത്താമുദയത്തിന് നടക്കും.