Trending Now

കല്ലേലിക്കാവിൽ പത്താമുദയ ആദിത്യ പൊങ്കാലയും സാംസ്കാരിക സദസ്സും നടന്നു

Spread the love

 

പത്തനംതിട്ട :കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിലെ പത്താമുദയ മഹോല്‍സവത്തോട് അനുബന്ധിച്ചുള്ള കല്ലേലി ആദിത്യ പൊങ്കാല പത്തനംതിട്ട ജില്ലാ കലക്ടർ എസ് .പ്രേംകൃഷ്ണന്‍ ഐ എ എസ് ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. ചലച്ചിത്ര താരം അഞ്ജലി നായർ, ജീവകാരുണ്യ പ്രവർത്തക മഞ്ജു വിനോദ്, ഗായിക അഞ്ജന കടമ്പനാട് എന്നിവർ സംസാരിച്ചു. മല ഉണര്‍ത്തല്‍ ,കാവ് ഉണര്‍ത്തല്‍ താംബൂല സമര്‍പ്പണം ,മലക്കൊടിയ്ക്ക് മുന്നിൽ പറയിടീല്‍ , പത്താമുദയ വലിയ കരിക്ക് പടേനി, ഉപ സ്വരൂപപൂജകൾ, വാനരഊട്ട്,മീനൂട്ട്, മലക്കൊടി പൂജ, മല വില്ല് പൂജ, കല്ലേലി അമ്മൂമ്മ പൂജ കല്ലേലി അപ്പൂപ്പൻ പൂജ, മഹാ പുഷ്പാഭിഷേകം എന്നിവ നടന്നു.

സമൂഹ സദ്യയും, 999 മലയുടെ സ്വർണ്ണ മലക്കൊടിയുടെ എഴുന്നള്ളത്തോടെ കല്ലേലി ആദിത്യ പൊങ്കാല നിവേദ്യം സ്വീകരിക്കൽ ചടങ്ങും ആനയൂട്ടും നടന്നു. ആയിരക്കണക്കിന് ഭക്തർ കല്ലേലി വനത്തിൽ പൊങ്കാല സമർപ്പിച്ചു.

തുടർന്ന് നടന്ന കല്ലേലി സാംസ്കാരിക സദസ്സ് കേന്ദ്ര സഹ മന്ത്രി അഡ്വ. ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്തു., കാവ് സെക്രട്ടറി സലീംകുമാര്‍ കല്ലേലി സ്വാഗതം പറഞ്ഞു ,പ്രസിഡണ്ട് അഡ്വ സി വി ശാന്തകുമാര്‍ അധ്യക്ഷത വഹിച്ചു .

അരുവാപ്പുലം പഞ്ചായത്ത്‌ പ്രസിഡന്റ് രേഷ്മ മറിയം റോയി,ബി ജെ പി ദേശീയ കൗൺസ്സിൽ അംഗം കെ. സുരേന്ദ്രൻവിവിധ മത രാഷ്ട്രീയ സാമൂഹിക സാംസ്കാരിക സാഹിത്യ രംഗത്തെ പ്രമുഖരായ അഡ്വ ഹരിദാസ് ഇടത്തിട്ട, ,മനോഹരൻ, പ്രൊഫ. സതീഷ് കൊച്ചു പറമ്പിൽ, , അഡ്വ വി എ സൂരജ്, സി എസ് സോമൻ, മിനി രാജീവ് എന്നിവർ സംസാരിച്ചു.ജനപ്രിയ താരങ്ങളായ സുജിത്ത് കോന്നി, രാജേഷ് കൊട്ടാരത്തിൽ,ഹരി ഉതിമൂട് എന്നിവരെ ആദരിച്ചു.

വിവിധ കലാപരിപാടികൾ, 41 തൃപ്പടിപൂജ, അച്ചൻ കോവിൽ നദിയിൽ കല്ലേലി വിളക്ക് തെളിയിക്കൽ, ദീപാരാധന ദീപക്കാഴ്ച്ച, ചെണ്ടമേളം, പത്താമുദയ ഊട്ട് എന്നിവ നടന്നു.

പത്താമുദയ മഹോത്സവത്തിന് സാബു കുറുമ്പകര,ജയൻ കോന്നി മോനി,രഞ്ജിത്ത് എസ്,എന്നിവർ നേതൃത്വം നൽകി. ഊരാളിമാരായ ഭാസ്കരൻ, വിനീത്, രാജു, ശശി എന്നിവർ പൂജകൾക്ക് നേതൃത്വം നൽകി.നൃത്ത വിസ്മയം, പാട്ടും കളിയും കുംഭപ്പാട്ട്, ഭാരതക്കളി, പടയണിക്കളി, തലയാട്ടം കളി എന്നിവ നടന്നു.

error: Content is protected !!