
Konnivartha. Com :ഇക്കോ ടൂറിസം കേന്ദ്രമായ കോന്നി ആനക്കൂട്ടിൽ അപകടത്തെ തുടർന്ന് കുട്ടി മരണപ്പെട്ട സാഹചര്യത്തിൽ ഇന്ന് രാവിലെ 11 മണിക്ക് വനം വകുപ്പ് ഉന്നത ഉദ്യോഗസ്ഥരുടെ യോഗം എം എൽ എ വിളിച്ചു ചേർത്തു.
അടച്ചിട്ട ആനക്കൂട്ടിലേക്ക് സന്ദർശകരെ പ്രവേശിപ്പിക്കുന്നത് സംബന്ധിച്ചും ഇന്ന് തീരുമാനം ഉണ്ടാകും. പൂർണ്ണ സുരക്ഷ ഒരുക്കാൻ ആണ് സംഭവ ദിവസം മുതൽ ആനക്കൂട് അടച്ചത്. 5 ജീവനക്കാരെ സസ്പെൻറ് ചെയ്തിരുന്നു. റെയിഞ്ച് ഓഫീസറെ സ്ഥലം മാറ്റിയിരുന്നു. ഡി എഫ് ഒ യ്ക്ക് എതിരെ ഇത് വരെ നടപടി സ്വീകരിച്ചില്ല. കുട്ടിയുടെ ബന്ധുക്കൾക്ക് നഷ്ട പരിഹാരം നൽകേണ്ടത് വനം വകുപ്പ് ആണ്. ഇതും യോഗത്തിൽ ചർച്ച ചെയ്യും.
വനം വകുപ്പ് ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ജസ്റ്റിൻ മോഹൻ ഐ എഫ് എസ്, സിസിഎഫ് കമലാഹാർ ഐ എഫ് എസ് ഉൾപ്പെടെയുള്ള ഉന്നത വനം വകുപ്പ് ഉദ്യോഗസ്ഥരും ജില്ലാ കളക്ടർ, ജില്ലാ പോലീസ് മേധാവി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുടെയും യോഗമാണ് അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎ ആനക്കൂട് കോൺഫറൻസ് ഹാളിൽ വിളിച്ചു ചേർത്തത്.