Trending Now

കോന്നി കുളത്ത് മണ്ണില്‍ ഷോക്ക്‌ അടിച്ചു കുട്ടിയാന ചരിഞ്ഞു

Spread the love

 

konnivartha.com: കോന്നി കുളത്തുമണ്ണില്‍ ഫെന്‍സിങ്ങില്‍ നിന്നും ഷോക്ക്‌ അടിച്ചു  കാട്ടാന കുട്ടി  ചരിഞ്ഞ നിലയില്‍ .കുളത്തുമണ്ണ്  ക്ഷേത്രത്തിനു സമീപമായാണ് കുട്ടിയാനയെ ഷോക്ക്‌ ഏറ്റു ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത് .കൈത കൃഷി നടക്കുന്ന സ്ഥലത്ത് ആണ് കാട്ടാനയെ ഷോക്ക്‌ അടിച്ചു ചരിഞ്ഞ നിലയില്‍ കണ്ടത് . കൈത കൃഷി നടക്കുന്ന സ്ഥലത്ത് ഫെന്‍സിംഗ് വലിച്ചിട്ടുണ്ട് .കൊമ്പന്‍ ആനയാണ് .  നാല് ദിവസം പഴക്കം കണക്കാക്കുന്നു . പോസ്റ്റ്‌ മോര്‍ട്ടം നടപടികള്‍ ഇവിടെ വെച്ച് തന്നെ നടക്കും .

 

ആന ശല്യം രൂക്ഷമായ പ്രദേശമാണ് കലഞ്ഞൂര്‍ പഞ്ചായത്തിലെ കുളത്ത് മണ്ണ് . കഴിഞ്ഞിടെ നിരവധി പേരുടെ കൃഷിയിടത്തില്‍ കാട്ടാന ഇറങ്ങി കൃഷി നശിപ്പിച്ചിരുന്നു .

വനപാലകര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നു . കാട്ടാന ഇറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചിട്ടും അധികാരികളുടെ ഭാഗത്ത്‌ നിന്നും യാതൊരു നടപടിയും സ്വീകരിച്ചില്ല .കോന്നി ഡി എഫ് ഒ അന്ന് സ്ഥലത്ത് എത്തി കര്‍ഷകരോട് നേരിട്ട് വിവരം തിരക്കി പോയി എന്ന് അല്ലാതെ കര്‍ഷകര്‍ക്ക് ലഭിക്കേണ്ട നഷ്ടപരിഹാരം സംബന്ധിച്ച് നടപടി ഉണ്ടായില്ല .

ലക്ഷകണക്കിന് രൂപയുടെ കൃഷിയാണ് പല പ്രാവശ്യമായി കാട്ടാന കൂട്ടം നശിപ്പിച്ചത് .ജനവാസ മേഖലയില്‍ കാട്ടാന ഇറങ്ങുമ്പോള്‍ ഉറക്കം നടിക്കുന്ന വനപാലകര്‍ കാട്ടാന കുട്ടി ചരിഞ്ഞത് അറിഞ്ഞു മേഖലയില്‍ പാഞ്ഞെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു . ചരിഞ്ഞ കാട്ടാന കുട്ടിയുടെ ചിത്രം എടുക്കുന്നത് പോലും നാട്ടുകാരെ വിലക്കി .

error: Content is protected !!