
konnivartha.com: കോന്നി അഗ്നി സുരക്ഷാ വിഭാഗം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്‍റെ സമീപം ഉള്ള വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണുവാന്‍ അധികാരികള്‍ക്ക് കഴിയുന്നില്ല . കപ്പിലും ചിരട്ടയിലും കെട്ടികിടക്കുന്ന മറ്റു ജലത്തിലും കൊതുക് മുട്ടയിട്ടു പെരുകും എന്ന് സദാ സമയവും ബോധവത്കരണം നടത്തുന്ന ആരോഗ്യ വകുപ്പ് ,പഞ്ചായത്ത് എന്നിവ ഈ കെട്ടികിടക്കുന്ന മലിന ജലത്തെകുറിച്ച് ബോധവാന്മാരാകണം .
മഴക്കാലത്ത് ആണ് ഇവിടെ മലിന ജലം കെട്ടി നില്‍ക്കുന്നത് .എത്ര വര്‍ഷമായി നാട്ടുകാര്‍ പരാതി പറയുന്നു . സമീപം ഉള്ള പൊതു മരാമത്ത് വകുപ്പ് പോലും ഒരു ഓട എടുത്തു മലിന ജലം നീക്കം ചെയ്യുന്നില്ല .
മലിന ജലം ഇവിടെ ഇങ്ങനെ കെട്ടിക്കിടക്കുന്നത് അധികാരികള്‍ക്ക് കുഴപ്പം ഇല്ലെങ്കിലും സമീപം ഉള്ള വീട്ടുകാര്‍ക്കും സ്കൂള്‍ കുട്ടികള്‍ക്കും ഇതൊരു തീരാ ശാപം ആണ് . ഇടിച്ച വണ്ടികള്‍ ഒതുക്കിയിടുന്ന സ്ഥലമായും ഇവിടം മാറി . ഈ മലിന ജലത്തില്‍ ആണ് കൊതുക് മുട്ടയിട്ടു പെരുകുന്നത് . ഓട തീര്‍ത്തു മലിന ജലം ഒഴുക്കിക്കളയാന്‍ ഉള്ള നടപടിയാണ് ആവശ്യം .