
konnivartha.com: കെ എസ് ടി പിയുടെ പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ കോന്നി മുറിഞ്ഞകല്ലില്‍ കുഴികള്‍ രൂപപ്പെട്ട സ്ഥലങ്ങളില്‍ കോണ്‍ക്രീറ്റ് നടന്നു വരുന്നു . മുറിഞ്ഞകല്ലില്‍ അപകടകരമായ കുഴികള്‍ റോഡില്‍ ഉണ്ടെന്നു കോന്നി വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുകയും അധികാരികളില്‍ എത്തിക്കുകയും ചെയ്തു . പ്രധാന റോഡില്‍ ഉണ്ടായ രണ്ടു കുഴികള്‍ നിലവില്‍ കോണ്‍ക്രീറ്റ് ചെയ്തു സഞ്ചാരയോഗ്യമാക്കി .
ഇനിയും അപകടകരമായ രണ്ടു കുഴികള്‍ കൂടി ശാസ്ത്രീയ വശങ്ങള്‍ പഠിച്ചു ഗതാഗതയോഗ്യമാക്കണം . ഒരു കുഴിയില്‍ ഇപ്പോഴും വെള്ളം നിറഞ്ഞു നില്‍ക്കുന്ന അവസ്ഥ ഉണ്ട് .വയല്‍ ചേരുന്ന ഇടം ആണ് .അവിടെ ഫ്ലൈ ഓവര്‍ നിര്‍മ്മിച്ചാല്‍ ഭാവിയില്‍ എങ്കിലും ഉപകാരമാകും എന്ന് കോന്നി വാര്‍ത്ത അധികാരികളെ അറിയിക്കുന്നു .
മറ്റൊരു കുഴി മുറിഞ്ഞകല്‍ തന്നെ .അതിരുങ്കല്‍ നിന്നും ക്രമത്തില്‍ അധികമായി പാറ ഉത്പന്നം കയറ്റി വരുന്ന ടോറസ് വാഹനം മൂലം കുഴിഞ്ഞ ഇടം ആണ് .അതും കെ എസ് ടി പി റോഡു ചേരുന്ന ഇടം ആണ് .അത് കൂടി ഉടന്‍ നന്നാക്കി പാറമട /ക്രഷര്‍ വാഹനങ്ങള്‍ക്ക് സുഗമമായി സഞ്ചരിക്കാന്‍ ഉള്ള പാത ഒരുക്കുക .
ടാക്സ് നല്‍കുന്ന വാഹനം ആണ് . ഇത് നന്നാക്കാന്‍ കഴിയില്ല എങ്കില്‍ കോന്നി വാര്‍ത്തയെ ഏല്‍പ്പിക്കുക രണ്ടു ചാക്ക് സിമന്‍റ് വാങ്ങാന്‍ ഉള്ള പൈസ കെ എസ് ടി പിയ്ക്ക് ജനങ്ങളില്‍ നിന്നും പിരിച്ചു നല്‍കാന്‍ തയാര്‍ . കോടികളുടെ സര്‍ക്കാര്‍ പണം ആണ് . ദയവായി പുനലൂര്‍ മൂവാറ്റുപുഴ റോഡിലെ വടുക്കള്‍ മാറ്റുക .ഈ റോഡ് പണിയുടെ കാര്യങ്ങള്‍ കൂടുതലായി ജനപക്ഷത്ത് എത്തിച്ചാല്‍ ചില ഉന്നത ജീവനക്കാരുടെ കാര്യത്തില്‍ അന്വേഷണം ഉണ്ടാകും .അതിനു സി ബി ഐയെ സമീപിക്കാന്‍ ഉള്ള നടപടി ഉണ്ടാകും . അങ്ങനെ വന്നാല്‍ മുറിഞ്ഞകല്‍ മേഖല മാത്രം അല്ല പരിധി .പുനലൂര്‍ മുതല്‍ മൂവാറ്റുപുഴ വരെ സഞ്ചരിക്കാം .പൊന്‍കുന്നം ഓഫീസ് രേഖകള്‍ പരിശോധിക്കണം .കൂടല്‍ ഓഫീസ് കൃത്യമായി കാര്യങ്ങള്‍ ഗ്രഹിക്കുക . ഈ പാത ജനങ്ങളുടെ നികുതി പണം ആണ് .ഇവിടെ കുഴി കണ്ടാല്‍ ഇടപെടും വാര്‍ത്തയാക്കും .കോന്നി വാര്‍ത്ത ന്യൂസ് ചെയ്തപ്പോള്‍ പലരും വിളിച്ചു .ഉടന്‍ നന്നാക്കും എന്ന് .അപ്പോള്‍ ഇതുവരെ നന്നാക്കിയില്ലേ .സംസ്ഥാന പാതയിലെ അനാസ്ഥ തുറന്നു പറയും .