
ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്
ബ്രോഡ്കാസ്റ്റ് എഞ്ചിനിയറിംഗ് കണ്‍സള്‍ട്ടന്റ് ഇന്ത്യ ലിമിറ്റഡ് (ബിസില്‍) ട്രെയിനിംഗ് ഡിവിഷന് നടത്തുന്ന ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള പി ജി ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന് (യോഗ്യത ബിരുദം), പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന് (യോഗ്യത പ്ലസ് ടു ), ആറ് മാസം ദൈര്‍ഘ്യമുള്ള ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന് (യോഗ്യത എസ്എസ്എല്‍സി) കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍ : 7994449314.
ഷോര്‍ട്ട് വീഡിയോ മത്സരം: എന്‍ട്രികള്‍ ക്ഷണിച്ചു
മുതിര്‍ന്ന പൗരന്മാരോടുളള അതിക്രമങ്ങള്‍ക്കെതിരെ ബോധവല്‍ക്കരണ ദിനാചരണത്തിന്റെ ഭാഗമായി ജില്ല സാമൂഹ്യനീതി ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ഷോര്‍ട്ട് വീഡിയോ മത്സരത്തിന് എന്‍ട്രികള്‍ ക്ഷണിച്ചു. ‘വീട്ടിലെ ചങ്ങാതി’ ശീര്‍ഷകത്തില്‍ സ്വന്തം മുത്തശി മുത്തശന്മാരും പേരക്കുട്ടികളും തമ്മിലുള്ള അടുപ്പവും സൗഹൃദവും പ്രമേയമാക്കി മൂന്ന് മിനുട്ട് ദൈര്‍ഘ്യമുള്ള ഷോര്‍ട്ട് വീഡിയോ മത്സരത്തിനായി [email protected] ല്‍ അയക്കണം. ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി, കോളജ് തലത്തിലുള്ള വിദ്യാര്‍ഥികള്‍ക്കാണ് അവസരം. അപേക്ഷകന്റെ പേര്, ഫോണ്‍ നമ്പര്‍, സ്കൂള്‍/കോളജിന്റെ പേര് എന്നിവ അപേക്ഷയില്‍ ഉള്‍പെടുത്തണം. അവസാന തീയതി ജൂണ്‍ 12 വൈകിട്ട് അഞ്ചുവരെ. ഫോണ്‍ :0468 2325168 , 8281999004.
സെല്‍ഫി മത്സരം: എന്‍ട്രികള്‍ ക്ഷണിച്ചു
മുതിര്‍ന്ന പൗരന്മാരോടുള്ള അതിക്രമങ്ങള്‍ക്കെതിരെയുള്ള ബോധവല്‍ക്കരണ ദിനാചരണത്തിന്റെ ഭാഗമായി ജില്ല സാമൂഹ്യനീതി ഓഫീസിന്റെ ആഭിമുഖ്യത്തില്‍ സെല്‍ഫി മത്സരത്തിന്് എന്‍ട്രികള്‍ ക്ഷണിച്ചു. സ്വന്തം മുത്തശി മുത്തശന്മാരോടൊത്തുള്ള സെല്‍ഫികള്‍ [email protected] ല്‍ അയച്ച് നല്‍കണം. ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി, കോളജ് തലത്തിലുള്ള വിദ്യാര്‍ഥികള്‍ക്കാണ് അവസരം. സെല്‍ഫി യോടൊപ്പം വിദ്യാര്‍ഥിയുടെ പേര്, ഫോണ്‍ നമ്പര്‍, സ്കൂളിന്റെ പേര് എന്നിവ ഉള്‍പെടുത്തണം. അവസാന തീയതി ജൂണ്‍ 12 വൈകിട്ട് അഞ്ച്. ഫോണ്‍ : 0468 2325168 , 8281999004.
ടെന്‍ഡര്‍
ജൂണ്‍ മുതല്‍ ഒക്ടോബര്‍ വരെയുളള ശബരിമല മാസപൂജയോടനുബന്ധിച്ച് സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളിലെ ശുചീകരണപ്രവര്ത്തനങ്ങള്ക്കായു
തൊഴിലധിഷ്ഠിത കോഴ്സ് പ്രവേശനം
അടൂര്‍ കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ ഫയര്‍ ആന്റ് സേഫ്റ്റി, ലോജിസ്റ്റിക് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ് , ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്, കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ആന്റ് നെറ്റ് വര്‍ക്ക് മെയിന്റനന്‍സ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്നോളജീസ്, സിസിടിവി കോഴ്സ്, പിജിഡിസിഎ, ഡിസിഎ, വേഡ് പ്രൊസസിംഗ് ആന്റ് ഡേറ്റ എന്‍ട്രി, ടാലി കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. ഫോണ്‍ : 9526229998.
അപകട ഇന്‍ഷുറന്‍സ് : വിവരം നല്‍കണം
കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധിയില്‍ രജിസ്റ്റര്‍ ചെയ്ത തൊഴിലാളികളില്‍ 2025 അപകട ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗം ആകാത്തവര്‍ പോസ്റ്റ് ഓഫീസ് ഐപിപിബി അക്കൗണ്ട് വിവരം, മൊബൈല്‍ നമ്പര്‍ എന്നിവ ജൂണ്‍ ഏഴിന് മുമ്പ് തിരുവല്ല മഞ്ഞാടി വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടറുടെ കാര്യാലയത്തില്‍ നല്‍കണം. ഫോണ്‍ :04692603074.
സി-ഡിറ്റില്‍ മാധ്യമ കോഴ്സ്
തിരുവനന്തപുരത്ത് സി-ഡിറ്റ്് നടത്തുന്ന ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മീഡിയ പ്രൊഡക്ഷന്‍, ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ വീഡിയോഗ്രാഫി, ഡിപ്ലോമ ഇന്‍ എഡിറ്റിംഗ്, സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ഡിജിറ്റല്‍ സ്റ്റില്‍ ഫോട്ടോഗ്രാഫി കോഴ്സുകള്‍ക്ക് അപേക്ഷിക്കാം. അവസാന തീയതി ജൂണ്‍ 20. ഫോണ്‍: 8547720167.
ഓംബുഡ്സ്മാന് സിറ്റിങ്ങ് ഇന്ന് (ജൂണ്‍ 10)
മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഓംബുഡ്സ്മാന് ഇന്ന് (ജൂണ്‍ 10) രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ പറക്കോട് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ക്യാമ്പ് സിറ്റിംഗ് നടത്തുന്നു. തൊഴിലുറപ്പ്, പ്രധാന് മന്ത്രി ആവാസ് യോജന (ഗ്രാമീണ്‍) എന്നീ പദ്ധതികളിലെ പരാതി സ്വീകരിക്കും.
അപേക്ഷാ തീയതി നീട്ടി
കേരളാ ചിക്കന്‍ പദ്ധതിയുടെ ഭാഗമായി മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവ് ആന്റ് ലിഫ്റ്റിംഗ് സൂപ്പര്‍ വൈസര്‍ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനുളള അപേക്ഷാ തീയതി ജൂണ്‍ 13 ലേക്ക് നീട്ടി.
മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവ് – യോഗ്യത- ബിരുദം, രണ്ടുവര്‍ഷത്തെ മാര്‍ക്കറ്റിംഗ് പ്രവൃത്തി പരിചയം അല്ലെങ്കില്‍ എംബിഎ (മാര്‍ക്കറ്റിംഗ്), പ്രായപരിധി 30. പ്രതിമാസ ശമ്പളം 20000 രൂപ.
ലിഫ്റ്റിംഗ് സൂപ്പര്‍ വൈസര്‍- യോഗ്യത – പ്ലസ് ടു, പൗള്‍ട്രി മേഖലയിലെ പ്രവൃത്തി പരിചയം അഭികാമ്യം. പ്രായപരിധി 30. പ്രതിമാസ ശമ്പളം 16000 രൂപ.
അപേക്ഷാ ഫോം www.keralachicken.org.in സൈറ്റില്‍ ലഭിക്കും. ജൂണ്‍ 13 ന് വൈകിട്ട് അഞ്ചിനുളളില്‍ കുടുംബശ്രീ ജില്ലാ മിഷന് ഓഫീസില്‍ അപേക്ഷ ലഭിക്കണം. ഫോണ്‍ : 0468 2221807.
റിസോഴ്സ് അധ്യാപക നിയമനം
സര്‍ക്കാര്‍ സ്കൂളിലെ പ്രൈമറി വിദ്യാര്‍ഥികളുടെ ഇംഗ്ലീഷ് പരിജ്ഞാനം വര്‍ധിപ്പിക്കുന്നതിനുളള
ഇംഗ്ലീഷ് എന്റിച്ച്മെന്റ് പ്രോഗ്രാം പദ്ധതിയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ റിസോഴ്സ് അധ്യാപകരെ നിയമിക്കുന്നു. തിരുവല്ല വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തില്‍ ജൂണ്‍ 12ന് രാവിലെ 10.30 ന് നടക്കുന്ന അഭിമുഖത്തിന് ബിഎ ഇംഗ്ലീഷ് ബിരുദവും ടിടിസി/ ഡിഎഡ്/ ഡിഎല്‍എഡ് /ബിഎഡ് ഇംഗ്ലീഷ് യോഗ്യതയുളളവര്‍ക്ക് പങ്കെടുക്കാം. ഫോണ്‍ : 0469 2600181.
ആപ്ദമിത്ര സിവില്‍ ഡിഫന്‍സ് : അപേക്ഷ ക്ഷണിച്ചു
ജില്ലാ മേരാ യുവ ഭാരത് (നേഹ്റു യുവകേന്ദ്ര) ഓഫീസിന്റെ ആഭിമുഖ്യത്തില്‍ പ്രകൃതി ദുരന്തങ്ങളിലും മറ്റ് അടിയന്തര സാഹചര്യങ്ങളിലും പ്രവര്‍ത്തിക്കുന്നതിന് സിവില്‍ ഡിഫന്‍സ് ടീമിനെ തയ്യാറാക്കുന്നതിന് യുവതീയുവാക്കളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഒരാഴ്ചത്തെ സൗജന്യ പരിശീലനം ലഭിക്കും. പ്രായപരിധി 40. ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ് അംഗങ്ങള്‍, മേരാ യുവ ഭാരത്, എന്‍വൈകെഎസ്, എന്‍എസ്എസ് , എന്‍സിസി, റെഡ്ക്രോസ്, സന്നദ്ധസേന, ട്രോമ കെയര്‍ വിഭാഗങ്ങളിലുളളവര്‍ക്ക് പങ്കെടുക്കാം. മുന്‍ വോളണ്ടിയര്‍ , സ്പോര്‍ട്സ് താരങ്ങള്‍ക്ക് മുന്‍ഗണന. എമര്‍ജന്‍സി കിറ്റ് , യൂണിഫോം , ഐ ഡി കാര്‍ഡ് , സര്‍ട്ടിഫിക്കറ്റ് , മൂന്ന് വര്‍ഷത്തേക്കുള്ള ഇന്‍ഷുറന്‍സ് കവറേജ് എന്നിവ ലഭിക്കും. ഫോണ്‍ :7558892580, 0468-2962580.
കോഴഞ്ചേരി താലൂക്ക് വികസന സമിതി
കോഴഞ്ചേരി താലൂക്ക് വികസന സമിതി യോഗം പത്തനംതിട്ട നഗരസഭാ കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു.
ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോണ്സണ് വിളവിനാല്‍ അധ്യക്ഷനായി. പത്തനംതിട്ട നഗരസഭയിലെ വിവിധ മേഖലകളില്‍ പകര്‍ച്ചവ്യാധി പടരുന്ന സാഹചര്യം വിലയിരുത്തി. സ്റ്റേഡിയം ജംഗ്ഷനില്‍ നിന്നുളള വണ്‍വേയില്‍ നിയമം തെറ്റിച്ച് വാഹനങ്ങള്‍ കടന്നുവന്ന് അപകടമുണ്ടാക്കുന്നതിനാല്‍ സ്റ്റേഡിയം ജംഗ്ഷനില്‍ സൈന്‍ ബോര്‍ഡ് സ്ഥാപിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ജില്ലാ സൈനികക്ഷേമ ബോര്‍ഡ് ഓഫീസ് പഴയ ബിഎസ്എന്‍എല്‍ സമുച്ചയത്തിലേക്ക് മാറ്റുന്ന വിഷയം ജില്ലാ കല്കടറുടെ ശ്രദ്ധയില്‍പെടുത്തണമെന്ന്
രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധി മാത്യു ജി ഡാനിയേല്‍ ആവശ്യപ്പെട്ടു. ജനകീയ അദാലത്ത് നടത്തി പരിഹരിയ്ക്കേണ്ടതായ 2010 മുതലുളള ന്യായവില പ്രശ്നം പരിഹരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. കോഴഞ്ചേരി തഹസില്‍ദാര്‍ റ്റി കെ നൗഷാദ്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, താലൂക്ക്തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.