Trending Now

കേരളത്തിലെ ജനതയ്ക്ക് ഭ്രാന്ത് പിടിക്കുന്നു : കാരണം ഭക്ഷ്യ വസ്തുക്കളുടെ വില കൂടുന്നു

Spread the love

 

konnivartha.com: കേരളം എങ്ങോട്ട് .അന്യ സംസ്ഥാനത്തെ എന്ന് ആശ്രയിക്കാന്‍ തുടങ്ങിയോ അന്ന് മുതല്‍ ഭക്ഷ്യ വസ്തുക്കള്‍ വണ്ടിയില്‍ കയറി ഇങ്ങോട്ട് വരുന്നു . വിഷം തേച്ചു പിടിപ്പിച്ച പച്ചക്കറിയും പലവ്യഞ്ജന സാധനങ്ങളും പഴ വര്‍ഗ്ഗവും . ഇതെല്ലം കഴിച്ചു രോഗാവസ്ഥയിലായ കേരള ജനതയ്ക്ക് പ്രതികരണ ശേഷിയും നഷ്ടമായി .

ആരും ആരോടും ഒന്നും പറയുന്നില്ല .എല്ലാവരും മൌനം .ജോലി ചെയ്‌താല്‍ കിട്ടുന്ന കൂലി ഭക്ഷ്യ വസ്തുക്കള്‍ക്ക് തികയുന്നില്ല .ലോട്ടറി ജ്വരം ബാധിച്ച കുറെയേറെ ആളുകള്‍ അപ്പുറം സര്‍ക്കാര്‍ യഥേഷ്ടം നല്‍കുന്ന മദ്യ വ്യവസായം .കാര്‍ഷിക മേഖലയ്ക്ക് വട്ട പൂജ്യം .ഇതാണ് ഇപ്പോള്‍ കേരളത്തില്‍ നടക്കുന്ന ജനകീയ വികസനം .

സാധാരണ ജനം മുഴു പട്ടിണിയുടെ അവസ്ഥയില്‍ എത്തി . സര്‍ക്കാര്‍ സംവിധാനം എല്ലാം ജല്പനം മാത്രം . ജനതയ്ക്ക് ഉള്ള പ്രതീക്ഷ മങ്ങി . മാര്‍ക്കറ്റില്‍ ഇറങ്ങി ഒന്ന് നോക്കൂ . ആയിരം രൂപ കൊണ്ട് എന്ത് വാങ്ങാം എന്ന് നോക്കൂ . ഇല്ല ഒന്നിനും തികയില്ല . ഈ സര്‍ക്കാര്‍ ജനകീയ ചിന്ത വെടിഞ്ഞു എന്ന് പറയാന്‍ ആഗ്രഹിക്കുന്നു . മന്ത്രിമാരുടെ എല്ലാം ജീവിതം നല്ല രീതിയില്‍ .അണികള്‍ ജയ്‌ വിളിച്ചു നടക്കുന്നു . വീട്ടില്‍ ദാരിദ്യം വന്നു നിറയുമ്പോള്‍ പോലും മന്ത്രിമാര്‍ക്ക് ജയ് വിളിക്കുന്ന ആളുകള്‍ കേരളത്തില്‍ മാത്രമേ ഉള്ളൂ . സത്യം തിരിച്ചറിയുമ്പോള്‍ സ്വയം ഇവര്‍ ഒറ്റപ്പെടും . കേരളം കടുത്ത വിഷയത്തിലേക്ക് കുതിക്കുന്നു . ഭക്ഷ്യ വസ്തുക്കളുടെ പേരില്‍ ..? ഇതാണ് സത്യം

error: Content is protected !!