
konnivartha.com: കൽപ്പന, ഇന്ദ്രജിത്ത്, ശിൽപ്പ, പിഞ്ചു, മണിയൻ, ജൂനിയർ സുരേന്ദ്രൻ,കോടനാട് നീലകണ്ഠന്‍ എന്നീ ആനകൾക്ക് പിന്നാലെയാണ് ഇന്ന് കോന്നി കൊച്ചയ്യപ്പന്‍ എന്ന ആന കുട്ടി ചരിഞ്ഞത് . ആനക്കൂട്ടില്‍ “അകപ്പെട്ട” ആനകൾ മിക്കതും ചരിയുമ്പോൾ” എരണ്ടകെട്ട് “എന്ന പതിവ് വിശദീകരണമാണ് അധികൃതർ നൽകുന്നത്.
ഇക്കോ ടൂറിസത്തിലൂടെ ശ്രദ്ധേയമായ സ്ഥലമാണ് കോന്നി ഇക്കോ ടൂറിസം കേന്ദ്രവും അതിനോട് അനുബന്ധിച്ചുള്ള ആനത്താവളവും . കുട്ടിയാനകൾ മുതൽ മുതിർന്ന ആനകളെ വരെ കാണാൻ കൗതുകത്തോടെ എത്തുന്നവർ നിരവധിയാണ്. ആനത്താവളത്തിൽ നിന്ന് അടിക്കടി കേൾക്കുന്നത് കണ്ണീർക്കഥകള്‍ . ആനകൾ അകാലത്തിൽ ചരിയുന്നത് എന്ത് കൊണ്ട് എന്ന് കൃത്യമായി നിര്‍വ്വചിക്കാന്‍ സംസ്ഥാനത്തെ വനം വകുപ്പിന് കഴിയുന്നില്ല .
ചരിയുന്ന ആനകളുടെ ആന്തരിക അവയവങ്ങള്‍ ശേഖരിച്ചു പരിശോധനകള്‍ക്ക് അയക്കുന്നുണ്ട് . റിപ്പോര്‍ട്ട് മുറയ്ക്കും ലഭിക്കുന്നു എങ്കിലും ഈ റിപ്പോര്‍ട്ടിലെ കാര്യങ്ങള്‍ വനം വകുപ്പ് മൂടി വെക്കുന്നു . പൊതുജനങ്ങള്‍ സന്ദര്‍ശനം നടത്തുമ്പോള്‍ ടിക്കറ്റ് ഇനത്തില്‍ ഫീസ് വാങ്ങുന്നു.അപ്പോള്‍ ഉപഭോക്താക്കളെ കൃത്യമായി കാര്യങ്ങള്‍ അറിയിക്കാന്‍ ഉള്ള ബാധ്യത കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തിന് ഉണ്ട് .ആനകള്‍ ചരിയുമ്പോള്‍ നിലവിളക്ക് തെളിയിച്ചു ചന്ദനതിരി കത്തിച്ചു ചുറ്റും പൂക്കള്‍ വിതറിയാല്‍ പോര . കാര്യങ്ങള്‍ കൃത്യമായി പറയാന്‍ ഉള്ള ആര്‍ജവം കൂടി വേണം .
കോന്നി ആനത്താവളത്തിനു ഇപ്പോള്‍ ശനികാലം ആണ് . ആന മറുതയുടെ വരത്തു പോക്ക് ഉണ്ടോ എന്ന് കണ്ടറിയണം . നില്‍ക്കുന്ന നില്‍പ്പേ ആനകള്‍ ചരിയുന്നു . ആന മറുതായുടെ വരത്തു പോക്ക് ഇവിടെ ഉണ്ട് എന്നാണ് പഴമക്കാര്‍ ഇന്നും വിശ്വസിക്കുന്നത് .
മുന്‍പ് ചരിഞ്ഞ ആനകളെ ശരിയായി കര്‍മ്മം ചെയ്തു ദഹിപ്പിക്കണം എന്നാണ് പഴമക്കാരുടെ ആന ശാസ്ത്രം പറയുന്നത് . കോന്നി കല്ലേലി ഉളിയനാട്ടിലെ വന ഭൂമിയില്‍ ആണ് കോന്നിയില്‍ ചരിയുന്ന ആനകളെ ദഹിപ്പിക്കുന്നത് .
ആനകളും ആന ചട്ടവും ആനയുടെ ശാസ്ത്രീയ വശങ്ങളും കൂടാതെ ആനകളെ ദഹിപ്പിക്കുന്ന കര്‍മ്മം ഉണ്ട് .അതൊന്നും ഇവിടെ ഒരിക്കലും പാലിക്കുന്നില്ല . മനുഷ്യര്‍ മരിച്ചാല്‍ അവരുടെ മതം അനുസരിച്ചുള്ള കര്‍മ്മം നടത്തി അടക്കും .
ആനകള്‍ കരയിലെ ഏറ്റവും വലിയ മൃഗം ആണ് . ഇവയെ എങ്ങനെ പരിപാലിക്കണം എന്ന് കൃത്യമായി അറിയുന്ന ആളുകള്‍ കോന്നിയില്‍ പണ്ട് ഉണ്ടായിരുന്നു . ജനാര്‍ദ്ദനന്‍ നായര്‍ അടക്കമുള്ള ആളുകള്‍ . അന്ന് ആനകള്‍ ഇതേ പോലെ “എരണ്ട കെട്ടില്‍ ” ചരിഞ്ഞില്ല .
ഇപ്പോള്‍ ആനകള്‍ക്ക് നല്‍കുന്ന ആഹാര രീതികള്‍ തന്നെ ആണ് ആനകള്‍ ചരിയാന്‍ കാരണം . കാട്ടില്‍ വളരുന്ന ഇലചെടികള്‍ ഒന്നും ആനകള്‍ക്ക് നല്‍കുന്നില്ല . അതിനാല്‍ പോഷകാഹാരം ലഭിക്കുന്നില്ല . നാരു വിഭവം യഥേഷ്ടം ഇല്ല . ആനകള്‍ക്ക് വേവിച്ച ആഹാരം ആണ് കൊടുക്കുന്നത് . സസ്യാഹാരം ആണ് ആനകളുടെ ആഹാരം . കൂച്ച് വിലങ്ങു പൊട്ടിച്ചു വിടൂ .കാട്ടിലേക്ക് . കെട്ടിയിട്ടു വളര്‍ത്തി അവയെ കാണിച്ചു പണം വാങ്ങുന്ന രീതി നിര്‍ത്തുക .
NB:ആന മറുത അല്ല “ഇക്കാര്യം” കൊണ്ട് ആണ് ആനകള്‍ ചരിയുന്നത് എന്ന് വനം വകുപ്പ് ജനങ്ങളെ അറിയിക്കുക