
ഡോക്ടര്‍ നിയമനം
ജില്ലയില്‍ അസിസ്റ്റന്റ് സര്‍ജന്‍ കാഷ്വാലിറ്റി /മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്ക് അഡ്‌ഹോക്ക് വ്യവസ്ഥയില്‍ ഡോക്ടര്‍മാരെ നിയമിക്കുന്നു. അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജൂലൈ 10 രാവിലെ 10 ന് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ആരോഗ്യം) ഹാജരാകണം. ഫോണ്‍ : 0468 2222642.
താല്‍ക്കാലിക നിയമനം
പന്തളം എന്‍ എസ് എസ് പോളിടെക്‌നിക് കോളജില്‍ ലക്ചറര്‍, ട്രേഡ്‌സ്മാന്‍, ഡെമോണ്‍സ്‌ട്രേറ്റര്‍, വര്‍ക്ഷോപ്പ് ഇന്‍സ്ട്രക്ടര്‍, ലൈബ്രേറിയന്‍ തസ്തികകളിലേക്ക് താല്‍കാലിക ജീവനക്കാരെ നിയമിക്കുന്നു. അസല്‍ സര്‍ട്ടിഫിക്കറ്റുകളും ബയോഡേറ്റയും ബന്ധപ്പെട്ട രേഖകളുമായി കോളജ് ഓഫീസില്‍ ഹാജരാകണം.
തീയതി, സമയം, തസ്തിക ക്രമത്തില്‍.
ജൂലൈ എട്ട്, രാവിലെ 10, ലക്ചറര്‍- മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്. ഉച്ചയ്ക്ക് 1.30 ന് ട്രേഡ്‌സ്മാന്‍ (പ്ലംബര്‍ ആന്‍ഡ് മോട്ടര്‍ മെക്കാനിക്, മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്)-ട്രേഡ്‌സ്മാന്‍ ( സ്മിത്തി ആന്‍ഡ് മെഷിനിസ്റ്റ് ജനറല്‍ വര്‍ക്ഷോപ്പ്) മൂന്നിന് വര്‍ക്ഷോപ്പ് ഇന്‍സ്ട്രക്ടര്‍ (ജനറല്‍ വര്‍ക്ഷോപ്പ്).
ജൂലൈ 10 രാവിലെ 10, ലക്ചറര്‍- ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ്.
ജൂലൈ 11 രാവിലെ 10, ലക്ചറര്‍- ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ്, ഉച്ചയ്ക്ക് 1.30 ഇംഗ്ലീഷ് ലക്ചറര്‍ – ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ്.
ജൂലൈ 14 രാവിലെ 10, ലക്ചറര്‍- സിവില്‍ എഞ്ചിനീയറിംഗ്, ഉച്ചയ്ക്ക് ഒന്നിന് ഡെമോണ്‍സ്‌ട്രേറ്റര്‍ (സിവില്‍ എഞ്ചിനിയറിംഗ്).
ജൂലൈ 15 രാവിലെ 10- ട്രേഡ്‌സ്മാന്‍ (സിവില്‍ എഞ്ചിനിയറിംഗ്) ഉച്ചയ്ക്ക് 1.30 ന് മാത്തമാറ്റിക്‌സ് ലക്ചറര്‍ – ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ്.
ജൂലൈ 16 രാവിലെ 10 – ലക്ചറര്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ് , ഉച്ചയ്ക്ക് 1.30 ലൈബ്രേറിയന്‍ ഗ്രേഡ് രണ്ട്.
ഫോണ്‍ : 04734 259634.
അഭിമുഖം
കോഴഞ്ചേരി കീഴുകര സര്‍ക്കാര്‍ മഹിളാ മന്ദിരത്തില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് / സൈക്കോളജിസ്റ്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. എംഎസ്‌സി ക്ലിനിക്കല്‍ സൈക്കോളജി/ എംഎ സൈക്കോളജി യോഗ്യതയുളള വനിതകള്‍ ആയിരിക്കണം. അസല്‍ രേഖ സഹിതം ജൂലൈ ഏഴിന് വൈകിട്ട് മൂന്നിന് ജില്ലാ വനിതാ ശിശുവികസന ഓഫീസില്‍ (വിളവിനാല്‍ രാജ് ടവേഴ്സ്, മണ്ണില്‍ റീജന്‍സിക്ക് എതിര്‍വശം, കോളജ് റോഡ്) അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍ : 0468 2310057, 9947297363.