Trending Now

പെരുമൺ തീവണ്ടി ദുരന്തം : 37 വയസ് :അന്വേഷണത്തിന്‍റെ അന്തിമറിപ്പോർട്ട് എവിടെ

Spread the love

 

1988 ജൂലൈ എട്ടിന് 12.56 ന് ആയിരുന്നു ബാംഗ്ലൂർ – കന്യാകുമാരി ഐലൻഡ് എക്സ്പ്രസ് പെരുമൺ പാലത്തിൽ നിന്ന് അഷ്ടമുടി കായലിലേക്കു മറിഞ്ഞത്. 105 പേരുടെ ജീവനാണ് നഷ്ടപ്പെട്ടത്. 500ൽ ഏറെ പേർക്ക് സാരമായി പരുക്കേറ്റു.

ടൊർണാഡോ എന്ന് വിളിക്കുന്ന ചുഴലിക്കൊടുങ്കാറ്റു മൂലമാണ് അപകടത്തിനിടയാക്കിയത് എന്നാണ് റെയിൽവേയുടെ കണ്ടെത്തൽ.ഇത്ര വര്‍ഷം കഴിഞ്ഞിട്ടും അന്വേഷണത്തിന്‍റെ അന്തിമറിപ്പോർട്ട് ഇതുവരെ റെയിൽവേ പുറത്തു വിട്ടില്ല.അപകടത്തിന്റെ കാരണം കണ്ടെത്താൻ കഴിയുന്നില്ലെന്നു കാണിച്ച് പൊലീസും 2019ൽ അന്വേഷണം അവസാനിപ്പിച്ചു.

1988 ജൂലൈ 8-ന് കൊല്ലം ജില്ലയിലെ പെരിനാടിനടുത്തുള്ള പെരുമൺ പാലത്തിൽ നിന്ന് ബാംഗ്ലൂർ-കന്യാകുമാരി ഐലന്റ് എക്സ്പ്രസ് പാളംതെറ്റി അഷ്ടമുടിക്കായലിലേയ്ക്ക് മറിഞ്ഞുണ്ടായ വൻ അപകടമാണ് പെരുമൺ ദുരന്തം എന്നു വിളിക്കുന്നത്.എഞ്ചിൻ പെരുമൺ പാലം പിന്നിട്ട് നിമിഷങ്ങൾക്കകം 14 ബോഗികൾ അഷ്ടമുടിക്കായലിലേക്ക്‌ പതിക്കുകയായിരുന്നു. അപകടം നടന്നത് ചുഴലിക്കാറ്റുമൂലമാണെന്ന് ഔദ്യോഗിക അന്വേഷണ സംഘം അവകാശപ്പട്ടെങ്കിലും, യഥാർത്ഥ ദുരന്തകാരണം ഇന്നും അജ്ഞാതമാണ്.

ദുരന്തസ്മരണ പുതുക്കാന്‍ വിവിധ സംഘടനകളുടെ നേതൃത്വത്തിലും അല്ലാതെയും ഒട്ടേറെപ്പേര്‍ ഇന്ന് പെരുമണ്‍ പാലത്തിനു സമീപമുള്ള സ്മൃതിസ്തൂപത്തിലെത്തി പ്രാര്‍ഥന നടത്തും.

error: Content is protected !!