
2019 ലെ പുല്‍വാമ ഭീകരാക്രമണം, 2022 ല്‍ ഗോരഖ്‌നാഥ് ക്ഷേത്രത്തില്‍ നടന്ന ആക്രണം തുടങ്ങിയവയ്ക്കുള്ള സ്‌ഫോടകവസ്തുക്കള്‍ എത്തിച്ചത് ഓണ്‍ലൈന്‍ വഴിയെന്ന് ദ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ് (എഫ്എടിഎഫ്).ഭീകരസംഘടനകള്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ക്കായി ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളും ഓണ്‍ലൈന്‍ പേയ്‌മെന്റ് സര്‍വീസുകളും ദുരുപയോഗപ്പെടുത്തുന്നതിലുള്ള ആശങ്ക എഫ്എടിഎഫ് ചൂണ്ടിക്കാട്ടി.ലോകവ്യാപകമായുള്ള കള്ളപ്പണം വെളുപ്പിക്കല്‍, ഭീകരപ്രവര്‍ത്തനങ്ങള്‍ക്കുള്ള ധനസഹായം എന്നിവ നിരീക്ഷിക്കുന്ന സ്ഥാപനമാണ് എഫ്എടിഎഫ്.