പാത’ തെളിച്ച് പത്തനംതിട്ട:ജില്ലയില്‍ ബി.എം.ബി.സി നിലവാരത്തില്‍ 714 കിലോ മീറ്റര്‍ റോഡ്

Spread the love

 

 

konnivartha.com: ബി.എം.ബി.സി നിലവാരത്തില്‍ പൊതുമരാമത്ത് വകുപ്പ് ജില്ലയില്‍ നിര്‍മിച്ചത് 714.305 കിലോമീറ്റര്‍ റോഡ്, ചിലവഴിച്ചത് 1461.1428 കോടി രൂപ. ഒമ്പത് വര്‍ഷത്തിനിടെ സഞ്ചാരയോഗ്യമായ റോഡുകളുടെ എണ്ണത്തിലും വന്‍വര്‍ധന.

അടിസ്ഥാന പശ്ചാത്തലവികസനം ലക്ഷ്യമാക്കി സുരക്ഷിതവും സുഗമമവുമായ യാത്ര പ്രദാനം ചെയ്ത് നിരത്ത് വിഭാഗത്തിനുകീഴില്‍ 972.721 കിലോമീറ്റര്‍ റോഡ് നിര്‍മിച്ചു. 141 പദ്ധതികളിലൂടെ ജില്ലയില്‍ 1552.7092 കോടി രൂപ റോഡ് നിര്‍മാണ-നവീകരണ പ്രവര്‍ത്തനത്തിന് വിനിയോഗിച്ചു.

കെഎസ്ടിപി (കേരള സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് പ്രൊജക്ട്) നിര്‍മിച്ച പുനലൂര്‍ – മൂവാറ്റുപുഴ മലയോര ഹൈവേ ജില്ലയുടെ മുഖച്ഛായ മാറ്റി. 279 കോടി രൂപ വിനിയോഗിച്ച് കോന്നി മുതല്‍ പ്ലാച്ചേരി വരെ 30.16 കിലോമീറ്ററും 118.07 കോടി രൂപയ്ക്ക് പുനലൂര്‍ – കോന്നി റോഡില്‍ 15.94 കിലോമീറ്ററും ബിഎംബിസി നിലവാരത്തിലേക്ക് ഉയര്‍ത്തി.

റീബില്‍ഡ് കേരളയിലുള്‍പെടുത്തി 107.52 കോടി രൂപ ചിലവഴിച്ച് പത്തനംതിട്ട-അയിരൂര്‍-മുട്ടുകുടുക്ക ഇല്ലത്തുപടി- മുട്ടുകുടുക്ക പ്രക്കാനം- പ്രക്കാനം – ഇലവുംതിട്ട – കുളനട- രാമന്‍ചിറ-താന്നിക്കുഴി തോന്ന്യമല റോഡില്‍ 28.204 കിലോമീറ്ററും 102.89 കോടി രൂപ വിനിയോഗിച്ച് മല്ലപ്പള്ളി -കോമളം, ടിഎംവി, വെണ്ണിക്കുളം -നാരകത്താനി, കവുംങ്ങുംപ്രയാര്‍ -പടക്കാല, കോമളം -കല്ലൂപ്പാറ, കടകുളം- ചെങ്ങരൂര്‍, മുശാരിക്കവല- പരിയാരം, കാവുപുറം പാലത്തിങ്കല്‍ റോഡും കാവുപുറം പടുതോട് റോഡു വരെ 23.129 കിലോമീറ്ററും ബിഎംബിസി നിലവാരത്തിലേക്ക് ഉയര്‍ത്തി. 47 കോടി രൂപയ്ക്ക് മണ്ണാറക്കുളഞ്ഞി-പ്ലാപ്പള്ളി ദേശീയപാത 183 എയില്‍ 32.10 കിലോമീറ്ററും കൈപ്പട്ടൂര്‍ -പത്തനംതിട്ട സ്റ്റേഡിയം റോഡില്‍ 5.64 കിലോമീറ്ററും എന്‍എച്ച് 183 എ ആറന്മുള – കുഴിക്കാല- പരിയാരം -ഇലവുംതിട്ട റോഡില്‍ 10 കിലോമീറ്ററും ബിഎംബിസി നിലവാരത്തില്‍ നിര്‍മിച്ചു.

ജില്ലയിലെ റോഡുകളെ ബിഎംബിസി നിലവാരത്തിലേക്ക് ഉയര്‍ത്തിയതില്‍ കെആര്‍എഫ്ബിയുടെ പങ്കും പ്രധാനം. റാന്നി മണ്ഡലത്തില്‍ 36.90 കോടി രൂപ വിനിയോഗിച്ച് ഗ്രാമീണ മേഖലയായ പാടിമണ്‍-കോട്ടാങ്ങല്‍ – ചുങ്കപ്പാറ-ചാലപ്പള്ളി എന്നിവയെ ബന്ധിപ്പിക്കുന്ന ജേക്കബ്സ് റോഡിന്റെ 17.4 കിലോമീറ്റര്‍ ദൂരം ബിഎംബിസി നിലവാരത്തിലാക്കി.

അഞ്ച് കിലോ മീറ്റര്‍ ദൂരമുള്ള കാവുംഭാഗം – ഇടിഞ്ഞില്ലം റോഡ് തിരുവല്ലയിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാന്‍ സഹായിച്ചു. തിരുവല്ല നഗരത്തില്‍ പ്രവേശിക്കാതെ കായംകുളം-കോട്ടയം യാത്ര സുഗമമാക്കി. പരുമല പള്ളി, ചക്കുളത്തുകാവ് ക്ഷേത്രം എന്നിവിടങ്ങളിലേക്കുള്ള യാത്രാസമയം കുറച്ചു. 16.83 കോടി രൂപയാണ് ചിലവ്.

മുത്തൂര്‍-കുറ്റൂര്‍- കിഴക്കന്‍മുത്തൂര്‍ റോഡിലെ 12.4 കിലോമീറ്റര്‍ 29.89 കോടി രൂപ വിനിയോഗിച്ച് ബിഎംബിസിയാക്കി. 23.46 കോടി രൂപയ്ക്ക് നിര്‍മിച്ച കോഴഞ്ചേരി-മണ്ണാറക്കുളഞ്ഞി റോഡ് ശബരിമല തീര്‍ഥാടകര്‍ക്ക് അനുഗ്രഹമാണ്. മണ്ണാറക്കുളഞ്ഞി – പമ്പ റോഡിനെ ബന്ധിപ്പിക്കുന്ന അട്ടച്ചക്കല്‍-കുമ്പളംപൊയ്ക റോഡിലൂടെ കോന്നി പ്രദേശങ്ങളിലുള്ളവര്‍ക്ക് പത്തനംതിട്ട, വടശേരിക്കര ഭാഗങ്ങളിലേക്ക് സുഗമമായി എത്താനാകും. 17.28 കോടി രൂപയില്‍ 13 കിലോമീറ്ററാണ് ബിഎംബിസി നിലവാരത്തിലുള്ളത്.

പത്തനംതിട്ട, ആലപ്പുഴ ജില്ലകളെ ബന്ധിപ്പിക്കുന്ന പ്രധാന സംസ്ഥാന പാതയായ അമ്പലപ്പുഴ-തിരുവല്ല റോഡിന്റെ രണ്ടാം ഘട്ടത്തിന് 77.36 കോടി രൂപ ചിലവഴിച്ചു. രണ്ടാംഘട്ടത്തില്‍ പൊടിയാടി മുതല്‍ തിരുവല്ല കുരിശുകവല വരെ 4.19 കിലോമീറ്റര്‍ ബിഎംബിസി നിലവാരത്തിലാണ്.

ഏഴംകുളം-കൈപ്പട്ടൂര്‍ റോഡിലെ 10.24 കിലോമീറ്ററര്‍ 51.17 കോടി രൂപയില്‍ ബിഎംബിസി നിലവാരത്തിലാക്കി. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ നിന്നെത്തുന്ന ശബരിമല തീര്‍ഥാടകര്‍ക്ക് ഇതിലൂടെ പത്തനംതിട്ട നഗരത്തില്‍ വേഗത്തിലെത്താം. കായംകുളം -പുനലൂര്‍ സംസ്ഥാന പാതയില്‍ നിന്ന് ആരംഭിച്ച് അടൂര്‍-പത്തനംതിട്ട ദേശീയ പാതയില്‍ ചേരുന്നതാണ് റോഡ്.

തിരുവല്ല നിയോജക മണ്ഡലത്തില്‍ കണ്ടന്‍കാളി റോഡ്, നെടുങ്ങാടപ്പളളി-കവിയൂര്‍- മല്ലപ്പളളി റോഡ്, നിരണം-തോട്ടടി റോഡ് , കാവുംഭാഗം-മുത്തൂര്‍- കുറ്റപ്പുഴ റോഡ്, ചക്രശാലകടവ് – കല്ലുങ്കല്‍ – കദളിമംഗലം റോഡ് പളളിവേട്ട ആല്‍ റിവര്‍ സൗത്ത് റോഡ്, തിരുവല്ല – മല്ലപ്പളളി റോഡ് (മൂന്നാംഘട്ടം), കുന്നന്താനം – കീഴുവരക്കടവ് റോഡ് , കാവുംഭാഗം-മുത്തൂര്‍ റോഡ് -പഴയ കായംകുളം റോഡ് , ഓസ്റ്റിന്‍ റോഡ് കുമ്പനാട്- പുറമറ്റം – പുതുശ്ശേരി റോഡ്, സ്വാമിപാലം – മേപ്രാല്‍- കൊമ്മങ്കേരിച്ചിറ അംബേദ്ക്കര്‍ കോളനി റോഡ്, എംഎംവി റോഡ് എന്നിവ പൊതുമരാമത്ത് നിരത്ത് വിഭാഗത്തിന് കീഴില്‍ ബിഎംബിസി നിലവാരത്തില്‍ പൂര്‍ത്തിയാക്കി.

 

കോന്നി മണ്ഡലത്തില്‍ കോന്നി മെഡിക്കല്‍ കോളേജ് റോഡ്, കുമ്പഴ-മല്ലശ്ശേരി-പ്രമാടം കോന്നി വഴി ളാക്കൂര്‍ റോഡ,് പ്ലാപ്പളളി- ആങ്ങമൂഴി- ചിറ്റാര്‍ – വടശ്ശേരിക്കര – റോഡ് , കുരിശുംമൂട് – വി-കോട്ടയം റോഡ്, കല്ലേലി- ഊട്ടുപാറ റോഡ്, മൈലപ്ര പഞ്ചായത്ത് പടി- മേക്കൊഴൂര്‍ – എടക്കര റോഡ്,തണ്ണിത്തോട്മൂഴി-കരിമാന്‍തോട് റോഡ് , കാഞ്ഞിരപ്പാറ- കിഴക്കുപുറം – വടക്കുുപുറം- വെട്ടൂര്‍ റോഡ്, മുറിഞ്ഞക്കല്‍-അതിരുങ്കല്‍-പുന്നമൂട്-രാജഗിരി റോഡ് ,ചന്ദനപ്പള്ളി- കോന്നി റോഡ്, ചിറ്റാര്‍ – പുലയന്‍പാറ റോഡ്, പയ്യനാമണ്‍ – കുപ്പക്കറ റോഡ്, കൈപ്പട്ടൂര്‍ – വള്ളിക്കോട് റോഡ്, പൂങ്കാവ്- പത്തനംതിട്ട റോഡ്,ഇളമണ്ണൂര്‍ – കലഞ്ഞൂര്‍ വഴി പൂതങ്കര -കുടുത്ത ചായലോട് റോഡ്, മാമ്മൂട് – ചന്ദനപ്പളളി റോഡ് എന്നിവയുംആറന്മുള മണ്ഡലത്തില്‍ പത്തനംതിട്ട-താഴൂര്‍ക്കടവ് റോഡ് , എസ്.എം.വി. റോഡ് , കുമ്പനാട്-ഓതറ റോഡ്,മാവേലിക്കര-കോഴഞ്ചേരി റോഡ് , പന്തളം- ഓമല്ലൂര്‍- താഴൂര്‍ക്കടവ് റോഡ്, കുമ്പനാട് – ആറാട്ടുപുഴ റോഡ്, കൈപ്പട്ടൂര്‍-പത്തനംതിട്ട റോഡ് ,പുത്തന്‍പീടിക-വാരിയാപുരം , ഓമല്ലൂര്‍- പരിയാരം റോഡ് മാരാമണ്‍-ആറാട്ടുപുഴ റോഡ് , പരപ്പുഴ ക്രോസ് റോഡ്, കല്ലിശ്ശേരി-ഇരവിപേരൂര്‍ റോഡ് ,വെട്ടിപ്പുറം മഹാണിമല -നെല്ലിക്കാല – നാരങ്ങാനം റോഡ, പത്തനംതിട്ട റിംഗ് റോഡ് മൈലപ്ര റോഡ്, കോഴഞ്ചേരി മാര്‍ക്കറ്റ് – മരോട്ടിമുക്ക് – മേലുകര-കീഴുകര റോഡ് , മെഴുവേലി കുറിയാനിപ്പളളി കാരിത്തോട്ട എലിമുക്ക് കോട്ട മാമുക്ക് കാരയ്ക്കാട് കോഴിപ്പാലം റോഡ്, കോഴിപ്പാലം-കാരക്കാട് റോഡില്‍ ,ഓമല്ലൂര്‍-കൊടുംതറ റോഡ്, വെട്ടിപ്പുറം – മൈലപ്ര റോഡ്, കുഴിക്കാല – കാഞ്ഞിരവേലി റോഡ്, കുമ്പഴ പ്ലാവേലി റോഡും
അടൂര്‍ മണ്ഡലത്തില്‍ എം.സി. റോഡ് അടൂര്‍- പട്ടംതറ-ഒറ്റത്തേക്ക് റോഡ്, അടൂര്‍-ആനന്ദപ്പളളി – കൈപ്പട്ടൂര്‍ റോഡ്, കായംകുളം-പത്തനാപുരം റോഡ് , കൊച്ചാലുംമൂട്-പന്തളം റോഡ്, പറക്കോട് – കൊടുമണ്‍ റോഡ് ,ഏഴംകുളം-ഏനാത്ത് റോഡ് , അടൂര്‍-മണ്ണടി റോഡ് ,പറക്കോട് ഐവര്‍കാല റോഡ് എന്നിവയും റാന്നി മണ്ഡലത്തില്‍ അയിത്തല – അറുവച്ചാംകുഴി റോഡ് , പ്ലാപ്പളളി- ആങ്ങമൂഴി- ചിറ്റാര്‍- വടശ്ശേരിക്കര റോഡ് വെണ്ണിക്കുളം-റാന്നി റോഡ്, അത്തിക്കയം-വെച്ചൂച്ചിറ-ചേത്തയ്ക്കല്‍ റോഡ്,ചേത്തോങ്കര-അത്തിക്കയം റോഡ് ,കോട്ടാങ്ങല്‍-മണിമല റോഡ് ,അത്തിക്കയം-മടന്തമണ്‍ റോഡ് , റാന്നി ഔട്ടര്‍ റിംഗ് റോഡ് ,മണ്ണാറക്കുളഞ്ഞി – പമ്പ റോഡ് ,എരുമേലി-മുക്കട-ഇടമണ്‍-അത്തിക്കയം-പൂവത്തുംമൂട് റോഡ് ആന്റ് മുക്കട- അത്തിക്കയം റോഡ് കുമ്പളാംപൊയ്ക-ഉതിമൂട്-പേരൂര്‍ച്ചാല്‍ ശബരിമല വില്ലേജ് റോഡ്, എഴുമറ്റൂര്‍- കുളത്തകം – വായ്പൂര്‍ ബസ് സ്റ്റാന്‍ഡ് റോഡ്, എഴുമറ്റൂര്‍ – ശാസ്താംകോയിക്കല്‍, ജേക്കബ്സ് റോഡ്, കോട്ടങ്ങല്‍ – ആലപ്ര റോഡും കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനുള്ളില്‍ ബിഎംബിസിയില്‍ പൂര്‍ത്തിയാക്കി.

തുടരെയുണ്ടായ പ്രളയം തകര്‍ത്ത റോഡുകളെ സമയബന്ധിതമായി പുനര്‍നിര്‍മിച്ചത് പൊതുമരാമത്ത് വകുപ്പിന്റെ കാര്യശേഷിയുടെ തെളിവാണ്. മലയോര ഹൈവേയും കെ.എസ്.ടി.പി റോഡും ഉള്‍പ്പെടെ ജില്ലയിലെ സുപ്രധാന നിരത്തുകളൊക്കെ മികച്ച നിലവാരത്തിലെത്തി.

error: Content is protected !!