രാമനാമമന്ത്രങ്ങള്‍ ഉരുക്കഴിക്കുന്ന കര്‍ക്കിടകം പിറന്നു :ക്ഷേത്രങ്ങള്‍ ഒരുങ്ങി

Spread the love

 

മാനവ കുലത്തിന്‍റെ മനസ്സില്‍ ഭക്തി ലഹരിയായി പെയ്തിറങ്ങുന്ന മാസം കര്‍ക്കടകം . കര്‍ക്കടക മാസം വന്നഞ്ഞു .ഇനി രാമായണമാസം . ക്ഷേത്രങ്ങളില്‍ അഷ്ടദ്രവ്യ   മഹാഗണപതിഹോമത്തോടെ ചടങ്ങുകള്‍ക്ക് ഭദ്ര ദീപം തെളിഞ്ഞു .

രാമായണ പാരായണം വൈകിട്ട് ആണ് ചെല്ലുന്നത് .ചിലയിടങ്ങളില്‍ പുലര്‍ക്കാലത്തും പാരായണം ഉണ്ട് . രാമായണപാരായണം, തൃകാലപൂജ, കര്‍ക്കികടപൂജ തുടങ്ങിയ ചടങ്ങുകള്‍ നടക്കും .

കര്‍ക്കടകത്തിലെ പ്രധാന ചടങ്ങ് കര്‍ക്കടക മാസ ബലി തര്‍പ്പണം ആണ് . ഈ മാസം 24 ന് പ്രധാന ക്ഷേത്രങ്ങളില്‍ കര്‍ക്കടക വാവ് ബലി തര്‍പ്പണം നടക്കും . മിക്ക ക്ഷേത്രങ്ങളിലും സമ്പൂര്‍ണ്ണ രാമായണ പാരായണം നടക്കും . വിശേഷാല്‍ പൂജകളും ഉണ്ടാകും . അന്നദാനം,ഔഷധകഞ്ഞി വിതരണം എന്നിവയും സജീകരിച്ചിട്ടുണ്ട് .

 

കേരളത്തിൽ പലയിടത്തും നാലമ്പലദർശനമുണ്ട്. ഇതിൽ ഏറ്റവും പ്രസിദ്ധമാണ് തൃപ്രയാർ ശ്രീരാമക്ഷേത്രം, ഇരിങ്ങാലക്കുട കൂടൽ മാണിക്യം ഭരതക്ഷേത്രം, മൂഴിക്കുളം ലക്ഷ്മണ ക്ഷേത്രം, പായമ്മൽ ശത്രുഘ്നൻ ക്ഷേത്രം എന്നീ നാലു ക്ഷേത്രങ്ങളിലെ ദർശനം.ഒറ്റ ദിവസം കൊണ്ട് ഈ ക്ഷേത്രങ്ങളില്‍ ദര്‍ശനം പൂര്‍ത്തിയാക്കണം എന്നാണ് ചടങ്ങ് .

ശ്രീരാമൻ, ലക്ഷ്മണൻ, ഭരതൻ, ശത്രുഘ്നൻ എന്നിവരുടെ പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളിൽ ഒരേ ദിവസം ദർശനം നടത്തുന്നതാണ് നാലമ്പല ദർശനം.തൃപ്രയാറിൽ തുടങ്ങി കൂടൽ മാണിക്യം, മൂഴിക്കുളം വഴി പായമ്മലിൽ എന്നാണ് നാലമ്പല ദർശനത്തിന്റെ ക്രമം.കര്‍ക്കടക മാസത്തില്‍ ഈ ക്ഷേത്രങ്ങളില്‍ വലിയ തിരക്ക് ആണ് അനുഭവപ്പെടുന്നത് .

നാലമ്പല ദർശനത്തിന്റെ ആരംഭം തൃപ്രയാറിലാണ് ശ്രീരാമപ്രതിഷ്ഠ ആണ് ഉള്ളത് . കൂടൽമാണിക്യത്തില്‍ ഭരതനും ,മൂഴിക്കുളം ക്ഷേത്രത്തില്‍ ലക്ഷ്മണനാണ് പ്രതിഷ്ഠ.നാലമ്പല തീർഥാടനത്തിലെ അവസാന ക്ഷേത്രം പായമ്മലാണ് . ശത്രുഘ്നനാണ് പ്രതിഷ്ഠ. ഭക്തരുടെ പ്രവാഹം കണക്കിലെടുത്ത് എല്ലാ ക്ഷേത്രങ്ങളിലും വിപുലമായ ക്രമീകരണം ഒരുക്കി .

error: Content is protected !!