
konnivartha.com: കോന്നി ഗ്രാമപഞ്ചായത്തിലെ 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട ഹെൽത്ത് ഗ്രാൻ്റ് പ്രൊജക്ട് പ്രകാരം വാങ്ങിയ ഉപകരണങ്ങളുടെ ഉദ്ഘാടനം 2025 ആഗസ്റ്റ് 11 ന് രാവിലെ 11.00 മണിക്ക് കോന്നി താലൂക്ക് ആശുപത്രിയിൽ വച്ച് കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്റ് അനി സാബു തോമസ് കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അമ്പിളി എം.വി. യ്ക്ക് കൈമാറി നൽകിക്കൊണ്ട് നിർവ്വഹിക്കും .
പഞ്ചായത്ത് അംഗങ്ങളായ റോജി എബ്രഹാം,തോമസ് കാലായിൽ,ലതികാ കുമാരി സി റ്റി,രഞ്ജു ആർ,സി എസ് സോമൻപിള്ള, ജോയ്‌സ് എബ്രഹാം,തുളസി മോഹൻ,ജോസഫ് പി വി,പുഷ്‌പ ഉത്തമൻ,ലിസിയമ്മ ജോഷ്വാ,ജിഷ ജയകുമാർ,സുലേഖ വി നായർ,ഉദയകുമാർ കെ ജി,ശോഭ മുരളി,ഫൈസൽ പി എച്ച്,അർച്ചന ബാലൻ,സിന്ധു സന്തോഷ്,സെക്രട്ടറി ദിപു റ്റി.കെ,താലൂക്ക് ആശുപത്രി സൂപ്രണ്ട് സ്മിത ആൻ സാം എന്നിവര്‍ സംസാരിക്കും .
ത്രീ പാർട്ട് ഹെമറ്റോളജി അനലൈസർ
രക്ത പരിശോധനയ്ക്കായി ഉപയോഗിക്കുന്ന ആധുനിക രോഗ നിർണ്ണയ ഉപകരണമാണ് ത്രീ പാർട്ട് ഹെമറ്റോളജി അനലൈസർ. രക്തത്തിലെ കോശങ്ങളുടെ എണ്ണവും മറ്റു പാരാമീറ്ററുകളും അളക്കുന്നതിന് ഇത് ഉപയോഗിക്കുന്നു. രക്തത്തിലെ ചുവന്ന രക്താണുക്കൾ (ആർ.ബി.സി.), വെളുത്ത രക്താണുക്കൾ (ഡബ്യു.ബി.സി.), പ്ലേറ്റ്ലെറ്റുകൾ എന്നിവയുടെ എണ്ണം കൃത്യമായി അളക്കുന്നു. കൂടാതെ രക്തത്തിലെ ഹീമോഗ്ലോബിൻറെ അളവ് മറ്റ് രക്തസൂചകങ്ങൾ എന്നിവയും ഇതിലൂടെ ലഭ്യമാണ്. ഈ ഉപകരണം രക്ത പരിശോധന വേഗതയും കൃത്യമായി വർദ്ധിപ്പിക്കുന്നു. ഇതു രോഗ നിർണ്ണയത്തെ വേഗത്തിലാക്കുന്നു.
ഇലക്ട്രോലൈറ്റ് അനലൈസർ
ഈ വൈദ്യോപകരണം ശരീരത്തിലെ ഇലക്ട്രോലൈറ്റുകളുടെ അളവ് കണ്ടുപിടി ക്കുന്നതിന് ഉപയോഗിക്കുന്നു. സോഡിയം, പൊട്ടാസിയം തുടങ്ങിയവയുടെ അളവു കൾ രക്തം, മൂത്രം എന്നിവയിൽ കണ്ടുപിടിക്കാൻ സഹായിക്കുന്ന ഉപകരണമാണ്. ശരീരത്തിലെ ഇലക്ട്രോലൈറ്റിൻ്റെ അസന്തുലിതാവസസ്ഥ കണ്ടു പിടിക്കാൻ ഇതു സഹായിക്കുന്നു.