
konnivartha.com: കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജൂനിയര്‍ റസിഡന്റുമാരെ നിയമിക്കുന്നു. ഓഗസ്റ്റ് 18 രാവിലെ 10.30 നാണ് അഭിമുഖം.
എംബിബിഎസ് സര്‍ട്ടിഫിക്കറ്റ്, മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ലിസ്റ്റ്, തിരിച്ചറിയല്‍ രേഖ, മറ്റ് രേഖകള്‍ എന്നിവയുടെ അസലും പകര്‍പ്പും സഹിതം മെഡിക്കല്‍ കോളജില്‍ ഹാജരാകണം.
രജിസ്‌ട്രേഷന്‍ അന്നേ ദിവസം രാവിലെ ഒമ്പത് മുതല്‍ 10 വരെ. പ്രവൃത്തി പരിചയം ഉളളവര്‍ക്കും പത്തനംതിട്ട ജില്ലക്കാര്‍ക്കും മുന്‍ഗണന. പ്രായപരിധി 50 വയസ്. ഫോണ്‍ : 0468 2344823, 2344803.