താരസംഘടനയായ ‘അമ്മ’യുടെ പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു

Spread the love

 

konnivartha.com: താരസംഘടനയായ ‘അമ്മ’യുടെ പ്രസിഡന്റായി ശ്വേത മേനോനെ തിരഞ്ഞെടുത്തു . ആദ്യമായാണ് ഒരു വനിത അമ്മ സംഘടനയുടെ പ്രസിഡന്റ് ആകുന്നത്.നടന്‍ ദേവനെ പരാജയപ്പെടുത്തിയാണ് ശ്വേത മേനോൻ വിജയം നേടിയത്.

കുക്കു പരമേശ്വരനാണ് ‘അമ്മ’യുടെ ജനറൽ സെക്രട്ടറി.ഉണ്ണി ശിവപാൽ ആണ് പുതിയ ട്രഷറാര്‍ .ജയൻ ചേർത്തലയും ലക്ഷ്മിപ്രിയയുമാണ് വൈസ് പ്രസിഡന്റ് .ജോയിന്റ് സെക്രട്ടറിയായി അൻസിബയേയും തിരഞ്ഞെടുത്തു.

അമ്മയില്‍ അംഗങ്ങളായ 298 പേർ വോട്ടു രേഖപ്പെടുത്തി . സരയു മോഹൻ, അഞ്ജലി നായർ, ആശ അരവിന്ദ്, നീന കുറുപ്പ്, കൈലാഷ്, സന്തോഷ് കീഴാറ്റൂർ, ടിനി ടോം, ജോയ് മാത്യു,വിനു മോഹൻ, ഡോ. റോണി ഡേവി‍ഡ് രാജ്, സിജോയ് വർഗീസ് എന്നിവരാണ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ .

error: Content is protected !!