
konnivartha.com:അരുവാപ്പുലം ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്ത ആഭിമുഖ്യത്തിൽ കർഷക ദിനാചരണം സംഘടിപ്പിച്ചു. കർഷകദിനാഘോഷ പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയി ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മണിയമ്മ രാമചന്ദ്രൻ നായർ അധ്യക്ഷത വഹിച്ചു. കോന്നി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ ദേവകുമാർ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സിന്ധു പി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീകുമാർ വി, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ വികെ രഘു, ജോജു വർഗീസ്, ടി ഡി സന്തോഷ്, ശ്രീലത വി, മിനി രാജീവ്,സ്മിത സന്തോഷ്, ശ്രീകുമാർ ജി, കാർഷിക വികസന സമിതി അംഗങ്ങൾ സന്തോഷ് കൊല്ലൻ പടി, കെ പി തോമസ്, കൃഷി ഓഫീസർ അഞ്ചു യു എൽ എന്നിവർ പ്രസംഗിച്ചു.
മികച്ച കർഷകരായി തെരഞ്ഞെടുത്ത കെ എൻ പുരുഷോത്തമൻ , ഷീന ഭവൻ , മുതുപേഴുങ്കൽ
ഡോ രാജൻ എം, പറക്കളത്തിൽ ഐരവൺ,ജോൺ തോമസ് , പാടിയൻ കുളത്ത് സജി ഭവൻ , മുറിഞ്ഞകൽ, ലീലാമ്മ അപ്പുകുട്ടൻ, ആഷാ ഭവൻ, നെല്ലിയ്ക്കാപ്പാറ നെൽസൺ ജി , മുരുപ്പേൽ പുത്തൻ വീട്, കുമ്മണ്ണൂർസന്തോഷ് എൻ, തോപ്പിൽ ലക്ഷം വീട്, ഐരവൺ ശിവപ്രിയ വി എസ് , വിലയിൽ കിഴക്കേതിൽ, ഐരവൺ,റെയ്ഹാൻ എസ്, അൻസി നിവാസ്, അരുവാപ്പുലം
ആര്യൻ എച്ച് , നാരകത്തിൻ മൂട്ടിൽ കിഴക്കേതിൽ എന്നിവരെ ആദരിച്ചു. അസിസ്റ്റന്റ് കൃഷി ഓഫീസർ സജി നന്ദി അറിയിച്ചു.