കോന്നി വകയാറില്‍ കാര്‍ നിയന്ത്രണം വിട്ടു കടയില്‍ ഇടിച്ചു കയറി

Spread the love

 

konnivartha.com: പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ കോന്നി വകയാര്‍ കോട്ടയം മുക്കിന് സമീപം കാര്‍ നിയന്ത്രണം വിട്ടു കടയിലേക്ക് ഇടിച്ചു കയറി .വകയാര്‍ ഫെഡറല്‍ ബാങ്ക് എ റ്റി എം സ്ഥിതി ചെയ്യുന്ന കെട്ടിടത്തില്‍ ഉള്ള കടയിലേക്ക് ആണ് കാര്‍ പാഞ്ഞു കയറിയത് . രാത്രി പന്ത്രണ്ടു മണിയോടെ ആണ് അപകടം .

അമിത വേഗതയില്‍ വന്ന കാര്‍ റോഡു സൈഡിലെ സുരക്ഷാ കട്ടിങ്ങിംഗ് തകര്‍ത്തു ആണ് കടയുടെ ഷട്ടറില്‍ ഇടിച്ചു നിന്നത് . ശബ്ദം കേട്ട് കടയുടെ സമീപം താമസിക്കുന്ന ഉടമ വന്നു നോക്കിയപ്പോള്‍ ആണ് കാര്‍ ഇടിച്ചു നില്‍ക്കുന്നത് കണ്ടത് .

ബാങ്ക് എ റ്റി എം ,കട എന്നിവയുടെ ബോര്‍ഡുകള്‍ തകര്‍ന്നു .

error: Content is protected !!