കന്നിമാസ പൂജകൾക്കായി ശബരിമല നട തുറന്നു

Spread the love

 

കന്നിമാസ പൂജകൾക്കായി ശബരിമല നട തുറന്നു.തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺ കുമാർ നമ്പൂതിരി നട തുറന്ന് ദീപം തെളിയിച്ചു. നടതുറന്ന ശേഷം പതിനെട്ടാം പടിയ്ക്ക് താഴെ ആഴിയിൽ അഗ്നി പകർന്നു. കന്നി മാസം ഒന്നായ ഇന്ന് രാവിലെ അഞ്ചുമണിക്ക് ദർശനത്തിനായി നട തുറക്കും.

കന്നിമാസ പൂജകൾ പൂർത്തിയാക്കി സെപ്റ്റംബർ 21 രാത്രി 10 മണിക്കാണ് നട അടയ്ക്കുക. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമം സെപ്റ്റംബർ 20ന് പമ്പയിൽ നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ 20 ന് അയ്യപ്പ സംഗമം ഉദ്ഘാടനം ചെയ്യും.

 

വിവിധ ഭാഗങ്ങളിൽ നന്നായി മൂവായിരത്തിലേറെ അയ്യപ്പ ഭക്തർ ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുക്കും എന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്‌ പ്രതീക്ഷിക്കുന്നു . ഇതിന് എതിരെ പന്തളം കേന്ദ്രമാക്കി മറ്റൊരു യോഗം വരും ദിവസങ്ങളില്‍ ചേരുന്നുണ്ട് .ആരൊക്കെ ഈ യോഗത്തില്‍ എത്തും എന്ന് സംഘാടകര്‍ അറിയിച്ചിട്ടില്ല .

 

error: Content is protected !!