
konnivartha.com: സൗദി കെഎംസിസി സാമൂഹ്യ സുരക്ഷാ പദ്ധതിയിൽഅംഗമായിരിക്കെ മരണപ്പെട്ട നെടുമങ്ങാട് കരകുളം മുല്ലശ്ശേരി സ്വദേശിയായ അനിൽകുമാറിന്റെ ആശ്രിതർക്ക്
6 ലക്ഷം രൂപയുടെ ധനസഹായം വിതരണം നടത്തി.അനിൽകുമാറിന്റെ മാതാവ് ലളിതമ്മ
മലപ്പുറം എംഎൽഎ പി ഉബൈദുള്ളയിൽ നിന്നും ഏറ്റുവാങ്ങി.
മുസ്ലിം ലീഗ് കരകുളം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അബ്ദുൽ കലാം അധ്യക്ഷതയിൽ നടന്ന യോഗത്തിൽ മുസ്ലിം ലീഗ് ദേശീയ സമിതി അംഗം അഡ്വക്കേറ്റ്: കണിയാപുരം ഹലീം മുഖ്യപ്രഭാഷണം നടത്തി. നേതാക്കളായ ജി മാഹിൻ അബൂബക്കർ,കന്യാകുളങ്ങര ഷാജഹാൻ,എസ് എ വാഹിദ്,പോത്തൻകോട് റാഫി,എസ് എഫ് എസ് എ തങ്ങൾ, അലികുഞ്ഞ് ഹാജി, കുഴിവിള നിസാമുദ്ധീൻ, അസീം കരകുളം, നെടുമങ്ങാട് എം നസീർ, പുലിപ്പാറ യൂസഫ്,സൈഫുദ്ദീൻ, കോൺഗ്രസ് നേതാക്കളായ സുകുമാരൻ നായർ, നൗഷാദ് കായ് പ്പാടി, കായ്പാടി അമീനുദ്ദീൻ, വെമ്പായം ഷെരീഫ്, എച്.സിദ്ദിഖ്,അസ്സനാര് ആശാൻ,വഞ്ചുവം ഷറഫ്, സഫീർ പുന്നമൂട്ടിൽ, ഷംനാദ്, മാഹിൻ കണ്ണ്, കുഴിവിള അബ്ദുൽ റഷീദ് തുടങ്ങിയവർ സംസാരിച്ചു.