
konnivartha.com: കോന്നി മണ്ഡലത്തിലെ 4 സര്‍ക്കാര്‍ എല്‍ പി സ്കൂളുകള്‍ക്ക് പുതിയ കെട്ടിടം: ഉദ്ഘാടനം സെപ്റ്റംബര്‍ 23ന് നടക്കും . പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്യും.
പ്രമാടം എല്‍ പി സ്‌കൂള്‍
പ്രമാടം സര്‍ക്കാര്‍ എല്‍ പി സ്‌കൂള്‍ പുതിയ കെട്ടിടം സെപ്റ്റംബര്‍ 23 (ചൊവ്വ) രാവിലെ 10 ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്യും. കെ.യു ജനീഷ് കുമാര്‍ എംഎല്‍ എ അധ്യക്ഷനാകും. ആന്റോ ആന്റണി എംപി, ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം, കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.എം അമ്പിളി, പ്രമാടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍ നവനിത്ത്, ത്രിതല പഞ്ചാത്തംഗങ്ങള്‍, വകുപ്പ് ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
മലയാലപ്പുഴ എല്‍പി സ്‌കൂള്‍
മലയാലപ്പുഴ സര്‍ക്കാര്‍ എല്‍ പി സ്‌കൂള്‍ പുതിയ കെട്ടിടം സെപ്റ്റംബര്‍ 23 (ചൊവ്വ) രാവിലെ 10.30 ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്യും. കെ യു ജനീഷ് കുമാര്‍ എംഎല്‍എ അധ്യക്ഷനാകും. ആന്റോ ആന്റണി എംപി, ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍, മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രീജ പി നായര്‍, മുന്‍ എംഎല്‍എ രാജു എബ്രഹാം, ത്രിതല പഞ്ചാത്തംഗങ്ങള്‍, വകുപ്പ് ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ചിറ്റാര്‍ കൂത്താട്ടുകുളം എല്‍ പി സ്‌കൂള്‍
ചിറ്റാര്‍ കൂത്താട്ടുകുളം സര്‍ക്കാര്‍ എല്‍ പി സ്‌കൂള്‍ പുതിയ കെട്ടിടം സെപ്റ്റംബര്‍ 23 ( ചൊവ്വ) രാവിലെ 11.30 ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്യും. കെ യു ജനീഷ് കുമാര്‍ എംഎല്‍എ അധ്യക്ഷനാകും. ആന്റോ ആന്റണി എംപി, ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍, റാന്നി ബ്ലോക്ക് പഞ്ചായത്ത്് പ്രസിഡന്റ് കെ എസ് ഗോപി, ചിറ്റാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ ബഷീര്‍, ത്രിതല പഞ്ചാത്തംഗങ്ങള്‍, വകുപ്പ് ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
മാങ്കോട് സര്‍ക്കാര്‍ എല്‍ പി സ്‌കൂള്‍
കലഞ്ഞൂര്‍ മാങ്കോട് സര്‍ക്കാര്‍ എച്ച് എസ് സ്‌കൂളിലെ എല്‍ പി കെട്ടിടത്തിന്റെ ഉദ്ഘാടനവും പുതിയ ഹയര്‍സെക്കന്‍ഡറി ബ്ലോക്ക് നിര്‍മാണോദ്ഘാടനവും സെപ്റ്റംബര്‍ 23 (ചൊവ്വ) ഉച്ചയ്ക്ക് രണ്ടിന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി നിര്‍വഹിക്കും. കെ യു ജനീഷ് കുമാര്‍ എംഎല്‍എ അധ്യക്ഷനാകും. ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം പി മണിയമ്മ, കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി വി പുഷ്പവല്ലി, ത്രിതല പഞ്ചാത്തംഗങ്ങള്‍, വകുപ്പ് ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.