കോന്നി കെഎസ്ആർടിസി: പുതിയ ബസ്സിന്‍റെ ട്രിപ്പുകളും സമയവും ക്രമീകരിച്ചു

Spread the love

 

konnivartha.com: കോന്നി കെഎസ്ആർടിസി ഓപ്പറേറ്റിങ് സ്‌റ്റേഷനിലേക്ക് ബ്രാൻഡ് ന്യൂ 9 എം ഓർഡിനറി ബസ്. പുതിയ ബസ്സിന്‍റെ ട്രിപ്പുകളും സമയവും ക്രമീകരിച്ചു.കോന്നി- മെഡിക്കൽ കോളജ് – പത്തനംതിട്ട-പത്തനാപുരം റൂട്ടിൽ രാവിലെ 7.15ന് ആരംഭിച്ച് രാത്രി 7.10ന് അവസാനിക്കുന്ന വിധത്തിൽ 14 ട്രിപ്പാണ് നടത്തുക.

കോന്നി ‌സ്റ്റേഷനിൽ നിന്ന് രാവിലെ 7.15ന് പുറപ്പെടും. ആനകുത്തി വഴി മെഡിക്കൽ കോളജി ലെത്തും. അവിടെ നിന്ന് 7.45ന് ആനകുത്തി, കോന്നി, കുമ്പഴ വഴി പത്തനംതിട്ടയ്ക്കു പോകും.

 

8.40ന് പത്തനംതിട്ടയിൽ നിന്നു പുറപ്പെട്ട് പ്രമാടം, പൂങ്കാവ്, ളാക്കൂർ, കോന്നി വഴി മെഡിക്കൽ കോളജ്. തിരികെ 9.50ന് കോന്നി വഴി പത്തനംതിട്ടയിലേക്ക്. 11ന് ഇതേ റൂട്ടിലൂടെ തിരിച്ച് മെഡിക്കൽ കോളജിലെത്തും.

 

11.50ന് മെഡിക്കൽ കോളജിൽ നിന്നാരംഭിച്ച് ഇതേ റൂട്ടിലൂടെ പത്തനംതിട്ട യിലേക്കു പോകും. അവിടെ നിന്ന് 12.40ന് പുറപ്പെട്ട് മെഡിക്കൽ കോളജിലേക്ക്. ഉച്ചയ്ക്ക് 1.30ന് വീണ്ടും പത്തനംതിട്ടയിലേക്ക്. 2.30ന് അവിടെ നിന്നു തിരിച്ച് മെഡിക്കൽ കോളജിനു പോകും. 3.25ന് ഇവിടെ നിന്ന് പുറപ്പെട്ട് കോന്നിയിലെത്തും.

 

3.50ന് കോന്നിയിൽ നിന്ന് നേരെ മെഡിക്കൽ കോളജിലേക്ക്. വൈകിട്ട് 4.15ന് മെഡിക്കൽ കോളജിൽ നിന്ന് കോന്നി, കുമ്പഴ വഴി പത്തനംതിട്ടയിലെത്തും. 5.10ന് പത്തനംതിട്ടയിൽ നിന്ന് പുറപ്പെട്ട് കുമ്പഴ, കോന്നി, കൂടൽ, കലഞ്ഞൂർ വഴി പത്തനാപുരത്തേക്കു പോകും . 6.30ന് പത്തനാപുരത്തു നിന്ന് തിരിച്ച് കലഞ്ഞൂർ, കൂടൽ വഴി 7.10ന് കോന്നിയിലെത്തി ട്രിപ് അവസാനിപ്പിക്കും.