
konnivartha.com: ആവണീശ്വരം റെയിൽവേ മേൽപ്പാല നിർമാണത്തിന് ആവശ്യമായ ജനറൽ എഗ്രിമെന്റ് ഡ്രോയിങ് (GAD) റെയിൽവേ മന്ത്രാലയം പരിശോധന പൂർത്തിയാക്കി അംഗീകാരം ലഭ്യമാക്കുമെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി. അറിയിച്ചു.
നൂറുശതമാനം റെയിൽവേ ചിലവിൽ നിർമ്മിക്കുന്ന ഈ മേൽപ്പാലം ആവണീശ്വരം റെയിൽവേ സ്റ്റേഷനോട് ചേർന്നുള്ള ലെവൽ ക്രോസ് നമ്പർ 519-ൽ സ്ഥാപിക്കാനാണ് പദ്ധതിയിടുന്നത്. റോഡ് ഗതാഗതക്കുരുക്ക് കുറയ്ക്കുകയും, യാത്രക്കാരുടെയും നാട്ടുകാരുടെയും സുരക്ഷ ഉറപ്പാക്കുകയും ചെയ്യുന്ന പ്രധാനപ്പെട്ട ഒരു അടിസ്ഥാന സൗകര്യ പദ്ധതിയായാണ് ഇതിനെ കണക്കാക്കപ്പെടുന്നത്.
ആവണീശ്വരം സന്ദർശിച്ച എം.പി. ദക്ഷിണ റെയിൽവേ മധുര ഡിവിഷൻ അഡീഷണൽ ഡിവിഷൻ ജനറൽ മാനേജർ, മറ്റു റെയിൽവേ ഉദ്യോഗസ്ഥർ, കൂടാതെ പദ്ധതി നടപ്പാക്കുന്ന കേരള റെയിൽ ഡെവലപ്മെന്റ് കോർപ്പറേഷൻ (KRDCL) ഉദ്യോഗസ്ഥർ എന്നിവരുമായി സ്ഥലപരിശോധന നടത്തി. മേൽപ്പാല നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കാൻ ആവശ്യമായ നിർദേശങ്ങൾ എം.പി. നൽകി.