കോഴഞ്ചേരി താലൂക്കില്‍ വില്ലേജ് അദാലത്ത്
കോഴഞ്ചേരി താലൂക്കില്‍ മെഴുവേലി, കുളനട വില്ലേജുകളിലെ ന്യായവില നിര്‍ണയത്തിനുളള അപാകത പരിഹരിക്കുന്നതിന് വില്ലേജ് തലത്തില്‍ അദാലത്ത് സംഘടിപ്പിക്കുന്നു.
വില്ലേജ്, ബ്ലോക്ക് ,തീയതി, സമയം, സ്ഥലം ക്രമത്തില്‍
മെഴുവേലി, ബ്ലോക്ക് നാല്, അഞ്ച്, ഒക്ടോബര്‍ ആറ്, രാവിലെ 10.30 മുതല്‍ വൈകിട്ട് അഞ്ചുവരെ, ഇലവുംതിട്ട മേനോന്‍ സ്മാരക ഗ്രന്ഥശാല.
മെഴുവേലി, ബ്ലോക്ക് ഏഴ് , ഒക്ടോബര്‍ ഏഴ് രാവിലെ 10.30 മുതല്‍ വൈകിട്ട് അഞ്ചുവരെ, ഇലവുംതിട്ട മേനോന്‍ സ്മാരക ഗ്രന്ഥശാല.
കുളനട, ബ്ലോക്ക് നാല്, ആറ് ഒക്ടോബര്‍ എട്ട്, രാവിലെ 10.30 മുതല്‍ വൈകിട്ട് അഞ്ചുവരെ, കുളനട വില്ലേജ് ഓഫീസ്.
കുളനട, ബ്ലോക്ക് അഞ്ച്, ഏഴ് ഒക്ടോബര്‍ ഒമ്പത് രാവിലെ 10.30 മുതല്‍ വൈകിട്ട് അഞ്ചുവരെ, കുളനട വില്ലേജ് ഓഫീസ്.
അപേക്ഷയോടൊപ്പം ആധാരം പകര്‍പ്പ്, നികുതി രസീത്, ഫെയര്‍വാല്യു പകര്‍പ്പ്, മുന്‍ അപേക്ഷയുടെ തെളിവുകള്‍ സഹിതം ഉള്‍പ്പെടുത്തണം.
താല്‍പര്യപത്രം ക്ഷണിച്ചു
കോന്നി കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസേര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റിന്റെ (സിഎഫ്ആര്‍ഡി) 2021-22, 2022-23, 2023-24 സാമ്പത്തിക വര്‍ഷത്തെ ഫിനാന്‍ഷ്യല്‍ സ്റ്റേറ്റ്‌മെന്റ് ഓഡിറ്റ് ചെയ്യുന്നതിന് എജി എം പാനല്‍ രജിസ്‌ട്രേഷനുള്ള ചാര്‍ട്ടേഡ് അക്കൗണ്ടന്റ്മാരില്‍ നിന്നും താല്‍പര്യപത്രം ക്ഷണിച്ചു. ഒക്ടോബര്‍ ഏഴിന് മുമ്പായി താല്‍പര്യപത്രം ഓഫീസില്‍ എത്തിക്കണം. ഫോണ്‍: 0468 2241144.
ശുചീകരണ തൊഴിലാളി നിയമനം
ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് റാന്നി പെരുനാട് ഗ്രാമപഞ്ചായത്ത് പരിധിയിലേക്ക് മണ്ഡല മകരവിളക്ക് കാലയളവിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ ശുചീകരണ തൊഴിലാളികളെ നിയമിക്കുന്നു. ഇതിനായി മാടമണ്‍, പൂവത്തുംമൂട്, എരുവാറ്റുപ്പുഴ ജംഗ്ഷന്‍, പെരുനാട് മാര്‍ക്കറ്റ്, കക്കാട്ടു കോയിക്കല്‍ ക്ഷേത്രപടി, മഠത്തുംമൂഴി കൊച്ചുപാലം, മഠത്തുംമൂഴി വലിയപാലം, കൂനംകര, പുതുക്കട, കണമല, തുലാപ്പള്ളി, നാറാണംത്തോട്, അട്ടത്തോട് എന്നീ സ്ഥലങ്ങള്‍ ഉള്‍പ്പെടുന്ന വാര്‍ഡുകളിലുള്ളവരുടെ യോഗം ഒക്ടോബര്‍ എട്ടിന് രാവിലെ 11 ന് മഠത്തുംമൂഴി ശബരിമല ഇടത്താവളത്തില്‍ ചേരുമെന്ന് സെക്രട്ടറി അറിയിച്ചു.
അഭിമുഖം
ചെന്നീര്‍ക്കര സര്‍ക്കാര്‍ ഐടിഐയില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (ഇന്‍ഫര്‍മേഷന്‍ കമ്യൂണിക്കേഷന്‍ ടെക്‌നോളജി സിസ്റ്റം മെയിന്റനന്‍സ്) തസ്തികയിലെ ഒഴിവിലേക്ക് എല്‍സി/ എഐ വിഭാഗത്തില്‍ നിന്നും ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം നടത്തും. എല്‍സി/ എഐ വിഭാഗത്തിലെ ഉദ്യോഗാര്‍ഥികളുടെ അഭാവത്തില്‍ ഓപ്പണ്‍ കാറ്റഗറിയിലുള്ളവരെ പരിഗണിക്കും.
യോഗ്യത: ഇന്‍ഫര്‍മേഷന്‍ കമ്യൂണിക്കേഷന്‍ ടെക്‌നോളജി സിസ്റ്റം മെയിന്റനന്‍സ് ട്രേഡില്‍ എന്‍.ടി.സിയും മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ എന്‍.എ.സിയും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ എഞ്ചിനിയറിംഗ്/ കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എഞ്ചിനിയറിംഗ്/ ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍/ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയില്‍ മൂന്ന് വര്‍ഷത്തെ ഡിപ്ലോമയും അല്ലെങ്കില്‍ ബിഎസ് സി കമ്പ്യൂട്ടര്‍ സയന്‍സ്/ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍/ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി/ എന്‍ഐഇഎല്‍ഐടി എ ലെവല്‍ അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ സയന്‍സ് എഞ്ചിനിയറിംഗ്/ ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍/ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി എഞ്ചിനിയറിംഗില്‍ ഡിഗ്രിയും അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ സയന്‍സ്/ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍/ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി/ ഇലക്ട്രോണിക് എന്നിവയില്‍ ബിരുദാനന്തര ബിരുദവും. ബന്ധപ്പെട്ട ട്രേഡില്‍ ക്രാഫ്റ്റ് ഇന്‍സ്ട്രക്ടര്‍ സര്‍ട്ടിഫിക്കറ്റുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് മുന്‍ഗണന.
അഭിമുഖത്തിന് ഒക്ടോബര്‍ 10 രാവിലെ 10 ന് ഐടിഐ പ്രിന്‍സിപ്പാള്‍ മുമ്പാകെ അസല്‍ സര്‍ട്ടിഫിക്കറ്റും (എല്‍സി/എഐ വിഭാഗത്തിലുള്ളവര്‍) റവന്യു അധികാരികള്‍ നല്‍കുന്ന മേല്‍ത്തട്ടില്‍പെടുന്നില്ല എന്ന സര്‍ട്ടിഫിക്കറ്റും ആധാര്‍ കാര്‍ഡും അവയുടെ പകര്‍പ്പുമായി ഹാജരാകണം. സ്വകാര്യസ്ഥാപനങ്ങളില്‍ നിന്നുള്ള തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റ് പിഎസ്‌സി മാതൃകയിലാകണം. യോഗ്യത സര്‍ട്ടിഫിക്കറ്റിലെ പേരും ജനനതീയതിയും ആധാര്‍ കാര്‍ഡിലെയാകണം. ഫോണ്‍: 0468 2258710.
പ്രവേശനം
ചെന്നീര്‍ക്കര സര്‍ക്കാര്‍ ഐടിഐയില്‍ പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഏവിയേഷന്‍ മാനേജ്‌മെന്റ് ആന്‍ഡ് എയര്‍ലൈന്‍ ക്യാബിന്‍ ക്രൂ (ഒരു വര്‍ഷം) കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു. യോഗ്യത:പ്ലസ്ടു/ബിരുദം.ഫോണ്‍: 7306119753.
മേട്രണ്‍ കം റസിഡന്റ് ട്യൂട്ടര്‍ നിയമനം
ജില്ലയില്‍ പട്ടികജാതി വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പത്തനംതിട്ട പ്രീമെട്രിക് ഹോസ്റ്റലിലെ വിദ്യാര്‍ഥികളുടെ രാത്രികാല പഠന മേല്‍നോട്ട ചുമതലകള്‍ക്കായി മേട്രണ്‍ കം റസിഡന്റ് ട്യുട്ടറെ നിയമിക്കുന്നു. മാര്‍ച്ച് 31 വരെ കരാര്‍ അടിസ്ഥാനത്തില്‍ 12,000 രൂപാ പ്രതിമാസ ഹോണറെറിയം വ്യവസ്ഥയില്‍ ബിരുദവും ബി എഡും ഉള്ളവരെ പരിഗണിക്കും. പ്രവൃത്തി സമയം വൈകിട്ട് നാല് മുതല്‍ രാവിലെ എട്ടു വരെ. ഹോസ്റ്റല്‍ സ്ഥിതി ചെയ്യുന്ന മുനിസിപ്പാലിറ്റിയില്‍ ഉള്ളവര്‍ക്കും പട്ടികജാതി വിഭാഗക്കാര്‍ക്കും മുന്‍ഗണന. അപേക്ഷ ഒക്ടോബര്‍ 10 നകം പത്തനംതിട്ട മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ ലഭിക്കണം. ഫോണ്‍: 0468 2322712.
ഏകദിന പരിശീലനം
2024 ലെ വയര്‍മാന്‍ പരീക്ഷ വിജയിച്ചവര്‍ക്ക് വയര്‍മാന്‍ പെര്‍മിറ്റ് ലഭിക്കുന്നതിന് ജില്ലാ ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് ഒക്ടോബര്‍ 15 ന് രാവിലെ 10 മുതല്‍ 12.30 വരെ പത്തനംതിട്ട അഴൂര്‍ സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ ഏകദിന പരിശീലനം നടത്തും. ഫോണ്‍: 0468 2223123. ഇ മെയില്‍: [email protected]
യുവജന കമ്മീഷന്‍ സംസ്ഥാനതല പ്രസംഗമത്സരം
ദേശീയ യുവജന ദിനാഘോഷത്തോടനുബന്ധിച്ച് സംസ്ഥാന യുവജന കമ്മീഷന്റെ നേതൃത്വത്തില്‍ പ്രസംഗ മത്സരം ഒക്ടോബര്‍ എട്ടിന് കോഴിക്കോട് ഐ.എച്ച്.ആര്‍.ഡി കോളേജില്‍ സംഘടിപ്പിക്കും. ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക് യഥാക്രമം 20,000, 15,000, 10,000 രൂപയും ഇ.എം.എസ് സ്മാരക ട്രോഫിയും നല്‍കും. പ്രായപരിധി: 18-40. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ ഫോട്ടോ ഉള്‍പ്പെടെ വിശദമായ ബയോഡേറ്റ [email protected] ലോ വികാസ് ഭവനിലുള്ള കമ്മീഷന്‍ ഓഫീസില്‍ തപാല്‍ മുഖേനെയോ നേരിട്ടോ നല്‍കാം. വിലാസം: കേരള സംസ്ഥാന യുവജന കമ്മീഷന്‍, വികാസ് ഭവന്‍, പി.എം.ജി, തിരുവനന്തപുരം 33. അവസാന തീയതി: ഒക്ടോബര്‍ ആറ്. ഫോണ്‍: 8086987262, 0471 2308630.
കോഴഞ്ചേരി താലൂക്ക് വികസന സമിതി
കോഴഞ്ചേരി താലൂക്ക് വികസന സമിതി പത്തനംതിട്ട നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. ഐയുഎംഎല്‍ ജില്ലാ സെക്രട്ടറി എം എച്ച് ഷാജി അധ്യക്ഷനായി. മെഴുവേലി, ആറന്മുള പഞ്ചായത്തുകളിലും കുഴിക്കാല പ്രദേശത്തെ സ്‌കൂളുകളിലും തെരുവുനായ ശല്യത്തിനെതിരെ നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കും. മെഴുവേലി, കുളനട വില്ലേജുകളിലെ ന്യായവില നിര്‍ണയത്തിലെ അപാകത പരിഹരിക്കുന്നതിന് താലൂക്ക്തല അദാലത്ത് നടത്തുന്നതിനുള്ള തീരുമാനത്തെ യോഗം
സ്വാഗതം ചെയ്തു.
പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി എസ് അനീഷ് മോന്‍, കോഴഞ്ചേരി എല്‍ ആര്‍ തഹസില്‍ദാര്‍ ഷൈനി പി വര്‍ഗീസ്, ഡെപ്യൂട്ടി തഹസില്‍ദാര്‍ സജി കെ ഫിലിപ്പ്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, താലൂക്ക്തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ക്യാമ്പ് രജിസ്ട്രേഷന്‍
എംപ്ലോയ്മെന്റ് എക്‌സ്‌ചേയ്ഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്ത ജില്ലയിലെ അധ്യാപക യോഗ്യതയുള്ള ഭിന്നശേഷി ഉദ്യോഗാര്‍ഥികള്‍ക്കായി എംപ്ലോയ്മെന്റ് വകുപ്പിന്റെയും സാമൂഹിക നീതി വകുപ്പിന്റെയും നേതൃത്വത്തില്‍ ക്യാമ്പ് രജിസ്ട്രേഷന്‍ സംഘടിപ്പിക്കും. പത്തനംതിട്ട ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചില്‍ ഒക്ടോബര്‍ 10 രാവിലെ 10 മുതല്‍ നാല് വരെയാണ് ക്യാമ്പ് രജിസ്ട്രേഷന്‍. യോഗ്യരായ ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ ബന്ധപ്പെട്ട രേഖകളുടെ അസല്‍ സര്‍ട്ടിഫിക്കറ്റും ഡിസബിലിറ്റി സര്‍ട്ടിഫിക്കറ്റും (യുഡിഐഡി കാര്‍ഡ്), ഇലക്ഷന്‍ ഐഡി എന്നിവയുമായി എത്തണം. ഫോണ്‍: 0468 2222745.
അഭിമുഖം
അയിരൂര്‍ ഗ്രാമപഞ്ചായത്തില്‍ കമ്മ്യൂണിറ്റി വിമന്‍സ് ഫെസിലിറ്റേറ്റര്‍ നിയമനത്തിലേക്ക് അഭിമുഖം ഒക്ടോബര്‍ ഒമ്പതിന് രാവിലെ 11.30 മുതല്‍ ഒന്ന് വരെ ഗ്രാമപഞ്ചായത്ത് ഹാളില്‍ നടക്കും. യോഗ്യത: അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് സോഷ്യല്‍ വര്‍ക്ക്/ സോഷ്യോളജി/ സൈക്കോളജി/ജെന്‍ഡര്‍ ആന്‍ഡ് വിമന്‍ സ്റ്റഡീസ് വിഷയങ്ങളില്‍ ബിരുദാനന്തരബിരുദം. പ്രായപരിധി: 22-45. കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യം. അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണം. ഫോണ്‍:04735 230226
അഭിമുഖം മാറ്റിവച്ചു
ഭാരതീയചികിത്സാ വകുപ്പ് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ഒക്ടോബര്‍ ഏഴിന് നടത്താനിരുന്ന പാര്‍ട്ട് ടൈം സ്വീപ്പര്‍ തസ്തികയിലെ നിയമനത്തിനായുള്ള അഭിമുഖം സാങ്കേതിക കാരണത്താല്‍ മാറ്റിവച്ചു. പുതുക്കിയ തീയതി ഉദ്യോഗാര്‍ഥികളെ കത്ത് മുഖേന പിന്നീട് അറിയിക്കും. ഫോണ്‍: 0468 2324337.