konnivartha.com: ആംബുലെൻസുകളുടെ ‘എമർജൻസി ഡ്യൂട്ടി’ എന്നാൽ ‘ഒരു മനുഷ്യന്റെ ജീവൻ രക്ഷിക്കേണ്ടിയുള്ള അത്യാഹിതാവസ്ഥയിലോ, ഒരാളുടെ ആരോഗ്യത്തിന് ഗുരുതരമായ പ്രശ്നങ്ങൾ വരുന്നത് തടയേണ്ട സാഹചര്യത്തിലോ’ മാത്രമേ സൈറന്‍ മുഴക്കാവൂ . മൾട്ടി കലർഡ് ലൈറ്റും, മൾട്ടി ടോൺഡ് ഹോണും അനാവശ്യ കാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനു എതിരെ കേരള എം വി ഡി മുന്നറിയിപ്പ് നല്‍കി .
മൃതദേഹം കൊണ്ടുപോകുമ്പോഴോ, ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ് ചെയ്ത് വീട്ടിൽ കൊണ്ടുപോകുമ്പോഴോ , ചെക്ക് അപ്പിനായി വീട്ടിൽ നിന്ന് അപ്പോയിന്റ്മെന്റ് എടുത്ത ഹോസ്പിറ്റലിലേക്ക് പോകുമ്പോഴോ, ട്രാഫിക് ബ്ലോക്ക് കാണുമ്പോഴാ ഒക്കെ മൾട്ടി കലർഡ് ലൈറ്റും, മൾട്ടി ടോൺഡ് ഹൊണും ഉപയോഗിച്ച് റോഡിൽ മുൻഗണന ലഭിക്കാനായി ശ്രമിച്ചാൽ, റോഡിലെ ആവറേജ് വേഗതയെക്കാൾ കൂടിയ വേഗത്തിൽ പോകാൻ ശ്രമിച്ചാൽ, അനാവശ്യമായി ഒരു ദുരന്ത സാധ്യതയ്ക്ക് ആണ് വഴി വെക്കുന്നത് എന്നാണ് എം വി ഡിയുടെ അറിയിപ്പ് .
അനാവശ്യ സന്ദര്‍ഭങ്ങളില്‍ സൈറന്‍ മുഴക്കി ഹോണ്‍ മുഴക്കി അമിത വേഗതയില്‍ പോകുന്ന ആംബുലന്‍സുകള്‍ അപകടം ക്ഷണിച്ചു വരുത്തും . മിക്ക ആംബുലന്‍സ് അപകടങ്ങള്‍ക്കും കാരണം ശ്രദ്ധക്കുറവുകള്‍ ആണെന്ന് സമീപ കാലത്ത് ഉണ്ടായ അപകടങ്ങളില്‍ നിന്നും മനസ്സിലാക്കുന്നു .
ആംബുലന്‍സുകള്‍ എപ്പോള്‍ മാത്രം സൈറന്‍ മുഴക്കണം എന്ന് ഉള്ള നിര്‍ദേശം പാലിക്കപ്പെടണം . അനാവശ്യ യാത്രകളില്‍ ആംബുലന്‍സ്സുകളില്‍ സൈറന്‍ മുഴക്കി ഹോണ്‍ അടിച്ചു മുന്നേറി പോകേണ്ട ആവശ്യം ഇല്ല .