konnivartha.com: കോന്നി : എം എൽ എ ഫണ്ടിൽ നിന്നും 10 ലക്ഷം രൂപ അനുവദിച്ച കലഞ്ഞൂർ ഗ്രാമ പഞ്ചായത്തിലെ ഇരുപതാം വാർഡിലെ അംഗൻവാടിയുടെ നിർമാണ ഉദ്ഘാടനം അഡ്വ. കെ യു ജനീഷ് കുമാർ നിർവഹിച്ചു.കലഞ്ഞൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി വി പുഷ്പവല്ലി ടീച്ചർ അധ്യക്ഷത വഹിച്ചു.
ദീർഘനാളായി വാടക കെട്ടിടത്തിൽ പ്രവർത്തിച്ചു വന്നിരുന്ന കൊല്യാനിക്കോട് 76-)0 നമ്പർ അംഗൻവാടിക്ക് സ്വന്തമായി കെട്ടിടം നിർമ്മിക്കുന്നതിന് അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ യ്ക്ക് നാട്ടുകാർ നൽകിയ നിവേദനത്തെ തുടർന്നാണ് തുക അനുവദിച്ചത്.
ബ്ലോക്ക് പഞ്ചായത്ത് എഞ്ചിനിയറിങ്ങ് വിഭാഗമാണ് പ്രവർത്തിയുടെ നിർവഹണം നടത്തുന്നത്.550 ചതുരശ്ര അടി വിസ്തീർണത്തിൽ നിർമ്മിക്കുന്ന അംഗൻ വാടിയിൽ ക്ലാസ് റൂം, അടുക്കള, സ്റ്റോർ റൂം, ശുചീമുറി എന്നിവയാണ് ഒരുക്കുന്നത്. എം എൽ എ നിയോജക മണ്ഡലം ആസ്തി വികസന ഫണ്ടിൽ നിന്നും 10 ലക്ഷം രൂപയും ഭൂമിയുടെ സംരക്ഷണ ഭിത്തി നിർമ്മിക്കുന്നതിന് ബ്ലോക്ക് പഞ്ചായത്ത് ഫണ്ടിൽ നിന്നും 5 ലക്ഷം രൂപയുമാണ് പ്രവർത്തിക്കായി അനുവദിച്ചത്.
കൂടൽ കൊല്യാനിക്കോട് നടന്ന ചടങ്ങിൽ അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ ഉദ്ഘാടനം നിർവഹിച്ചു. കലഞ്ഞൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി വി പുഷ്പവല്ലി അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് അംഗം പി വി ജയകുമാർ, സുജ അനിൽ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ അലക്സാണ്ടർ ഡാനിയേൽ,ഷാൻ ഹുസൈൻ, സുഭാഷിണി തുടങ്ങിയവർ സംസാരിച്ചു.