ഡൽഹി പോലീസിൽ വിവിധ തസ്തികയിൽ ഒഴിവുകൾ: സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ അപേക്ഷ ക്ഷണിച്ചു

Spread the love

konnivartha.com; ഡൽഹി പോലീസിൽ ഹെഡ് കോൺസ്റ്റബിൾ (അസിസ്റ്റന്റ് വയർലെസ് ഓപ്പറേറ്റർ (AWO)/ടെലി-പ്രിന്റർ ഓപ്പറേറ്റർ (TPO), കോൺസ്റ്റബിൾ (ഡ്രൈവർ), കോൺസ്റ്റബിൾ (എക്സിക്യൂട്ടീവ്) തസ്തികകളിലേക്ക് 2025ലെ കമ്പ്യൂട്ടര്‍ അധിഷ്ഠിത പൊതു പരീക്ഷയ്ക്ക് സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ അപേക്ഷ ക്ഷണിച്ചു.

ഹെഡ് കോൺസ്റ്റബിൾ (അസിസ്റ്റന്റ് വയർലെസ് ഓപ്പറേറ്റർ (AWO)/ടെലി-പ്രിന്റർ ഓപ്പറേറ്റർ (TPO), കോൺസ്റ്റബിൾ (ഡ്രൈവർ) തസ്തികകളിലേക്ക് സയൻസ്, മാത്തമാറ്റിക്സ് എന്നിവ ഉൾപ്പെടുന്ന പ്ലസ് ടുവാണ് അടിസ്ഥാന വിദ്യാഭ്യാസ യോ​ഗ്യത, ഈ തസ്തികകളിലേക്ക് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2025 ഒക്ടോബർ 15 ആണ്. കോൺസ്റ്റബിൾ (എക്സിക്യൂട്ടീവ്) തസ്തികയിലേക്ക് പ്ലസ് ടുവാണ് അടിസ്ഥാന വിദ്യാഭ്യാസ യോ​ഗ്യത, 2025 ഒക്ടോബർ 21 വരെ അപേക്ഷിക്കാം.

സ്ത്രീ ഉദ്യോഗാർത്ഥികൾ/എസ്‌സി/എസ്ടി/വിമുക്തഭടന്മാര്‍ എന്നിവരെ പരീക്ഷാ ഫീസില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പ്രായം, പരീക്ഷയുടെ സ്‌കീം, സിലബസ് മറ്റ് വിശദാംശങ്ങള്‍ എന്നിവയ്ക്കായി ഉദ്യോഗാര്‍ത്ഥികള്‍ https://ssc.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.

error: Content is protected !!