തദ്ദേശ തിരഞ്ഞെടുപ്പ് : പരിശീലന പരിപാടി (ഒക്ടോബര്‍ ഏഴ്, ചൊവ്വ) മുതല്‍
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിനോടനുബന്ധിച്
തീയതി, സമയം, തദ്ദേശസ്വയംഭരണ സ്ഥാപനം ക്രമത്തില്‍
ഒക്ടോബര്‍ ഏഴ്- രാവിലെ 9 മുതല്‍ വൈകിട്ട് 5.15 വരെ- മല്ലപ്പള്ളി, കോയിപ്രം, ഇലന്തൂര്‍ ബ്ലോക്ക്
പഞ്ചായത്ത്, ആനിക്കാട്, കവിയൂര്‍, കൊറ്റനാട്, കല്ലൂപ്പാറ, കോട്ടാങ്ങല്‍, കുന്നന്താനം, മല്ലപ്പള്ളി, അയിരൂര്‍, ഇരവിപേരൂര്‍, കോയിപ്രം, തോട്ടപ്പുഴശ്ശേരി, എഴുമറ്റൂര്‍, പുറമറ്റം, ഓമല്ലൂര്‍, ചെന്നീര്‍ക്കര, ഇലന്തൂര്‍, ചെറുകോല്‍, കോഴഞ്ചേരി, മല്ലപ്പുഴശ്ശേരി, നാരങ്ങാനം ഗ്രാമപഞ്ചായത്ത്.
ഒക്ടോബര്‍ എട്ട്- രാവിലെ 9 മുതല്‍ വൈകിട്ട് 5.15 വരെ -പത്തനംതിട്ട ജില്ലാ പഞ്ചായത്ത്, പന്തളം, കോന്നി, പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത്, പന്തളം തെക്കേക്കര, തുമ്പമണ്‍, കുളനട, ആറന്മുള, മെഴുവേലി, കോന്നി, അരുവാപ്പുലം, പ്രമാടം, മൈലപ്ര, വള്ളിക്കോട്, തണ്ണിത്തോട്, മലയാലപ്പുഴ, കടപ്ര, കുറ്റൂര്‍, നിരണം,
നെടുമ്പ്രം, പെരിങ്ങര ഗ്രാമപഞ്ചായത്ത്.
ഒക്ടോബര്‍ ഒമ്പത്- രാവിലെ 9 മുതല്‍ വൈകിട്ട് 5.15 വരെ- പറക്കോട്, റാന്നി ബ്ലോക്ക് പഞ്ചായത്ത്, തിരുവല്ല, അടൂര്‍, പന്തളം, പത്തനംതിട്ട നഗരസഭ, ഏനാദിമംഗലം, ഏറത്ത്, ഏഴംകുളം, കടമ്പനാട്, കലഞ്ഞൂര്‍, കൊടുമണ്‍, പള്ളിക്കല്‍, റാന്നി പഴവങ്ങാടി, റാന്നി, റാന്നി അങ്ങാടി, റാന്നി പെരുനാട്, വടശേരിക്കര, ചിറ്റാര്‍, സീതത്തോട്, നാറാണംമൂഴി, വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത്.
റീ ടെന്‍ഡര്‍
ജില്ലാ വനിതാ സംരക്ഷണ ഓഫീസിലെ ഔദ്യോഗിക ആവശ്യത്തിന് കരാര്‍ അടിസ്ഥാനത്തില്‍ വാഹനത്തിനായി റീ ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ഒക്ടോബര്‍ എട്ടിന് ഉച്ചയ്ക്ക് മൂന്ന്. ഫോണ്‍: 8281999053, 0468 2329053.
ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം
വിവിധ പത്രപ്രവര്‍ത്തക, പത്രപ്രവര്‍ത്തകേതര പെന്‍ഷന്‍ കൈപ്പറ്റുന്ന ഗുണഭോക്താക്കള്‍ ജീവന്‍ പ്രമാണ്‍ പോര്‍ട്ടല്‍ മുഖേനെ നല്‍കിയ ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പോ ഗസറ്റഡ് ഓഫീസര്‍ നവംബര്‍ മാസത്തില്‍ സാക്ഷ്യപ്പെടുത്തിയ ലൈഫ് സര്‍ട്ടിഫിക്കറ്റോ നവംബര്‍ 30 നകം കോട്ടയം മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ അല്ലെങ്കില്‍ പത്തനംതിട്ട ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ സമര്‍പ്പിക്കണം.
മറ്റൊരാള്‍ മുഖേനെ സമര്‍പ്പിക്കുന്നവര്‍ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ രേഖയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് കൂടി നല്‍കേണ്ടതാണ്. ലൈഫ് സര്‍ട്ടിഫിക്കറ്റിന്റെ മാതൃക പി.ആര്‍.ഡി വെബ്സൈറ്റിലുണ്ട്.
പത്രപ്രവര്‍ത്തകേതര പെന്‍ഷന്‍ പദ്ധതി: അംഗത്വം പുനഃസ്ഥാപിക്കാന്‍ ഒക്ടോബര്‍ 28 വരെ അവസരം
പത്രപ്രവര്‍ത്തകേതര ക്ഷേമപെന്‍ഷന്‍ പദ്ധതിയില്‍ വിവിധ കാരണങ്ങളാല്‍ അംഗത്വം റദ്ദായവര്‍ക്ക് ഒക്ടോബര്‍ 28 നകം കുടിശിക അടച്ച് അംഗത്വം പുനഃസ്ഥാപിക്കാം. അംശദായം അടവ് മുടങ്ങിയ മാസം മുതലുള്ള പൂര്‍ണ കുടിശികത്തുക 10 ശതമാനം പിഴ സഹിതം ഒറ്റത്തവണയായി അടയ്ക്കണം. ഓരോ കാലയളവിലും നിശ്ചയിച്ച നിരക്കിലാണ് അംശദായത്തുക ഈടാക്കുക. മൂന്നു തവണയില്‍ കൂടുതല്‍ അംഗത്വം റദ്ദായവര്‍ക്കും പദ്ധതിയില്‍ അംഗത്വം ലഭിച്ചിട്ടും ഒറ്റത്തവണ പോലും അംശദായം അടയ്ക്കാതെ വിരമിച്ചവര്‍ക്കും കുടിശിക അടയ്ക്കാനാവില്ല.
എന്തു കാരണത്താലാണ് അടവു മുടങ്ങിയത് എന്നു വ്യക്തമാക്കുന്ന അപേക്ഷ, ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്നുള്ളതും നിശ്ചിതമാതൃകയിലുള്ളതുമായ അസല്‍ എംപ്ലോയ്‌മെന്റ് സര്‍ട്ടിഫിക്കറ്റ്, അസല്‍ പാസ് ബുക്ക്, പാസ് ബുക്കിന്റെയും ഓണ്‍ലൈന്‍ അടവിന്റെ അംഗീകരിച്ച ഇ-ചലാനുകളുടെയും പകര്‍പ്പുകള്‍, ഇതുവരെ എത്ര പ്രാവശ്യം അംഗത്വം റദ്ദായിട്ടുണ്ട്/ പുനഃസ്ഥാപിച്ചിട്ടുണ്ട് എന്നതു സംബന്ധിച്ച സത്യപ്രസ്താവന എന്നിവ സമര്‍പ്പിക്കണം.
വിലാസം, ജനനതീയതി, പത്രസ്ഥാപനം, നോമിനിയുടെ പേര് എന്നിവയില്‍ തിരുത്തലുകള്‍ വരുത്താനും അപേക്ഷ നല്‍കാം. പദ്ധതിയില്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടത്താത്തവര്‍ ജില്ലാ/ മേഖലാ ഓഫീസില്‍ നിന്ന് ലഭിക്കുന്ന പ്രൊഫോര്‍മ പൂരിപ്പിച്ചു നല്‍കണം. ഫോണ്‍: 0468 2222657 (ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, പത്തനംതിട്ട) 0481 2561030 (മേഖല ഓഫീസ്, കോട്ടയം),
ഗ്യാസ് സിലിണ്ടര്‍ ഉപയോഗത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി
ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് 2025 നവംബര്‍ 11 മുതല്‍ 2026 ജനുവരി 25 വരെ ളാഹ മുതല്‍ സന്നിധാനം വരെയുള്ള ഹോട്ടലുകളില്‍ ഒരേ സമയം പരമാവധി സൂക്ഷിക്കാവുന്ന ഗ്യാസ് സിലിണ്ടറുകളുടെ എണ്ണം അഞ്ച് ആയി നിജപ്പെടുത്തിയും ഗ്യാസ് സിലിണ്ടറുകള്‍ അപകടകരമായി പൊതു സ്ഥലങ്ങളില്‍ സൂക്ഷിക്കുന്നത് നിരോധിച്ചും ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ ഉത്തരവായി.
റോഡുകളുടെ വശങ്ങളില്‍ പാചകം ചെയ്യുന്നത് നിരോധിച്ചു
ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് ശബരിമലയിലേക്കുളള റോഡുകളുടെ വശങ്ങളിലും നിലയ്ക്കലിലും മറ്റ് പാര്‍ക്കിംഗ് സ്ഥലങ്ങളിലും വാഹനങ്ങളുടെ സമീപം പാചകം ചെയ്യുന്നത് 2025 നവംബര്‍ 11 മുതല്‍ 2026 ജനുവരി 25 വരെ നിരോധിച്ച് ജില്ലാ കലക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ ഉത്തരവായി.
മാംസാഹാരം ശേഖരിച്ചുവെക്കുന്നതും വില്‍പന നടത്തുന്നതും നിരോധിച്ചു
ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് 2025 നവംബര്‍ 11 മുതല്‍ 2026 ജനുവരി 25 വരെ ളാഹ മുതല്‍ സന്നിധാനം വരെയുളള തീര്‍ഥാടന പാതകളിലെ ഭക്ഷണശാലകളില്‍ മാംസാഹാരം ശേഖരിച്ചു വയ്ക്കുന്നതും പാചകം ചെയ്യുന്നതും വില്‍പന നടത്തുന്നതും നിരോധിച്ച് ജില്ലാ കലക്ടര്‍ എസ്. പ്രേംകൃഷ്ണന്‍ ഉത്തരവായി.
പാലിയേറ്റീവ് നഴ്സ്
തുമ്പമണ്‍ പഞ്ചായത്തില്‍ പാലിയേറ്റീവ് നഴ്‌സിന്റെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത : ജിഎന്‍എം /ബിഎസ്സി നഴ്‌സിംഗ്, ഒന്നരമാസത്തെ ബിസിസിപിഎന്‍ കോഴ്‌സ് അല്ലെങ്കില്‍ എഎന്‍എം/ ജെപിഎച്ച്എന്‍ കോഴ്‌സ്, മൂന്നുമാസത്തെ ബിസിസിപിഎഎന്‍ /സിസിസിപിഎഎന്‍ കോഴ്‌സ്, ജനറല്‍ നഴ്‌സ്ആന്‍ഡ് മിഡൈ്വഫ്‌സ് രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. പ്രായപരിധി 18-40. അവസാന തീയതി ഒക്ടോബര്‍ 14 വൈകിട്ട് നാല്. യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, ബയോഡേറ്റ, തിരിച്ചറിയല്‍ രേഖ എന്നിവയുമായി തുമ്പമണ്‍ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ എത്തണം. ഫോണ്‍ : 04734 266609.
ജൈവവൈവിധ്യ കോണ്‍ഗ്രസ് ജില്ലാതല മത്സരം
സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ വിദ്യാര്‍ത്ഥികള്‍ക്കായി 18-ാം ജൈവവൈവിധ്യ കോണ്‍ഗ്രസ് ജില്ലാതല മത്സരം കോഴഞ്ചേരി സര്‍ക്കാര്‍ ഹൈസ്‌കൂളില്‍ നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ജൈവവൈവിധ്യ പരിപാലന സമിതി ചെയര്‍പേഴ്‌സണുമായ ജോര്‍ജ് എബ്രഹാം ഉദ്ഘാടനം ചെയ്തു.
പന്തളം എന്‍.എസ്.എസ്. കോളജ് സസ്യശാസ്ത്ര വിഭാഗം മേധാവിയും കെ.എസ്.ബി.ബി. ജില്ലാ സാങ്കേതിക സമിതി അംഗവുമായ ഡോ. ആര്‍ ജിതേഷ് കൃഷ്ണന്‍ അധ്യക്ഷനായി.
വനം വന്യജീവി വകുപ്പ് മുന്‍ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ചിറ്റാര്‍ ആനന്ദന്‍, ജൈവവൈവിധ്യ ബോര്‍ഡ് ജില്ലാ കോര്‍ഡിനേറ്റര്‍ അരുണ്‍ സി. രാജന്‍, കാതോലിക്കേറ്റ് കോളജ് അസിസ്റ്റന്റ് പ്രൊഫസറും കെ.എസ്.ബി.ബി. ജില്ലാ സാങ്കേതിക സമിതി അംഗവുമായ ഡോ. വി.പി തോമസ് എന്നിവര്‍ പങ്കെടുത്തു.
വിജയികള്‍ക്ക് കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാലി ഫിലിപ്പ് മൊമെന്റോയും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.
സ്‌പോട്ട് അഡ്മിഷന്‍
തിരുവല്ല കുന്നന്താനം കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ഇലക്ട്രിക് വെഹിക്കിള്‍ സര്‍വീസ് ടെക്നീഷ്യന്‍ കോഴ്‌സിലേയ്ക്ക് സ്‌പോട് അഡ്മിഷന്‍ ആരംഭിച്ചു. യോഗ്യത പ്ലസ് ടു. പ്രായപരിധി 40 വയസ്. ഫോണ്‍: 9495999688, 9496085912.
ക്വട്ടേഷന്‍
ദാരിദ്ര്യ ലഘൂകരണവിഭാഗം പിഎംഎവൈ ജില്ലാതല പ്രൊജക്ട് മാനേജ്‌മെന്റിലെ ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് 2017 ലോ അതിനുശേഷമോ ഉളള ടാക്‌സി രജിസ്‌ട്രേഷനുളള വാഹന ഉടമകളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി ഒക്ടോബര്‍ 10 ഉച്ചയ്ക്ക് രണ്ടിന് മുമ്പ്. ഫോണ്‍ : 0468 2962686.
ടെന്‍ഡര്‍
ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ 14 ട്രാക്ടറുകള്‍ക്കായി ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ഒക്ടോബര്‍ 18 വൈകിട്ട് അഞ്ച്. ഫോണ്‍: 04734 224827.
ടെന്‍ഡര്‍
ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് സന്നിധാനം, പമ്പ, നിലയ്ക്കല്‍, പന്തളം, കുളനട എന്നിവിടങ്ങളില്‍ ആവശ്യമായ ശുചീകരണ ഉപകരണങ്ങളും വിശുദ്ധി സേനാംഗങ്ങള്‍ക്ക് വേണ്ട ഈര്‍ക്കില്‍ ചൂല്‍, റെയിന്‍ കോട്ട്, യൂണിഫോം, പുതപ്പ്, റബര്‍ ഗ്ലൗസ് തുടങ്ങിയ സാധനസാമഗ്രികളും വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ഒക്ടോബര്‍ 18 വൈകിട്ട് അഞ്ച്. ഫോണ്‍: 04734 224827.
ക്വട്ടേഷന്‍
ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് സന്നിധാനം, പമ്പ, നിലയ്ക്കല്‍, പന്തളം, കുളനട എന്നിവിടങ്ങളില്‍ ആവശ്യമായ ശുചീകരണ ഉപകരണങ്ങളും വിശുദ്ധി സേനാംഗങ്ങള്‍ക്ക് വേണ്ട കമ്പിചൂല്‍, മാന്തി, ഷവ്വല്‍, മണ്‍വെട്ടി, ഗംബൂട്ട്, തോര്‍ത്ത് എന്നിവ വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി ഒക്ടോബര്‍ 10 വൈകിട്ട് അഞ്ച്. ഫോണ്‍: 04734 224827.