പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 07/10/2025 )

Spread the love

തദ്ദേശസ്ഥാപന വാര്‍ഡ് സംവരണം: ജില്ലയില്‍ നറുക്കെടുപ്പ് ഒക്ടോബര്‍ 13 മുതല്‍

പൊതുതിരഞ്ഞെടുപ്പിനു മുന്നോടിയായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ നിയോജകമണ്ഡലങ്ങളുടെയും വാര്‍ഡുകളുടെയും സംവരണക്രമം നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് ജില്ലയില്‍ ഒക്ടോബര്‍ 13 മുതല്‍. സംവരണ നിയോജകമണ്ഡലങ്ങളുടെ നറുക്കെടുപ്പ് നടത്തുന്നതിന് നിശ്ചയിച്ചിട്ടുള്ള ഗ്രാമപഞ്ചായത്തുകള്‍ ഉള്‍പ്പെടുന്ന ബ്ലോക്ക് പഞ്ചായത്തുകള്‍ക്കായി ഒക്ടോബര്‍ 13, ഒക്ടോബര്‍ 14, ഒക്ടോബര്‍ 15 തീയതികളില്‍ രാവിലെ 10 മുതല്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലാണ് നറുക്കെടുപ്പ്. ഒക്ടോബര്‍ 13 ന് മല്ലപ്പള്ളി, കോന്നി, ഒക്ടോബര്‍ 14 ന് കോയിപ്രം, പുളിക്കീഴ്, റാന്നി, ഒക്ടോബര്‍ 15 ന് ഇലന്തൂര്‍, പന്തളം, പറക്കോട് ബ്ലോക്ക് പഞ്ചായത്തുകളിലെ ഗ്രാമപഞ്ചായത്തുകളിലേക്ക് നറുക്കെടുപ്പ് നടത്തും. അടൂര്‍, പത്തനംതിട്ട, തിരുവല്ല, പന്തളം നഗരസഭകളിലെ മുനിസിപ്പല്‍ കൗണ്‍സിലുകളിലേക്കുള്ള നറുക്കെടുപ്പ് ഒക്ടോബര്‍ 16 ന് രാവിലെ 10 മുതല്‍ കലക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളിലാണ്.

സ്ത്രീ, പട്ടികജാതി സ്ത്രീ, പട്ടികവര്‍ഗ സ്ത്രീ, പട്ടികജാതി, പട്ടികവര്‍ഗം എന്നീ വിഭാഗങ്ങള്‍ക്ക് സംവരണം ചെയ്തിട്ടുള്ളത്രയും എണ്ണം സ്ഥാനങ്ങള്‍ ആവര്‍ത്തനക്രമമനുസരിച്ച് ഏത് നിയോജകമണ്ഡലങ്ങള്‍, വാര്‍ഡുകള്‍ക്കാണ് നല്‍കേണ്ടതെന്ന് തീരുമാനിക്കുന്നതിനാണ് നറുക്കെടുപ്പ്. ഗ്രാമ, ബ്ലോക്ക്, ജില്ല പഞ്ചായത്തുകളുടെ സംവരണം നിശ്ചയിക്കുന്നതിന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കലക്ടറെയും മുനിസിപ്പല്‍ കൗണ്‍സിലുകളിലേതിന് അതാത് തദ്ദേശസ്വയംഭരണവകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍മാരെയും അധികാരപ്പെടുത്തി വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്.
ബ്ളോക്ക് പഞ്ചായത്തുകളിലെ നിയോജകമണ്ഡലങ്ങളുടെ സംവരണം നിശ്ചിയിക്കുന്നതിനുള്ള  നറുക്കെടുപ്പ് ഒക്ടോബര്‍ 18 രാവിലെ 10 ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലാണ്. ജില്ല പഞ്ചായത്തിലെ നിയോജകമണ്ഡലങ്ങളുടെ സംവരണം നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് ഒക്ടോബര്‍ 21 രാവിലെ 10 ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.

ശിശുദിനാഘോഷം : ഒക്ടോബര്‍ 18ന് കാതോലിക്കേറ്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്രസംഗ മല്‍സരം

ജില്ല ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിലുള്ള ശിശുദിനാഘോഷത്തിന്റെ മുന്നോടിയായി മലയാളത്തിലും ഇംഗ്ലീഷിലുമുള്ള പ്രസംഗ മല്‍സരങ്ങള്‍ ഒക്ടോബര്‍ 18 ശനിയാഴ്ച രാവിലെ 9.30 ന് പത്തനംതിട്ട കാതോലിക്കേറ്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും .

സര്‍ക്കാര്‍/എയ്ഡഡ്/അണ്‍എയ്ഡഡ് സ്‌കൂളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് എല്‍.പി/യു.പി/എച്ച്.എസ്/ എച്ച്.എസ്.എസ്. വിഭാഗങ്ങളിലായി നടക്കുന്ന മത്സരങ്ങളില്‍ പങ്കെടുക്കാം. മലയാളം പ്രസംഗ മത്സരങ്ങളില്‍ എല്‍.പി., യു.പി. വിഭാഗങ്ങളില്‍ ഒന്നാം സ്ഥാനം ലഭിക്കുന്നവര്‍ നവംബര്‍ 14ന് പത്തനംതിട്ടയില്‍ നടക്കുന്ന ശിശുദിന റാലിക്ക് നേതൃത്വം നല്‍കും. യു.പി. വിഭാഗത്തില്‍ ഒന്നാം സ്ഥാനത്തെത്തുന്ന വിദ്യാര്‍ത്ഥി പ്രസിഡന്റും എല്‍.പി. വിഭാഗത്തില്‍ ഒന്നാം സ്ഥാനം ലഭിക്കുന്ന വിദ്യാര്‍ത്ഥി പ്രധാനമന്ത്രിയും യു.പി. വിഭാഗത്തില്‍ രണ്ടാം സ്ഥാനം ലഭിക്കുന്ന വിദ്യാര്‍ത്ഥി ശിശുദിന റാലിക്ക് ശേഷം നടക്കു പൊതുസമ്മേളനത്തില്‍ സ്വാഗതവും പറയും. വിവരങ്ങള്‍ക്ക് 8547716844, 9447103667 , 9645374919 നമ്പരുകളില്‍ ബന്ധപ്പെടണം.

ശബരിമല തീര്‍ത്ഥാടനം: നിയന്ത്രണം ഏര്‍പെടുത്തി

ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് 2025 നവംബര്‍ 11 മുതല്‍ 2026 ജനുവരി 25 വരെ പത്തനംതിട്ട മുതല്‍ സന്നിധാനം വരെയുള്ള തീര്‍ഥാടന പാതയില്‍ അനധികൃത വഴിയോര കച്ചവടം നടത്തുന്നത്  നിരോധിച്ച് ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ ഉത്തരവായി.

നിരോധനം ഏര്‍പെടുത്തി

ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് 2025 നവംബര്‍ 11 മുതല്‍ 2026 ജനുവരി 25 വരെ വടശേരിക്കര മുതല്‍ അട്ടത്തോട് വരെയുളള തീര്‍ഥാടന പാതകളുടെ വശങ്ങളില്‍ ആടുമാടുകളെ കെട്ടിയിടുന്നതും മേയാന്‍ വിടുന്നതും നിരോധിച്ച് ജില്ലാ കലക്ടര്‍ എസ്. പ്രേംകൃഷ്ണന്‍ ഉത്തരവായി.


സൗജന്യ തൊഴില്‍ പരിശീലനം

എസ്ബിഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ സൗജന്യ മൊബൈല്‍ ഫോണ്‍     റിപ്പയറിങ്ങ ് പരിശീലനം ആരംഭിച്ചു. പ്രായപരിധി : 18- 50. ഫോണ്‍: 8330010232, 04682992293.


സി-ഡിറ്റില്‍ മാധ്യമ കോഴ്‌സ്

തിരുവനന്തപുരം സി ഡിറ്റ് ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മീഡിയ പ്രൊഡക്ഷന്‍, ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ വീഡിയോഗ്രഫി, ഡിപ്ലോമ ഇന്‍ വീഡിയോ എഡിറ്റിംഗ്,  സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ വീഡിയോഗ്രാഫി, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ നോണ്‍ ലീനിയര്‍ എഡിറ്റിംഗ്, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ഡിജിറ്റല്‍ സ്റ്റില്‍ ഫോട്ടോഗ്രാഫി കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ഒക്ടോബര്‍ 15.  ഫോണ്‍ : 8547720167.


കേരളോത്സവം

കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിന്റെ സമാപന സമ്മേളനം ഗ്രാമപഞ്ചായത്ത് ഹാളില്‍ പ്രസിഡന്റ് സാലി ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍  ബിജോ പി മാത്യു അധ്യക്ഷനായി.  ഗ്രാമപഞ്ചായത്ത് അംഗങ്ങളായ റോയ് ഫിലിപ്പ്, ഗീതു മുരളി, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വിജയികള്‍ക്കുള്ള ട്രോഫി പ്രസിഡന്റ്  സാലി ഫിലിപ്പ് വിതരണം ചെയ്തു.


അക്കൗണ്ടിംഗ് ക്ലര്‍ക്ക്

നാഷണല്‍ ആയുഷ് മിഷന്റെ ജില്ലാ പ്രോഗ്രാം മാനേജ്‌മെന്റ് ആന്‍ഡ് സപ്പോര്‍ട്ടിംഗ് യൂണിറ്റില്‍ കരാര്‍ അടിസ്ഥാനത്തില്‍ അക്കൗണ്ടിംഗ് ക്ലാര്‍ക്ക് തസ്തികയിലേക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
യോഗ്യത : ബികോം, ഡിസിഎ, സര്‍ട്ടിഫിക്കറ്റ് ഇന്‍ ടാലി, ടൈപ്പ് റൈറ്റിംഗ് ഇന്‍ ഇംഗ്ലീഷ് ആന്‍ഡ് മലയാളം. പ്രവൃത്തി പരിചയം അഭികാമ്യം. പ്രായം 2025 ഒക്ടോബര്‍ ആറിന് 40 വയസ് കവിയരുത്. അടിസ്ഥാന ശമ്പളം 17000. ഒഴിവ് – ഒന്ന്. അവസാന തീയതി ഒക്ടോബര്‍ 14 വൈകിട്ട് അഞ്ചുവരെ. www.nam.kerala.gov.in/careers,  ഫോണ്‍ : 0468 2995008.


റാങ്ക് പട്ടിക

ജില്ലയില്‍ ഭാരതീയ ചികിത്സാ വകുപ്പിലെ ആയുര്‍വേദ തെറാപ്പിസ്റ്റ് (കാറ്റഗറി നം. 613/2024) തസ്തികയുടെ  റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചതായി ജില്ലാ പി എസ് സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍:
0468 2222665.


ക്വട്ടേഷന്‍

റാന്നി പട്ടിക വര്‍ഗ വികസന ഓഫീസിന്റെ പരിധിയില്‍ പെരുനാട് ഗ്രാമപഞ്ചായത്തിലെ ളാഹ, മഞ്ഞത്തോട്, ചാലക്കയം പ്രദേശങ്ങളിലുളള പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് ശുദ്ധജലം എത്തിച്ച് വിതരണം ചെയ്യുന്നതിന് വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി ഒക്ടോബര്‍ 21 വൈകിട്ട് മൂന്നുവരെ. ഫോണ്‍ : 04735 227703.


നാഷണല്‍ ട്രസ്റ്റ് ഹിയറിംഗ് മാറ്റിവച്ചു

ഒക്ടോബര്‍ ഒമ്പതിന് കലക്ടറേറ്റില്‍ നടത്താനിരുന്ന നാഷണല്‍ ട്രസ്റ്റ് ഹിയറിംഗ്  ഒക്ടോബര്‍ 16 രാവിലെ  10.30 ലേക്ക് മാറ്റിവെച്ചതായി ജില്ലാ കല്കടര്‍ എസ് പ്രേം കൃഷ്ണന്‍ അറിയിച്ചു

അപേക്ഷ ക്ഷണിച്ചു

കുളനട കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക്  ലാബ് ടെക്‌നീഷ്യനെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
യോഗ്യത : സര്‍ക്കാര്‍  അംഗീകൃത ബിഎസ്‌സി എംഎല്‍റ്റി/ ഡിഎംഎല്‍റ്റി, കേരള പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍. പ്രായപരിധി 40 വയസ്. ഒഴിവ്: ഒന്ന്. സര്‍ട്ടിഫിക്കറ്റിന്റെ അസല്‍ പകര്‍പ്പും ബയോഡേറ്റയും സഹിതം ഒക്ടോബര്‍ 17 രാവിലെ ഒമ്പതിന് കുളനട കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഹാജരാകണം.  ഫോണ്‍ : 04734 262277, 9961205743.

error: Content is protected !!