അക്രമകാരിയായ കാട്ടാന ജനവാസ കേന്ദ്രത്തിൽ: വനം വകുപ്പിനെതിരെ പ്രതിക്ഷേധം

Spread the love

 

 

konnivartha.com: അക്രമകാരിയായ കാട്ടാന ജനവാസ കേന്ദ്രത്തിൽ വന്നതായ സംശയത്തെ തുടർന്ന് വനം വകുപ്പ് പരിശോധന നടത്തി.വടശേരിക്കര ചെറുകാവ് ദേവീ ക്ഷേത്രത്തിനു സമീപമുള്ള കല്ലാറിന്റെ തീരത്താണ് കാട്ടാന തമ്പടിച്ചതെന്നു നാട്ടുകാർ പറഞ്ഞു. വനം വകുപ്പ് വിശദമായ പരിശോധന നടത്തിയെങ്കിലും ആനയെ കണ്ടെത്താനായില്ല. ആന തിരികെ കാട്ടിലേക്ക് കയറിയതായും നാട്ടുകാർ അറിയിച്ചു.

ഒളികല്ല് ഭാഗത്തു കാട്ടാനകൾ കൂട്ടമായി നാട്ടിലിറങ്ങി കൃഷി നശിപ്പിക്കുന്നത് പതിവായിരിക്കുകയാണ്. മാത്രമല്ല സന്ധ്യ മയങ്ങിയാൽ ഈ ഭാഗത്തേക്കുള്ള യാത്ര അതീവ അപകടകരമാകുകയാണ്. സമീപത്തുള്ള റബ്ബർ കാടുകളിൽ ആനകൾ കൂട്ടമായി പകലും തമ്പടിക്കുന്നത് നാട്ടുകാരിൽ ഭീതി പരത്തുന്നു. വര്ഷങ്ങള്ക്കു മുൻപ് ഒളികല്ല് ഭാഗത്തെ വനത്തിൽ നിന്നെത്തിയ ഇല്ലികൊമ്പൻ എന്ന കാട്ടാന കല്ലാർ വഴി പമ്പയാറിലെത്തി മറുകര കടന്നു ഒരാളെ അപായപ്പെടുത്തിയിരുന്നു.

കാട്ടുമൃഗങ്ങളുടെ പതിവായ ആക്രമണത്തിൽ വനം വകുപ്പിനെതിരെ നാട്ടുകാർ വലിയ എതിർപ്പാണ് അറിയിക്കുന്നത്. വിവിധ സംഘടനകളുടെ നേതൃത്വത്തിൽ പ്രതിക്ഷേധ  സൂചനാ പ്രകടനങ്ങൾ നടന്നിരുന്നു.

വന്യജീവി ആക്രമണം: വടശേരിക്കരയിൽ ബി.ജെ.പി.യുടെ പ്രതിഷേധ പ്രകടനം

konnivartha.com/ വടശേരിക്കര: വന്യജീവി ആക്രമണങ്ങൾ പതിവാകുന്നതിൽ പ്രതിഷേധിച്ച് വടശേരിക്കര ബി.ജെ.പി. പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനം നടത്തി. വടശേരിക്കര ടൗണിനു സമീപം കാട്ടാന ഭീതി പരത്തിയതിനെ തുടർന്നാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

ഒളികല്ല് ഭാഗത്ത് കാട്ടാനകൾ കൂട്ടമായി നാട്ടിലിറങ്ങി കൃഷി നശിപ്പിക്കുന്നത് പതിവായിരിക്കുകയാണ്. സന്ധ്യ മയങ്ങിയാൽ ഈ ഭാഗത്തേക്കുള്ള യാത്ര അതീവ അപകടകരമായ അവസ്ഥയിലാണ്. മാത്രമല്ല, സമീപത്തുള്ള റബ്ബർ കാടുകളിൽ ആനകൾ പകൽ സമയത്തും തമ്പടിക്കുന്നത് നാട്ടുകാരിൽ ഭീതി വർദ്ധിപ്പിക്കുന്നുണ്ട്.

പന്തം കൊളുത്തി പ്രകടനം ഒരു സൂചന മാത്രമാണെന്നും, വനവകുപ്പ് വിഷയത്തിൽ ഉടൻ ഇടപെട്ട് പരിഹാരം കണ്ടില്ലെങ്കിൽ ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസ് ഉപരോധിക്കുന്നത് ഉൾപ്പെടെയുള്ള ശക്തമായ സമര പരിപാടികൾ ആരംഭിക്കുമെന്നും പ്രതിഷേധക്കാർ അറിയിച്ചു.

ബി.ജെ.പി. വടശേരിക്കര പഞ്ചായത്ത് പ്രസിഡണ്ട് വാസുദേവൻ അമ്പാട്ട്, മണ്ഡലം ജനറൽ സെക്രട്ടറി സന്തോഷ് കുറ്റിയാനി, അരുൺ അനിരുദ്ധൻ, സുരേഷ് കല്ലക്കൽ, സുഭാഷ് കുമാർ എന്നിവർ പ്രസംഗിച്ചു.

error: Content is protected !!