konnivartha.com; വള്ളിക്കോട്, അരുവാപ്പുലം, കൊറ്റനാട്, കോട്ടാങ്ങല്‍, എഴുമറ്റൂര്‍, പന്തളം നഗരസഭ വികസന സദസുകള്‍ ഒക്ടോബര്‍ 15ന്
അരുവാപ്പുലം, വള്ളിക്കോട്, കോട്ടാങ്ങല്‍, കൊറ്റനാട്, ഏഴുമറ്റൂര്‍ ഗ്രാമപഞ്ചായത്തുകളിലെയും പന്തളം നഗരസഭയുടെയും വികസന സദസുകള്‍ ഒക്ടോബര്‍ 15ന് നടക്കും. ഉച്ചയ്ക്ക് 1.30 ന് വള്ളിക്കോട് ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ കെ യു ജനീഷ് എംഎല്‍എ വികസന സദസ് ഉദ്ഘാടനം ചെയ്യും.
അരുവാപ്പുലം സര്‍ക്കാര്‍ എല്‍പി സ്‌കൂളില്‍ ഉച്ചയ്ക്ക് രണ്ടിന് കെ യു ജനീഷ് കുമാര്‍ എംഎല്‍എ വികസന സദസ് ഉദ്ഘാടനം നിര്‍വഹിക്കും.
കൊറ്റനാട് ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ രാവിലെ 10 ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം ഉദ്ഘാടനം ചെയ്യും.
രാവിലെ 11 ന് വായ്പ്പൂര് സര്‍വീസ് ബാങ്ക് ഓഡിറ്റോറിയത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം കോട്ടാങ്ങല്‍ ഗ്രാമപഞ്ചായത്ത് വികസന സദസ് ഉദ്ഘാടനം നിര്‍വഹിക്കും.
എഴുമറ്റൂരില്‍ രാവിലെ 11 ന് വാളക്കുഴി സെന്റ് ജോസഫ് കത്തോലിക്ക് ചര്‍ച്ച് പാരിഷ് ഹാളില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഷ ജേക്കബ് വികസന സദസ് ഉദ്ഘാടനം ചെയ്യും.
പന്തളം നഗരസഭ വികസന സദസ് ഉദ്ഘാടനം മുട്ടാര്‍ സെന്റ് ജോര്‍ജ് ഓഡിറ്റോറിയത്തില്‍ രാവിലെ 10 ന് നഗരസഭ ചെയര്‍പേഴ്‌സണ്‍ അച്ചന്‍കുഞ്ഞ് ജോണ്‍ നിര്‍വഹിക്കും