270 കോടിയോളം രൂപയുടെ തട്ടിപ്പുനടത്തിയ മെൽക്കർ ഫിനാൻസ് ആൻഡ് ലീസിങ് സ്ഥാപനത്തിലെ ഉടമകളായ ദമ്പതിമാർ അറസ്റ്റിൽ. തൃശ്ശൂർ കൂർക്കഞ്ചേരി വാലത്ത് വീട്ടിൽ രംഗനാഥൻ (64), ഭാര്യ വാസന്തി (61) എന്നിവരെയാണ് ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. നാൽപ്പതോളം ശാഖകൾ വഴി കോടികൾ സമാഹരിച്ചു .50 ലക്ഷം വരെ നിക്ഷേപിച്ചവര്‍ ഉണ്ട് .
മുതിർന്ന പൗരന്മാരാണ് കൂടുതലും തട്ടിപ്പിൽ കുടുങ്ങിയത്. പെന്ഷന് തുകയും വസ്തു വിറ്റ തുകയും പ്രവാസികളുടെ നിക്ഷേപവും എല്ലാം ചേര്‍ത്ത് കോടികളുടെ തട്ടിപ്പ് ആണ് നടന്നത് . കൂർക്കഞ്ചേരിയില്‍ കാലങ്ങളായി അടച്ചിട്ട വീട്ടിൽനിന്ന് ആണ് പ്രതികളെ പിടികൂടിയത് .അമ്പത് പരാതികൾ ആണ് നിലവില്‍ ഈസ്റ്റ് സ്റ്റേഷനിൽ ലഭിച്ചത് .