
konnivartha.com: അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍, സ്റ്റാഫ് നഴ്‌സ് അഭിമുഖം നടത്തുന്നു. യോഗ്യത, പ്രവൃത്തി പരിചയം, തിരിച്ചറിയല്‍ രേഖ ഇവയുടെ അസല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം അടൂര്‍ ജനറല്‍ ആശുപത്രി സൂപ്രണ്ടിന്റെ ചേംബറില്‍ ഹാജരാകണം.
ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ക്ക് പ്ലസ്ടു+ഡി.സി.എ/ തത്തുല്യം (സര്‍ക്കാര്‍ അംഗീകൃതം) യോഗ്യത വേണം.
മലയാളം ടൈപ്പിങ്ങില്‍ പ്രാവീണ്യം, രണ്ട് വര്‍ഷ പ്രവൃത്തി പരിചയം, 2026 ജനുവരി ഒന്നിന് 40 വയസ് കവിയരുത്. അഭിമുഖം ഒക്ടോബര്‍ 27, രജിസ്‌ട്രേഷന്‍ രാവിലെ 9.30 – 10.30 വരെ.
സ്റ്റാഫ് നഴ്സിന് ബി എസ് സി നഴ്‌സിംഗ് /ജിഎന്‍എം, കേരളാ നേഴ്‌സിംഗ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ യോഗ്യത വേണം. രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. 2026 ജനുവരി ഒന്നിന് 40 വയസ് കവിയരുത്. അഭിമുഖം ഒക്ടോബര്‍ 29, രജിസ്‌ട്രേഷന്‍ രാവിലെ 9.30 – 10.30.
ഫോണ്‍ : 04734223236