ജലമാണ് ജീവന്‍ രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലയില്‍ തുടക്കം

Spread the love

 

konnivartha.com: ‘ജലമാണ് ജീവന്‍’ കാമ്പയിന്‍ രണ്ടാംഘട്ട പ്രവര്‍ത്തനോദ്ഘാടനം കൊറ്റനാട് എസ്.വി.എച്ച്.എസ്.എസില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഷ ഗോപി നിര്‍വഹിച്ചു. ഹരിതകേരളം മിഷന്‍, ഗ്രാമപഞ്ചായത്ത്, ആരോഗ്യ വകുപ്പ് എന്നിവ സംയുക്തമായാണ് കാമ്പയിന്‍ നടത്തുന്നത്.

കൊറ്റനാട് ഗ്രാമപഞ്ചായത്തിലെ 100 വീടുകളിലെ കിണറുകളിലെ ജലം ഹരിതകേരളം മിഷന്റെ ലാബുകളില്‍ വിദ്യാര്‍ഥികളായ അഞ്ജന രാജേഷ്, വൈഗ സുമോദ് എന്നിവര്‍ പരിശോധന നടത്തി. മാതൃകാപരമായ പ്രവര്‍ത്തനത്തിന് വിദ്യാര്‍ഥികള്‍ക്ക് ഹരിതകേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ജി അനില്‍കുമാര്‍ അഭിനന്ദന പത്രം നല്‍കി. കുട്ടികള്‍ തയാറാക്കിയ പ്രൊജക്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനു കൈമാറി.

ജില്ലയില്‍ 21 ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ ലാബുകള്‍ പ്രവര്‍ത്തിക്കുന്നത്. ഇതുവരെ 5245 സാമ്പിളുകള്‍ പരിശോധന നടത്തി.

error: Content is protected !!