തദ്ദേശ ഭരണ തെരഞ്ഞെടുപ്പ് :ജില്ലാ പഞ്ചായത്ത് കോന്നി ഡിവിഷൻ സ്ഥാനാർഥിയായി ഷിജോ വകയാറിന്(എൽ ഡി എഫ്) സാധ്യത
Konnivartha. Com:തദ്ദേശ ഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു മുന്നണികൾ ജന സമ്മതരായ സ്ഥാനാർഥി കളുടെ പേരുകൾക്ക് മുൻതൂക്കം നൽകി വരുന്നു. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് കോന്നി ഡിവിഷനിൽ മുന്നണികൾ തങ്ങൾക്ക് വിജയസാധ്യത ഉള്ള ജന സമ്മതരായ അംഗങ്ങളുടെ പേരുകൾ ചർച്ച ചെയ്യുമ്പോൾ എൽ ഡി എഫിലെ പേരുകാരിൽ മുൻഗണ ഷിജോ വകയാറിന് ആണ്.
സാമൂഹിക സാംസ്കാരിക രാഷ്ട്രീയ ജീവകാരുണ്യ രംഗത്തു സജീവ സാന്നിധ്യമാണ് ഷിജോ.
സി പി ഐയുടെ പ്രദേശിക നേതാവ് എന്നത് കൂടാതെ ജീവകാരുണ്യ രംഗത്തു നിറ സാന്നിധ്യമാണ്. കുട്ടികളുടെ പഠനോ പകരണ വിതരണം മുതൽ ഏത് ആവശ്യങ്ങൾക്കും ജനത്തിന് ഒപ്പം ഷിജോ ഉണ്ട്.ഗാന്ധി ഭവൻ എക്സിക്ക്യൂട്ടീവ് കൺവീനവർ കൂടിയാണ്.
ജീവകാരുണ്യവുമായി ബന്ധപ്പെട്ടു ഉള്ള പ്രവർത്തനങ്ങൾ നടത്തി ജന മനസ്സുകളിൽ സ്ഥാനം നേടിയിട്ടുണ്ട്.
കോന്നിയിലെ സാമൂഹിക രാഷ്ട്രീയ രംഗത്തു ബഹുമുഖ പ്രതിഭയായ ഷിജോ വകയാർ ബ്ലോക്ക് പഞ്ചായത്തിലും മത്സരിച്ചിട്ടുണ്ട്.
പത്തനംതിട്ട ജില്ലാ പഞ്ചായത്ത് കോന്നി ഡിവിഷൻ എൽ ഡി എഫ് സ്ഥാനാർഥിയായി ഷിജോ യുടെ പേരാണ് ആദ്യ പരിഗണനയിൽ ഉള്ളത് എന്ന് അറിയുന്നു.