തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ്: അറിയിപ്പുകള്‍ ( 13/11/2025 )

Spread the love

 

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ്: നാമനിർദേശ പത്രികാ സമർപ്പണം 14 മുതൽ

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം നവംബർ 14 വെള്ളിയാഴ്ച നിലവിൽ വരും. നാമനിർദേശ പത്രികാ സമർപ്പണവും വെള്ളിയാഴ്ച ആരംഭിക്കും. നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനുള്ള അവസാന തീയതി നവംബർ 21 വെള്ളി.

പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 11 മണിക്കും വൈകീട്ട് മൂന്ന് മണിക്കുമിടയിലാണ് പത്രിക സമർപ്പിക്കേണ്ടത്. നിശ്ചിത ഫോറത്തിലുള്ള (ഫോറം 2) പത്രികയോടൊപ്പം ഫോറം 2എ-ൽ സ്ഥാവര ജംഗമ സ്വത്തുക്കളുടെയും, ബാധ്യത/കുടിശ്ശികയുടെയും, ക്രിമിനൽ കേസുകളുടെയും ഉൾപ്പടെയുളള വിശദവിവരങ്ങൾ നൽകണം.

സ്ഥാനാർഥി നിക്ഷേപമായി ഗ്രാമപഞ്ചായത്തിൽ 2,000 രൂപയും ബ്ലോക്ക് പഞ്ചായത്തിലും, മുനിസിപ്പാലിറ്റിയിലും 4,000 രൂപയും ജില്ലാ പഞ്ചായത്തിലും കോർപ്പറേഷനിലും 5,000 രൂപയും കെട്ടിവെക്കണം. പട്ടികജാതി പട്ടികവർഗ വിഭാഗങ്ങൾക്ക് നിശ്ചിത തുകയുടെ പകുതി മതിയാകും.

സ്ഥാനാർഥിക്ക് നോമിനേഷൻ നൽകുന്ന ദിവസം 21 വയസ്സ് പൂർത്തിയായിരിക്കണം. പട്ടികജാതി, പട്ടികവർഗ സംവരണ വാർഡുകളിൽ മത്സരിക്കുന്നവർ ബന്ധപ്പെട്ട അധികാരിയിൽനിന്നുളള ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കണം. വരണാധികാരിയുടെയോ കമ്മീഷൻ അധികാരപ്പെടുത്തിയ ഓഫീസറുടെയോ മുമ്പാകെ നിശ്ചിത ഫോറമനുസരിച്ച് സത്യപ്രതിജ്ഞയോ ദൃഡപ്രതിജ്ഞയോ നടത്തി ഒപ്പിട്ടുനൽകുകയും വേണം.

നാമനിർദേശ പത്രിക സമർപ്പിക്കാൻ പോകുന്ന സ്ഥാനാർഥിക്കൊപ്പം മൂന്ന് അകമ്പടി വാഹനങ്ങൾ മാത്രമേ 100 മീറ്റർ പരിധിക്കുളളിൽ അനുവദിക്കൂ. വരണാധികാരി/ ഉപവരണാധികാരി മുമ്പാകെ പത്രിക സമർപ്പിക്കുന്ന വേളയിൽ വരണാധികാരിയുടെ റൂമിലേക്ക് സ്ഥാനാർഥി ഉൾപ്പെടെ അഞ്ച് പേർക്ക് മാത്രമേ പ്രവേശനാനുമതിയുളളൂ. സ്ഥാനാർഥികളുടെ യോഗ്യതകളും അയോഗ്യതകളും സംബന്ധിച്ച മാർഗരേഖ കമ്മീഷൻ പുറപ്പെടുവിച്ചിട്ടുണ്ട്.

നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന നവംബർ 22 ശനിയാഴ്ച നടത്തും. സ്ഥാനാർഥിത്വം പിൻവലിക്കാനുള്ള അവസാന തീയ്യതി നവംബർ 24 തിങ്കൾ. വോട്ടെടുപ്പ് ഡിസംബർ 11 വ്യാഴാഴ്ച രാവിലെ ഏഴ് മണി മുതൽ വൈകീട്ട് ആറ് മണി വരെ. വോട്ടണ്ണൽ ഡിസംബർ 13 ശനിയാഴ്ച രാവിലെ എട്ട് മണി മുതൽ. തിരഞ്ഞെടുപ്പ് പൂർത്തിയാക്കാനുള്ള അവസാന തീയ്യതി ഡിസംബർ 18 വ്യാഴം.

ഹരിതചട്ടം കര്‍ശനമായി പാലിക്കണം

2025ലെ പഞ്ചായത്ത്, നഗരസഭ തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തില്‍ ഹരിതചട്ടം കര്‍ശനമായി പാലിക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വ്യക്തമാക്കി. പ്രചാരണ സാമഗ്രികള്‍ പൂര്‍ണമായും പുന:ചംക്രമണം സാധ്യമാകുന്നവയായിരിക്കണം. പ്ലാസ്റ്റിക്കും, പ്ലാസ്റ്റിക്ക് കലര്‍ന്നതോ, പ്ലാസ്റ്റിക് കോട്ടിങ് ഉള്ളതോ ആയ ഡിസ്പോസിബിള്‍ ഉത്പന്നങ്ങളും പൂര്‍ണമായി ഒഴിവാക്കണം.

പഞ്ചായത്ത്, നഗരസഭ തിരഞ്ഞെടുപ്പില്‍ ചിലവഴിക്കാവുന്ന തുക

സ്ഥാനാർഥികൾക്ക് ചെലവഴിക്കാവുന്ന പരമാവധി തുക ഗ്രാമ പഞ്ചായത്ത് 25,000 ബ്ലോക്ക് പഞ്ചായത്ത്, മുനിസിപ്പാലിറ്റി 75,000 ജില്ലാ പഞ്ചായത്ത്, കോർപറേഷൻ 1,50,000 രൂപയും ആണ് .

എസ്.ഐ.ആർ; ആലപ്പുഴ ജില്ല കളക്ടർ മിന്നൽ പരിശോധന നടത്തി

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി ബി.എൽ.ഓ മാരുടെ എന്യൂമറേഷൻ ഫോം വിതരണം പരിശോധിക്കുന്നതിന് ജില്ല കളക്ടർ അലക്സ് വർഗീസ് ചൊവ്വാഴ്ച വൈകിട്ട് ജില്ലയുടെ തെക്കൻ ഭാഗങ്ങളിൽ മിന്നൽ പരിശോധന നടത്തി.

ഫോം വിതരണം മന്ദഗതിയിലാണെന്ന് കണ്ടെത്തിയ ബൂത്തുകളിലാണ് പരിശോധന നടത്തിയത്. ഹരിപ്പാട്, കുമാരപുരം, മുതുകുളം, പത്തിയൂർ, ചെട്ടികുളങ്ങര പഞ്ചായത്തുകളിലെ ചില ബൂത്തുകളാണ് കളക്ടർ രാത്രി വൈകിയും പരിശോധന തുടർന്നത്.

ഫോം വിതരണം വേഗത്തിലാക്കാനും എത്രയും വേഗം നൂറുശതമാനം ആക്കാനും ഉദ്യോഗസ്ഥർക്കും ബി.എൽ.ഓ മാർക്കും കളക്ടർ നിർദ്ദേശം നൽകി. വരും ദിവസങ്ങളിലും ഫോം വിതരണത്തിന്റെ പുരോഗതി വിലയിരുത്തുന്നതിന്റെ ഭാഗമായി മിന്നൽ പരിശോധന തുടരുമെന്നും ജില്ല കളക്ടർ അറിയിച്ചു. ജില്ല കളക്ടർക്കൊപ്പം തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു.

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് വരണാധികാരി ജില്ലാ കലക്ടറാണ്

കണ്ണൂര്‍ ജില്ലാ ബ്ലോക്ക് പഞ്ചായത്ത് വരണാധികാരികൾ-കല്ല്യാശ്ശേരി: ഡിഡി കൃഷി (ഡബ്ല്യു.എം), പ്രിൻസിപ്പൽ അഗ്രികൾച്ചറൽ ഓഫീസ് കണ്ണൂർ, പയ്യന്നൂർ: ജില്ലാ ഇൻഷൂറൻസ് ഓഫീസർ കണ്ണൂർ, തളിപ്പറമ്പ്: ജില്ലാ സപ്ലൈ ഓഫീസർ കണ്ണൂർ, ഇരിക്കൂർ: പ്രൊജക്ട് ഡയറക്ടർ, പിഎയു, എൽഎസ്ജിഡി ജെഡി ഓഫീസ് കണ്ണൂർ, കണ്ണൂർ: ജോയിൻറ് ഡയറക്ടർ ഓഫ് കോ ഓപറേറ്റീവ് സൊസൈറ്റീസ് (ഓഡിറ്റ്) കണ്ണൂർ, എടക്കാട്: ഡിഇഒ കണ്ണൂർ, തലശ്ശേരി: ജില്ലാ രജിസ്ട്രാർ ജനറൽ കണ്ണൂർ, ഗുണ്ടർട്ട് റോഡ് പഴയ ബസ് സ്റ്റാൻറ് തലശ്ശേരി, കൂത്തുപറമ്പ്: ഡിഡി, ഡയറി ഡവലപ്‌മെൻറ് കണ്ണൂർ, പാനൂർ: ഡെപ്യൂട്ടി കമ്മീഷണർ, എസ്ജിഎസ്ടി വകുപ്പ്, ടാക്‌സ് പെയേഴ്‌സ് ഡിവിഷൻ, കണ്ണൂർ നോർത്ത്, ഇരിട്ടി: ജോയിൻറ് രജിസ്ട്രാർ (ജനറൽ) ഓഫ് കോ ഓപറേറ്റീവ് സൊസൈറ്റീസ് കണ്ണൂർ, പേരാവൂർ: ജില്ലാ ലേബർ ഓഫീസ്, കണ്ണൂർ.

കണ്ണൂർ കോർപറേഷൻ വരണാധികാരികൾ: ജില്ലാ ഓഫീസർ, എസ്‌സി വികസന വകുപ്പ്, കണ്ണൂർ, ജനറൽ മാനേജർ, ജില്ലാ ഇൻഡസ്ട്രീസ് സെൻറർ, കണ്ണൂർ.

നഗരസഭകളുടെ വരണാധികാരികൾ: തളിപ്പറമ്പ്: ജില്ലാ ഓഫീസർ, ഭൂഗർഭജല വകുപ്പ് കണ്ണൂർ, കൂത്തുപറമ്പ്: അസി. രജിസ്ട്രാർ കോ ഓപറേറ്റീവ് സൊസൈറ്റി (ജനറൽ) കൂത്തുപറമ്പ്, തലശ്ശേരി: എക്‌സിക്യുട്ടീവ് എൻജിനീയർ, പഴശ്ശി ഇറിഗേഷൻ പ്രൊജക്ട് ഡിവിഷൻ, കണ്ണൂർ-2, എക്‌സിക്യുട്ടീവ് എൻജിനീയർ, പിഡബ്ല്യുഡി ബിൽഡിംഗ്‌സ് തലശ്ശേരി, പയ്യന്നൂർ: ഡിഡി, ഇക്കണോമിക്‌സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ്, സിവിൽ സ്‌റ്റേഷൻ കണ്ണൂർ, ജില്ലാ പ്ലാനിംഗ് ഓഫീസർ കണ്ണൂർ, ഇരിട്ടി: ജില്ലാ എംപ്ലോയ്‌മെൻറ് ഓഫീസർ കണ്ണൂർ, പാനൂർ: ഡിഡി, ഫിഷറീസ് കണ്ണൂർ, അസി. ഡയറക്ടർ ഓഫ് കോ ഓപറേറ്റീവ് ഓഡിറ്റ് കൂത്തുപറമ്പ്, ശ്രീകണ്ഠപുരം: ഡിഇഒ തളിപ്പറമ്പ്, ആന്തൂർ: ജില്ലാ മണ്ണു സംരക്ഷണ ഓഫീസർ കണ്ണൂർ.

ഗ്രാമപഞ്ചായത്തുകളുടെ വരണാധികാരികൾ:

ചെറുതാഴം: സീനിയർ സൂപ്രണ്ട്, അസി. എജുക്കേഷണൽ ഓഫീസ് മാടായി, മാടായി: സബ് രജിസ്ട്രാർ, സബ് രജിസ്ട്രാർ ഓഫീസ് പയ്യന്നൂർ, ഏഴോം: സീനിയർ സൂപ്രണ്ട്, അസിസ്റ്റന്റ് എജ്യുക്കേഷണൽ ഓഫീസ്, കണ്ണൂർ നോർത്ത്, ചെറുകുന്ന്: സീനിയർ സൂപ്രണ്ട്, അസിസ്റ്റന്റ് എജ്യുക്കേഷണൽ ഓഫീസ്, പാപ്പിനിശ്ശേരി, മാട്ടൂൽ: അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർ, പിഡബ്ല്യുഡി റോഡ്‌സ് സബ് ഡിവിഷൻ, കണ്ണൂർ, കണ്ണപുരം: സബ് രജിസ്ട്രാർ, സബ് രജിസ്ട്രാർ ഓഫീസ്, പഴയങ്ങാടി, കല്ല്യാശ്ശേരി: അസിസ്റ്റന്റ് രജിസ്ട്രാർ ഓഫ് കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് (ജനറൽ) കണ്ണൂർ, നാറാത്ത്: സീനിയർ സൂപ്രണ്ട്, അസിസ്റ്റന്റ് എജുക്കേഷണൽ ഓഫീസ്, കണ്ണൂർ സൗത്ത്, ചെറുപുഴ: താലൂക്ക് സപ്ലൈ ഓഫീസർ, തളിപ്പറമ്പ്, പെരിങ്ങോം-വയക്കര: സൂപ്രണ്ട്, റീസർവ്വേ ആന്റ് ലാൻഡ് റെക്കോർഡ്സ്, പയ്യന്നൂർ, ഏരമം-കുറ്റൂർ: അസിസ്റ്റന്റ് ഡയറക്ടർ ഓഫ് അഗ്രികൾച്ചർ, പയ്യന്നൂർ, കാങ്കോൽ-ആലപ്പടമ്പ: സീനിയർ സൂപ്രണ്ട് ,അസിസ്റ്റന്റ് എജുക്കേഷണൽ ഓഫീസ്, തളിപ്പറമ്പ് നോർത്ത്, കരിവെള്ളൂർ-പെരളം: എംപ്ലോയ്‌മെന്റ് ഓഫീസർ, ടൗൺ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച്, തളിപ്പറമ്പ്, കുഞ്ഞിമംഗലം: സോയിൽ കൺസർവേഷൻ ഓഫീസർ, തളിപ്പറമ്പ്, രാമന്തളി: സീനിയർ സൂപ്രണ്ട്, അസിസ്റ്റന്റ് എജുക്കേഷണൽ ഓഫീസ്, പയ്യന്നൂർ, ഉദയഗിരി: ഡെപ്യൂട്ടി ഡയറക്ടർ ഓഫ് അഗ്രികൾച്ചർ, ആർഎടിടിസി തളിപ്പറമ്പ്, കരിമ്പം.

ആലക്കോട്: അസിസ്റ്റന്റ് രജിസ്ട്രാർ കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് (ജനറൽ), തളിപ്പറമ്പ്, നടുവിൽ: സബ് രജിസ്ട്രാർ, സബ് രജിസ്ട്രാർ ഓഫീസ്, തളിപ്പറമ്പ്, ചപ്പാരപ്പടവ്: അസി. ഡയറക്ടർ ഓഫ് കോ-ഓപ്പറേറ്റീവ് ഓഡിറ്റ്, തളിപ്പറമ്പ്, ചെങ്ങളായി: അസി. ഡയറക്ടർ ഓഫ് അഗ്രികൾച്ചർ, തളിപ്പറമ്പ്, കരിമ്പം, കുറുമാത്തൂർ: അസി. ഡിസ്ട്രിക്റ്റ് ഇൻഡസ്ട്രീസ് ഓഫീസർ, താലൂക്ക് ഇൻഡസ്ട്രീസ് ഓഫീസ്, കണ്ണൂർ, പരിയാരം: അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർ, മൈനർ ഇറിഗേഷൻ, സബ് ഡിവിഷൻ, തളിപ്പറമ്പ്, പട്ടുവം: അസി. സോയിൽ കെമിസ്റ്റ്, ജില്ലാ സോയിൽ ടെസ്റ്റിംഗ് ലാബ്, കരിമ്പം, കടന്നപ്പള്ളി-പാണപ്പുഴ: താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർ, തളിപ്പറമ്പ്, ഇരിക്കൂർ: സീനിയർ സൂപ്രണ്ട്, അസി. എജുക്കേഷണൽ ഓഫീസ്, ഇരിക്കൂർ, എരുവേശ്ശി: അസിസ്റ്റന്റ് ഡിസ്ട്രിക്റ്റ് ഇൻഡസ്ട്രീസ് ഓഫീസർ, തളിപ്പറമ്പ്, മലപ്പട്ടം: സബ് രജിസ്ട്രാർ, സബ് രജിസ്ട്രാർ ഓഫീസ്, ശ്രീകണ്ഠാപുരം, പയ്യാവൂർ: അസി. ഡയറക്ടർ ഓഫ് അഗ്രികൾച്ചർ, ഇരിട്ടി, മയ്യിൽ: അസി. ഡയറക്ടർ ഓഫ് അഗ്രികൾച്ചർ, ഇരിക്കൂർ, പടിയൂർ-കല്ല്യാട്: സൂപ്രണ്ട്, സർവ്വേ ആന്റ് ലാൻഡ് റെക്കോർഡ്സ്, ശ്രീകണ്ഠാപുരം, ഉളിക്കൽ: സബ് രജിസ്ട്രാർ, സബ് രജിസ്ട്രാർ ഓഫീസ്, ഉളിക്കൽ, കുറ്റിയാട്ടൂർ: സീനിയർ സൂപ്രണ്ട്, അസി. എജുക്കേഷണൽ ഓഫീസ്, തളിപ്പറമ്പ് സൗത്ത്, ചിറക്കൽ: അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ്, ജില്ലാ അനിമൽ ഹസ്ബൻഡറി ഓഫീസ്, കണ്ണൂർ.

വളപട്ടണം: അസി. ഡയറക്ടർ ഓഫ് അഗ്രികൾച്ചർ, സിവിൽ സ്റ്റേഷൻ, കണ്ണൂർ, അഴീക്കോട്: അസി. ഡയറക്ടർ, റീസർവ്വേ, കണ്ണൂർ, പാപ്പിനിശ്ശേരി: സബ് രജിസ്ട്രാർ, സബ് രജിസ്ട്രാർ ഓഫീസ്, കല്ല്യാശ്ശേരി, കൊളച്ചേരി; സബ് രജിസ്ട്രാർ, സബ് രജിസ്ട്രാർ ഓഫീസ്, വളപട്ടണം, മുണ്ടേരി: താലൂക്ക് സപ്ലൈ ഓഫീസർ, കണ്ണൂർ, ചെമ്പിലോട്: അസി. ഡയറക്ടർ ഓഫ് അഗ്രികൾച്ചർ, എടക്കാട്, കടമ്പൂർ: പ്രൊജക്റ്റ് ഓഫീസർ, ഐ.ടി.ഡി.പി, കണ്ണൂർ, പെരളശ്ശേരി; അസി. ഡയറക്ടർ ഓഫ് കോ-ഓപ്പറേറ്റീവ് (ഓഡിറ്റ്), കണ്ണൂർ, മുഴപ്പിലങ്ങാട്: അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് സബ് ഡിവിഷൻ, മാപ്പിളബേ കണ്ണൂർ-3, വേങ്ങാട്: അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് സബ് ഡിവിഷൻ, തലശ്ശേരി, ധർമ്മടം: സബ് രജിസ്ട്രാർ, സബ് രജിസ്ട്രാർ ഓഫീസ്, ചൊക്ലി, ഏരഞ്ഞോളി; തഹസിൽദാർ (ആർ.ആർ-റവന്യൂ റിക്കവറി), തലശ്ശേരി, പിണറായി; സ്പെഷ്യൽ തഹസിൽദാർ, എൽ.എ. ജനറൽ, തലശ്ശേരി, ന്യൂ മാഹി: താലൂക്ക് സപ്ലൈ ഓഫീസർ, തലശ്ശേരി

അഞ്ചരക്കണ്ടി: സബ് രജിസ്ട്രാർ, സബ് രജിസ്ട്രാർ ഓഫീസ്, കണ്ണൂർ, തൃപ്പങ്ങോട്ടൂർ: സീനിയർ സൂപ്രണ്ട്, അസി. എജ്യുക്കേഷണൽ ഓഫീസ്, തലശ്ശേരി നോർത്ത്, ചിറ്റാരിപ്പറമ്പ: സീനിയർ സൂപ്രണ്ട്, അസി. എജുക്കേഷണൽ ഓഫീസ്, കൂത്തുപറമ്പ്, പാട്യം: സീനിയർ സൂപ്രണ്ട്, അസി. എജുക്കേഷണൽ ഓഫീസ്, തലശ്ശേരി സൗത്ത്, കുന്നോത്തുപറമ്പ: അസി. ഡയറക്ടർ ഓഫ് അഗ്രികൾച്ചർ, കൂത്തുപറമ്പ്, മാങ്ങാട്ടിടം: സബ് രജിസ്ട്രാർ, സബ് രജിസ്ട്രാർ ഓഫീസ്, അഞ്ചരക്കണ്ടി, കോട്ടയം: എംപ്ലോയ്‌മെന്റ് ഓഫീസർ, ടൗൺ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച്, തലശ്ശേരി, ചൊക്ലി: സീനിയർ സൂപ്രണ്ട്, അസി. എജ്യുക്കേഷണൽ ഓഫീസ്, ചൊക്ലി, പന്ന്യന്നൂർ: അസി. ഡയറക്ടർ ഓഫ് അഗ്രികൾച്ചർ, തലശ്ശേരി, മൊകേരി: അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ്, പ്രിൻസിപ്പൽ അഗ്രികൾച്ചറൽ ഓഫീസ്, കണ്ണൂർ.

കതിരൂർ: അസി. ഡയറക്ടർ ഓഫ് കോ-ഓപ്പറേറ്റീവ് ഓഡിറ്റ്, തലശ്ശേരി, ആറളം: അസി. രജിസ്ട്രാർ ഓഫ് കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് (ജനറൽ), ഇരിട്ടി, അയ്യൻകുന്ന്: എംപ്ലോയ്‌മെന്റ് ഓഫീസർ, ടൗൺ എംപ്ലോയ്‌മെന്റ് ഓഫീസ്, മട്ടന്നൂർ, കീഴല്ലൂർ: സബ് രജിസ്ട്രാർ, സബ് രജിസ്ട്രാർ ഓഫീസ്, കതിരൂർ, തില്ലങ്കേരി: സീനിയർ സൂപ്രണ്ട്, അസി. എജുക്കേഷണൽ ഓഫീസ്, പാനൂർ, കൂടാളി: സോയിൽ കൺസർവേഷൻ ഓഫീസർ, തലശ്ശേരി, പായം: താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർ, തലശ്ശേരി, കണിച്ചാർ: സീനിയർ സൂപ്രണ്ട്, അസി. എജുക്കേഷണൽ ഓഫീസ്, ഇരിട്ടി, കേളകം: സീനിയർ സൂപ്രണ്ട്, അസി. എജുക്കേഷണൽ ഓഫീസ്, മട്ടന്നൂർ, കൊട്ടിയൂർ: സബ് രജിസ്ട്രാർ, സബ് രജിസ്ട്രാർ ഓഫീസ്, പേരാവൂർ, മുഴക്കുന്ന്: അസി. ഡിസ്ട്രിക്റ്റ് ഇൻഡസ്ട്രീസ് ഓഫീസർ, തലശ്ശേരി, കോളയാട്: അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (അഗ്രികൾച്ചർ), ചൊവ്വ, കണ്ണൂർ, മാലൂർ: അസി. ഡയറക്ടർ ഓഫ് അഗ്രികൾച്ചർ, പേരാവൂർ, പേരാവൂർ: സബ് രജിസ്ട്രാർ, സബ് രജിസ്ട്രാർ ഓഫീസ്, പാനൂർ.