ബീഹാറിലെ ജനവിധി നാളെ അറിയാം

Spread the love

 

ബീഹാർ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാൻ ഇനി മണിക്കൂറുകൾ മാത്രം. നാളെ രാവിലെ 8 മണിക്ക് വോട്ടെണ്ണൽ ആരംഭിക്കും. അഭിപ്രായ സർവേ ഫലങ്ങളിൽ വിശ്വാസമർപ്പിച്ച് ഭരണത്തുടർച്ചയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് എൻ.ഡി.എ. .അഭിപ്രായ സർവേകളെ മഹാസഖ്യം പാടെ തള്ളി . വിജയിക്കും എന്ന് മഹാസഖ്യവും പറയുന്നു .

പത്ത് വർഷത്തെ തുടർച്ചയായ ഭരണം ശക്തമായ ഭരണവിരുദ്ധ വികാരം എന്നിവയെല്ലാം എൻ.ഡി.എ.ക്ക് പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ടെന്നാണ് മഹാസഖ്യത്തിന്റെ വിലയിരുത്തൽ. ജനകീയ പ്രഖ്യാപനങ്ങളും പ്രകടനപത്രികയിലെ തൊഴിൽ വാഗ്ദാനങ്ങളും തങ്ങൾക്ക് അനുകൂലമാകുമെന്നാണ് എൻ.ഡി.എയുടെ പ്രതീക്ഷ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രചാരണവും എൻ.ഡി.എക്ക് അനുകൂലമായ തരംഗമുണ്ടാക്കിയെന്നും വിലയിരുത്തപ്പെടുന്നു.

യുവാക്കളുടെ പ്രശ്നങ്ങളും തൊഴിലില്ലായ്മയും തങ്ങൾക്ക് അനുകൂലമാകുമെന്നും അവർ കരുതുന്നു. സമാധാനപരമായി തിരഞ്ഞെടുപ്പ് പൂർത്തിയാക്കാൻ സാധിച്ചതിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ സംതൃപ്തി രേഖപ്പെടുത്തി. നാളെ രാവിലെയോടെ ബീഹാറിലെ ജനവിധി അറിയാം.