konnivartha.com; പത്തനംതിട്ട ജില്ലാ വനിത ശിശു വികസന ഓഫീസ്, ഡിസ്ട്രിക്ട് സങ്കല്പ് ഹബ് ഫോര്‍ എംപവര്‍മെന്റ് ഓഫ് വിമന്റെ ആഭിമുഖ്യത്തില്‍ തേക്കുതോട് സര്‍ക്കാര്‍ എച്ച്എസ്എസില്‍ അന്താരാഷ്ട്ര ബാലികാദിനവും ശിശു ദിനവും ആചരിച്ചു.
ജില്ലാ വനിത ശിശു വികസന ഓഫീസര്‍ കെ വി ആശാ മോള് ഉദ്ഘാടനം ചെയ്തു. സ്കൂള്‍ പ്രിന്‍സിപ്പല്‍ കെ കെ രാജീവ് അധ്യക്ഷനായി. ജില്ലാ മിഷന് കോര്‍ഡിനേറ്റര്‍ എസ് ശുഭശ്രീ, ജെന്‍ഡര്‍ സ്പെഷ്യലിസ്റ്റ് എ എം അനുഷ, സ്നേഹ വാസു രഘു, സ്കൂള്‍ പ്രധാനധ്യാപിക ബി പ്രീതാ, പി ടി എ പ്രസിഡന്റ് എം ടി അനിയന് കുഞ്ഞ്, സ്കൂള്‍ കൗണ്‍സിലര്‍ ചിത്ര ഗൗതം എന്നിവര്‍ പങ്കെടുത്തു. ഹൈസ്കൂള്‍ തലത്തില്‍ കല- കായിക മേളയില്‍ മികവ് തെളിയിച്ച കുട്ടികളെ ചടങ്ങില്‍ അനുമോദിച്ചു.