ശബരിമലയില്‍ പുതിയ പോലീസ് ബാച്ച് ചുമതലയേറ്റു

Spread the love

 

ശബരിമലയില്‍ പോലീസിന്റെ പുതിയ ബാച്ച് ചുമതലയേറ്റു. 1543 പേരാണ് രണ്ടാം ബാച്ചില്‍ ഉള്ളത്. അസി. സ്‌പെഷ്യല്‍ ഓഫീസറും (എ.എസ്.ഒ) 10 ഡി.വൈ.എസ്.പിമാരും 34 സി.ഐമാരും സംഘത്തില്‍ ഉള്‍പ്പെടുന്നു.

സന്നിധാനത്തെ വലിയ നടപ്പന്തലില്‍ നടന്ന ചടങ്ങില്‍ സ്‌പെഷ്യല്‍ ഓഫീസര്‍ എം.എല്‍. സുനില്‍ ഉദ്യോഗസ്ഥര്‍ക്ക് വേണ്ട മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ നല്‍കി. ഭക്തര്‍ക്ക് പരമാവധി സഹായം ഉറപ്പാക്കാന്‍ ശ്രദ്ധിക്കണമെന്നും അവരോട് സൗമ്യമായി പെരുമാറണമെന്നും അദ്ദേഹം പറഞ്ഞു. തിരക്ക് എപ്പോള്‍ വേണമെങ്കിലും ഉണ്ടാകാമെന്നും അതിനാല്‍ സദാസമയവും ജാഗ്രത വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എ.എസ്.ഒ മാരായ ജെ.കെ. ദിനില്‍ കുമാര്‍, എസ്. അജയ് കുമാര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. പത്തു ദിവസമാണ് ഒരു ബാച്ചിന്റെ സേവനം.

Related posts