മാത്യു ടി തോമസ് എംഎല്‍എ യുടെ പേര് വോട്ടര്‍ പട്ടികയില്‍ ചേര്‍ക്കാന്‍ കഴിയും

Spread the love

 

konnivartha.com; മാത്യു ടി തോമസ് എംഎല്‍എ യുടെ പേര് വോട്ടര്‍ പട്ടികയില്‍ ചേര്‍ക്കാന്‍ കഴിയുമെന്ന് പത്തനംതിട്ട ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ അറിയിച്ചു.

2002 മാര്‍ച്ചിലാണ് തീവ്ര വോട്ടര്‍ പട്ടിക നിലവില്‍ വന്നത്. അതിന് ശേഷം 2002 ഒക്ടോബറിലാണ് മാത്യു ടി തോമസ് എംഎല്‍എഇലക്ഷന്‍ തിരിച്ചറിയല്‍ കാര്‍ഡ് എടുത്തിരിക്കുന്നത്.

 

2002 ല്‍ എസ് ഐ ആര്‍ പ്രസിദ്ധീകരിക്കുമ്പോള്‍ മാത്യു ടി തോമസിന്റെ പേര് വോട്ടര്‍ പട്ടികയില്‍ ഇല്ല. അന്ന് എന്യുമറേഷന്‍ ഫോം പൂരിപ്പിച്ച് നല്‍കാതിരുന്നതാണോ അദ്ദേഹം സ്ഥലത്ത് ഇല്ലാതിരുന്നതാണോ പട്ടികയില്‍ ഇല്ലാത്തതിന് പിന്നില്‍ എന്ന് വ്യക്തമല്ല.

 

അതേസമയം പ്രോജിനിയില്‍ ചേര്‍ക്കാന്‍ മാത്യു ടി തോമസിന്റെ പിതാവിന്റെ പേര് ലഭിച്ചിട്ടുണ്ട്. പിതാവിന്റെ പേര് ഉള്ളതിനാല്‍ മാത്യു തോമസിന്റെയും മക്കളുടെയും പേര് തീവ്ര വോട്ടര്‍ പട്ടികയില്‍ ചേര്‍ക്കുന്നതിന് തടസമില്ലെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു.

Related posts