എയ്ഡ്സ് ദിനാചരണം : പത്തനംതിട്ട ജില്ലാതല ഉദ്ഘാടനം കോന്നിയില്‍ നടന്നു

Spread the love

 

konnivartha.com; ലോക എയ്ഡ്സ് ദിനാചരണത്തിന്റെ പത്തനംതിട്ട ജില്ലാതല ഉദ്ഘാടനം കോന്നി പ്രിയദര്‍ശിനി ഹാളില്‍ ജില്ലാ കലക്ടര്‍ എസ് പ്രേംകൃഷ്ണന്‍ നിര്‍വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍. അനിതകുമാരി അധ്യക്ഷയായി.

ദിനാചരണത്തോടനുബന്ധിച്ച് നടത്തിയ ബോധവല്‍ക്കരണ റാലിയില്‍ മികച്ച പ്രകടനം കാഴ്ചവച്ച സ്ഥാപനങ്ങള്‍ക്കും റീല്‍സ് മത്സരത്തിലെ സമ്മാനാര്‍ഹര്‍ക്കും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പുരസ്‌കാരം വിതരണം ചെയ്തു.

ജില്ലയിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളില്‍ റാലിയും ബോധവല്‍ക്കരണ ക്ലാസും കലാപരിപാടിയും സംഘടിപ്പിച്ചു. ദിനാചരണത്തോടനുബന്ധിച്ച് പത്തനംതിട്ട ടൗണ്‍ സ്‌ക്വയറില്‍ ജില്ലാ കലക്ടറുടെ സാന്നിധ്യത്തില്‍ ദീപം തെളിയിച്ചു.

ജില്ലാ എയ്ഡ്സ് കണ്‍ട്രോള്‍ ഓഫീസര്‍ ഡോ. രാധികാ ഗോപന്‍, കമ്മ്യൂണിറ്റി മെഡിസിന്‍ ഡോക്ടര്‍ ടോണി ലോറന്‍സ്, ആര്‍ദ്രം നോഡല്‍ ഓഫീസര്‍ ഡോ. അംജിത് രാജീവന്‍, ഡെപ്യൂട്ടി ജില്ലാ എഡ്യൂക്കേഷന്‍ മീഡിയ ഓഫീസര്‍മാരായ ബിജു ഫ്രാന്‍സിസ് , എംപി ബിജു കുമാര്‍ , ജില്ലാ പ്രോഗ്രാം ഓഫീസര്‍മാരായ സിപി ആശ , ആര്‍ സജിത്ത് , എം.ജി വിനോദ് കുമാര്‍ , ലാലി തോമസ് ,സി എ അനിലകുമാരി, സന്നദ്ധ സംഘടനാ പ്രതിനിധി കെ വി ജോണ്‍സണ്‍ , ബി അനില്‍കുമാര്‍, എംപി ഷൈബി എന്നിവര്‍ പങ്കെടുത്തു

 

Related posts